Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വീണ്ടും വസന്തകാലം [മന്ദന്‍രാജ] 658

Kambi Views 359615

എയര്‍പോര്‍ട്ടില്‍ ജോക്കുട്ടനെ സ്വീകരിക്കാന്‍ ജോര്‍ജ്ജുകുട്ടിയാണ് എത്തിയത് , കൂടെ സെലീനയും

” ജോപ്പാപ്പാ” സെലീന ഓടി വന്നു കയ്യില്‍ തൂങ്ങി , അവളിപ്പോഴും കൊച്ചുകുട്ടി പോലെ തന്നെ , വയസു പത്തു പതിനേഴായി കാണും പെണ്ണിന് .

” എന്നാ ഉണ്ടെടി കാന്താരി …ഡാ .. അച്ചാച്ചന്‍ ഇന്നും ഓഫീസില്‍ പോയോ ? അലീസമ്മച്ചി ഓടിച്ചു കാണും അല്ലെ ?’

” അവര് നാട്ടിലേക്ക് പോയി പാപ്പാ …പാപ്പന്‍ വന്നു കഴിഞ്ഞിട്ടു എല്ലാം എപ്പിച്ചെച്ചു ഒരാഴ്ച പോയി നിക്കണോന്നും പറഞ്ഞു ഇരിക്കുവാരുന്നു … ഇതിപ്പോ പെട്ടന്ന് ഒരു കല്യാണം വിളി വന്നു … അമ്മച്ചീടെ അങ്ങളെടെ മകന്‍റെ മകന്‍റെ കല്യാണം … അതൂടി കൂടിയെച്ചു വരാന്നു പറഞ്ഞു പെട്ടന്ന് പോയി ”

ജോര്‍ജുകുട്ടി ഹാന്‍ഡ്‌ ബാഗും വാങ്ങി മുന്നില്‍ നടന്നു . കയ്യില്‍ തൂങ്ങിയ സെലീനയേം കൊണ്ട് ജോജി അവന്റെയൊപ്പം നടന്നെത്താന്‍ പാടുപെട്ടു .

‘ ങാ … അമ്മച്ചി … ഇപ്പ എത്തി ..ഹ്മ്മം …കൊടുക്കാം ..ങാ ‘

ബെന്‍സിന്റെ ഡിക്കിയിലെക്ക് ബാഗും വെച്ച് ജോര്‍ജുകുട്ടി ഫോണില്‍ സംസാരിച്ചു .
‘ ങാ ..ഇപ്പ എത്തിയതെ ഉള്ളൂ ആലീസമ്മച്ചി…നിങ്ങളെവിടാ….ആണോ ….ചേച്ചിയമ്മേടെ കയ്യിലൊന്നു കൊടുത്തെ …ആണോ …എന്നാ ചെന്നിട്ടു വിളിക്കാം ..ശെരി ”

ജോജി ഫോണ്‍ കട്ടാക്കി ..ജോര്‍ജ് കുട്ടി അപ്പോഴേക്കും വണ്ടി എടുത്തിരുന്നു ..പത്തു പതിനൊന്നു വയസ് വരെ ഇവിടെയാണ്‌ ജീവിച്ചതെങ്കിലും ഒന്നും ഓര്‍മയില്ല .. വാ തോരാതെ വര്‍ത്തമാനം പറയുന്ന സെലീനയും അത്രയും ഇല്ലെങ്കിലും നാട്ടില്‍ വരുമ്പോ ഇപ്പോഴും കൂടെ നടക്കുന്ന ജോര്‍ജുകുട്ടിയും ഇപ്പോള്‍ അത്ര അടുപ്പം ഇല്ലാത്ത പോലെ …

അര മണിക്കൂറിനുള്ളില്‍ വില്ലയില്‍ എത്തി … തടി കൊണ്ട് പണിത മനോഹരമായരണ്ടു നില വീട് …അല്ല …വില്ല … മുന്നില്‍ റോഡു വരെ പുല്‍ത്തകിടി … റോഡിന്‍റെ അടുത്ത് തന്നെ പാര്‍ക്കിംഗ് … മറ്റൊരു ബെന്‍സും ജോര്‍ജു കുട്ടിയുടെ

” പാപ്പാ… ഇതാ പാപ്പന്റെ മുറി … പാപ്പന്‍ കുളിയൊക്കെ കഴിഞ്ഞൊന്ന് കിടന്നുറങ്ങ് .. നാട്ടിലേക്ക് ഇപ്പൊ വിളിക്കണ്ട … അച്ചുവാന്റി കിടന്നു കരച്ചിലാന്നാ അമ്മച്ചി പറഞ്ഞെ … ഇനി പാപ്പന്‍ ആയിട്ട് വിളിച്ചു വിഷമിപ്പിക്കണ്ട .,..

The Author

Mandhan Raja

193 Comments

Add a Comment
  1. വിഷ്ണു ⚡

    ഈ സൈറ്റിൽ നല്ല കഥകൾ എഴുതുന്നവർ ഒരാളാണ് നിങൾ.കഴിഞ്ഞ ദിവസമാണ് ഈ കഥയെ കുറിച്ച് അറിഞ്ഞത്.വായിക്കാൻ സാധിച്ചത് ഇന്നലെ ആയിരുന്നു.എന്താ പറയുക.ഒരുപാട് ഇഷ്ടമായി ഈ കഥ.പൊതുവേ ചെച്ചികഥകൾ ഒരു വീക്നെസ് ആയിരുന്നു എന്നത് കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി.നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിച്ചു.അപ്പോ കൂടുതൽ പറയുന്നില്ല.. സ്നേഹം
    ❤️❤️

  2. 🖤🖤🖤…

    ഇപ്പോഴാണ് ആശാനേ വായിക്കാൻ പറ്റിയത്…

    അടിപൊളി കഥ…

    പക്ഷെ അവസാനം കുറച്ചു കൂടി നീട്ടാമായിരുന്നു….

    അവരുടെ ജീവിതത്തിലെ കുറച്ചു ഭാഗം കൂടി….

    എന്തായാലും നല്ലൊരു കഥ അനുഭവം തന്നെയായിരുന്നു….

    All the best 4 your stories…

  3. ഊഫ് പോളി സാധനം അണ്ണാ.. ഇതൊക്കെ വായിക്കാൻ വൈകിപ്പോയി

  4. അതിമനോഹരം, അത്രമാത്രമേ എനിക്ക് പറയാൻ ഒള്ളു, താങ്കളുടെ കഥ ഞാൻ ആദ്യം ആയിട്ടാണ് വായിക്കുന്നെ, കാരണം എനിക്ക് പ്രണയകഥകളോടാണ് പ്രിയം, അതുകൊണ്ട് ഇത്‌ ഇന്നലെ ആണ് ഒരാൾ പറയുന്നത് കണ്ടത്, അപ്പൊ ഇന്ന് രാവിലെ തുടങ്ങിയതാ, വല്ലാത്ത ഒഴുക്ക് ആണ് കഥ വായിച്ച ഇരിക്കാൻ, പോരാത്തതിന് നല്ല ഫീലും, സിമ്പിൾ വേർഡ്‌സും, ഒരുപാട് ഇഷ്ട്ടപെട്ടു, ചേച്ചി കഥകൾ എന്റെ ഫേവറിറ്റ് ആണ്, അതുകൊണ്ട് ഇത്രക്ക് പോപ്പുലർ ആയ തങ്ങളുടെ കഥയെ പറ്റി അറിഞ്ഞപ്പോൾ വായിക്കാൻ രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല 😍❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വിഷ്ണു ⚡

      Myre🥺

  5. ബാക്കി പാർട്ട്‌ എഴുതികൂടെ

  6. അറക്കളം പീലിച്ചായൻ

    ഇന്നാണ് ഇത് വായിക്കുന്നത്, വൈകിപ്പോയെന്നറിയാം.
    വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനേം

  7. Rajave kadha vayichilla vayichittu comment idam

  8. Lucifer Morning Star

    എന്താ പറയേണ്ടത്….
    ഞാൻ ഞാൻ വായിച്ചിട്ടുള്ള ബെസ്റ്റ് കഥകളുടെ ലിസ്റ്റിൽ ഇപ്പോ ഇതും ഉണ്ട്, വായിച്ചുതീർന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം അത്ര മനോഹരം…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use