അവൾ ഇരുകൈകളും കൊണ്ട് ലജ്ജയിൽ കുതിർന്ന മുഖം പൊത്തി.
വിനായക് അവളുടെ മുഖം പിടിച്ചു മാറ്റി.
“നാണിക്കുമ്പം ഈ സാധനത്തിന് എന്തൊരു ഭംഗിയാ! എന്റെ ഭഗവാനെ! എനിക്ക് എപ്പഴാ ഇങ്ങനെ ഒരു സാധനത്തിനെ കിട്ടുന്നെ!”
അവൾ കളിയായി അവന്റെ നേരെ കയ്യോങ്ങി.
“പ്രമോദും പറഞ്ഞിട്ടുണ്ട്, ഇതുപോലെ,”
അവൾ ലജ്ജ വിടാതെ പറഞ്ഞു.
“എന്ത് ഞാനിപ്പം പറഞ്ഞതോ?”
“ഹ്മ്മ്…”
“എന്നുമുതലാ മമ്മി നിങ്ങള് തമ്മിൽ?”
“ര …രണ്ടു വർഷായി …”
“ശ്ശ്യേ!”
അവൻ നിരാശയോടെ പറഞ്ഞു.
“രണ്ട് വർഷോ? ന്നിട്ട് ഇപ്പഴാണോ ഞാനറിയുന്നേ! മമ്മീടെ കാര്യം! ന്തേ, ന്നോട് ഷെയർ ചെയ്യാണ്ടിരുന്നേ!”
“ദൊക്കെ ഏതേലും അമ്മമാര് അവര്ടെ മക്കളോട് ഷെയറ് ചെയ്യ്‌വോ ന്റെ കുട്ട്യേ?”
“ഏതേലും അമ്മയാണോ ഈ മമ്മി വസുന്ധര? ഏതേലും കുട്ടിയാണോ ഈ മകൻ വിനായക്? നമ്മള് തിക്ക് ഫ്രെണ്ട്സ് അല്ലെ ന്റെ സുന്ദരീ? ഞാൻ ഏത് സീക്രട്ട്സാ മമ്മിയോട് ഷെയ്ർ ചെയ്യാത്തെ ആയിട്ടുള്ളെ?”
വസുന്ധര പുഞ്ചിരിച്ചു.
“ഇങ്ങനെ ആണുങ്ങളെ കൊല്ലുന്ന രീതീല് സ്മൈലി സെൻഡ് ചെയ്യാതെ പറ മമ്മി എല്ലാം! ആകെ ത്രില്ലടിച്ച് നിക്ക്വാണ്!”
“നീ ചോദിക്ക്..”
“ആ ചോദിക്കാം ..പോണ്ടേ നമുക്ക് മമ്മി? ഡ്രസ്സ് ചെയ്യ് ..രണ്ടും നടക്കട്ടെ! അല്ല രണ്ടല്ല മൂന്നും നടക്കട്ടെ. ചോദ്യം, ഉത്തരം, ഡ്രസ്സ് മാറല് …”
“ന്നാ ശരി വാ,”
വസുന്ധര ഡ്രസ്സിങ് റൂമിലേക്ക് പോയി.
പിന്നാലെ വിനായകും.
“എങ്ങനെയാ നിങ്ങള് ആദ്യം കണ്ടേ?”
ഡ്രസ്സിങ് റൂമിലേക്ക് നടക്കവേ വിനായക് ചോദിച്ചു.
“നമ്മടെ ക്വീൻസ് മാളിൽ വെച്ചാ ആദ്യം കാണുന്നെ,”
ഷെൽഫിൽ നിന്ന് കടും ചുവപ്പ് നിറത്തിലുള്ള ചുരിദാർ എടുത്തു കൊണ്ട് അവൾ പറഞ്ഞു.