മിഴിക്കോണുകളിൽ കുമിഞ്ഞു കൂടിയ നീർക്കണങ്ങൾ സീത കാണാതെ അവൾ മറച്ചു പിടിച്ചു.
അവരുമായി അൽപ സമയം ചിലവഴിച്ച ശേഷം അവർ തിരികെ മടങ്ങി.
പോകുന്നതിനിടെ സീതയുടെ കണ്ണുകൾ ഒരിക്കൽ കൂടി അരുണിമയെ തേടിയെത്തി.
അരുണിമയെ മാത്രം.
.
.
.
-തേവക്കാട്ട് മന –
.
.
.
മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും വെരുകിനെ പോലെ ഓടി നടക്കുകയായിരുന്നു ലക്ഷ്മി.
അവളുടെ മനസ് ആകെ സംഘർഷഭരിതമായിരുന്നു.
ആകപ്പാടെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന അവസ്ഥ.
ഉള്ളം കയ്യിൽ വില കൂടിയ മൊബൈൽ ഫോൺ ഭദ്രമായി പിടിച്ചിട്ടുണ്ട്.
അൽപ സമയം കഴിഞ്ഞതും അവളുടെ ഫോണിലേക്ക് ഒരു കാൾ തേടിയെത്തി
അതു കണ്ടതും അവളുടെ കണ്ണുകൾ മൃഗീയമായി തിളങ്ങി.
ആവേശത്തോടെ അവൾ കാൾ എടുത്തു.
“എന്തായി കാര്യങ്ങളൊക്കെ OK ആണോ?”
അവളുടെ ശബ്ദത്തിൽ വർധിത വീര്യം നിലനിന്നിരുന്നു.
മറുവശത്തു നിന്നും എന്തോ മൊഴിഞ്ഞതും അവളുടെ അധരങ്ങളിൽ ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു.
“Ok ഇതാ ഡീറ്റെയിൽസ് പിടിച്ചോ……..
പേര് അനന്തു………നല്ല പൊക്കവും സൈസും ഉണ്ട്………..അവന്റെ ബൈക്ക് ബ്ലാക്ക് കളർ ബുള്ളറ്റ്……….നല്ല താടിയുമുണ്ട്…………കൊന്നു കളയണ്ട കൈയും കാലും അടിച്ചിടുക……….ദാറ്റ്‌സ് ആൾ…………കൃത്യം നടന്നു കഴിഞ്ഞാൽ സെക്കന്റിനുള്ളിൽ നിങ്ങൾക്ക് എമൗണ്ട് കിട്ടിയിരിക്കും………..ഐ പ്രോമിസ്”
ലക്ഷ്മി ചീറിക്കൊണ്ട് ഫോൺ കാൾ കട്ട് ചെയ്തു.
അതിനു ശേഷം അവൾ തിടുക്കത്തിൽ ബെഡിലേക്ക് ഫോൺ വലിച്ചെറിഞ്ഞു.
അപ്പോഴും അവളുടെ മുഖത്തു പക വേട്ടയടിക്കൊണ്ടിരുന്നു.
ഒപ്പം കൊലച്ചിരിയും.
(തുടരും)
സ്നേഹത്തോടെ ചാണക്യൻ………!!!!!
എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.
വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.
???സ്നേഹപൂർവ്വം സാജിർ???
കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും
@Abid sulthan kv………

ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം കേട്ടോ……
എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
ആയുരാരോഗ്യസൗഖ്യം നേരുന്നു……
ഒത്തിരി സ്നേഹം കേട്ടോ…..?
നന്ദി
നിങ്ങളും കോറ…ആണോ…?
എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ