വീണ്ടും വസന്തകാലം [മന്ദന്‍രാജ] 660

മിസിസ് ജോണി അവന്നു പറഞ്ഞപ്പോള്‍ ജോജി അച്ചുവിന്‍റെ നേരെ കൈ നീട്ടി , അവള്‍ മനസില്ലാ മനസോടെ കൈ കൊടുത്തു , ഒരിക്കല്‍ പോലും അവന്റെ മുഖത്തെക്കവള്‍ നോക്കിയില്ല . മറ്റുള്ളവര്‍ കളിക്കുന്നത് പോലെ ഒരു കൈ ഇടുപ്പിലും , മറ്റേ കൈ അച്ചുവിന്‍റെ കയ്യിലും ചേര്‍ത്ത് പിടിച്ചപ്പോള്‍ അച്ചുവോന്നു ഞെട്ടി , ചെറിയ ചുവടു വെയ്പുകള്‍ തുടങ്ങി രണ്ടു മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ പാട്ട് നിന്നു , അച്ചു പെട്ടന്ന് കൈ വിട്ട്, ആശ്വാസത്തോടെ നിന്നപ്പോള്‍ അടുത്ത അറിയിപ്പ്

‘ നിങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് ഒരുമ്മ നല്‍കി , നിങ്ങളുടെ സ്നേഹം പങ്കു വെക്കൂ… ലെറ്റ്സ് കിസ് യുവര്‍ ലവര്‍ ”

അച്ചു പെട്ടന്ന് ജോജിയുടെ അടുത്തുന്നു പിന്നോക്കം മാറി . അപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി

” വിശിഷ്ട വ്യക്തികള്‍ ആദ്യം ചെയ്യൂ ..വാ കടന്നു വാ ” എല്ലാവരും അവരെ നോക്കി കയ്യടിച്ചപ്പോള്‍ ജോജി ഉള്ളില്‍ ഒരായിരം വര്‍ണങ്ങള്‍ വിരിഞ്ഞ പോലെ മുന്നോട്ടു നീങ്ങി

അച്ചു ഇടറുന്ന കാലുകളോടെ അവന്‍റെ അടുത്തേക്ക് ചെന്നു.

” ഹ്മം … കിസ് ചെയ്തോ ” ജോണി പറഞ്ഞപ്പോള്‍ അച്ചു അല്‍പം ഉയര്‍ന്നു ജോജിയുടെ കവിളില്‍ ഒന്നുമ്മ വെച്ചിട്ട് ചുണ്ട് തുടച്ചു … അവിടെ ഉണ്ടായിരുന്നവര്‍ ആര്‍ത്തു ചിരിച്ചു

” ഹ ഹ … ഇതിന്ത്യ അല്ല മോളെ ..ദേ ..നോക്ക് … ” ജോണി മിസിസ് ജോണിയെ മുന്നിലേക്ക് നിര്‍ത്തി അവരുടെ ചുണ്ടുകളില്‍ ചുംബിച്ചു , ആ ചുംബനം ഒരു പത്തിരുപത് സെക്കണ്ട് നീണ്ടു നിന്നു.. അത് കണ്ടച്ചു ഇപ്പോള്‍ വീഴുമെന്ന നിലയിലായി , ജോജിയും ഒന്ന് പതറി

‘ ജോണിച്ചായാ … ഒരു ചെറിയ പണിഷ്മെന്റുണ്ട്” കൂട്ടത്തില്‍ ആരോ വിളിച്ചു പറഞ്ഞു

” എന്തുവാടാ ?”

The Author

മന്ദന്‍ രാജ

193 Comments

Add a Comment
  1. വിഷ്ണു ⚡

    ഈ സൈറ്റിൽ നല്ല കഥകൾ എഴുതുന്നവർ ഒരാളാണ് നിങൾ.കഴിഞ്ഞ ദിവസമാണ് ഈ കഥയെ കുറിച്ച് അറിഞ്ഞത്.വായിക്കാൻ സാധിച്ചത് ഇന്നലെ ആയിരുന്നു.എന്താ പറയുക.ഒരുപാട് ഇഷ്ടമായി ഈ കഥ.പൊതുവേ ചെച്ചികഥകൾ ഒരു വീക്നെസ് ആയിരുന്നു എന്നത് കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി.നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിച്ചു.അപ്പോ കൂടുതൽ പറയുന്നില്ല.. സ്നേഹം
    ❤️❤️

  2. ???…

    ഇപ്പോഴാണ് ആശാനേ വായിക്കാൻ പറ്റിയത്…

    അടിപൊളി കഥ…

    പക്ഷെ അവസാനം കുറച്ചു കൂടി നീട്ടാമായിരുന്നു….

    അവരുടെ ജീവിതത്തിലെ കുറച്ചു ഭാഗം കൂടി….

    എന്തായാലും നല്ലൊരു കഥ അനുഭവം തന്നെയായിരുന്നു….

    All the best 4 your stories…

  3. ഊഫ് പോളി സാധനം അണ്ണാ.. ഇതൊക്കെ വായിക്കാൻ വൈകിപ്പോയി

  4. അതിമനോഹരം, അത്രമാത്രമേ എനിക്ക് പറയാൻ ഒള്ളു, താങ്കളുടെ കഥ ഞാൻ ആദ്യം ആയിട്ടാണ് വായിക്കുന്നെ, കാരണം എനിക്ക് പ്രണയകഥകളോടാണ് പ്രിയം, അതുകൊണ്ട് ഇത്‌ ഇന്നലെ ആണ് ഒരാൾ പറയുന്നത് കണ്ടത്, അപ്പൊ ഇന്ന് രാവിലെ തുടങ്ങിയതാ, വല്ലാത്ത ഒഴുക്ക് ആണ് കഥ വായിച്ച ഇരിക്കാൻ, പോരാത്തതിന് നല്ല ഫീലും, സിമ്പിൾ വേർഡ്‌സും, ഒരുപാട് ഇഷ്ട്ടപെട്ടു, ചേച്ചി കഥകൾ എന്റെ ഫേവറിറ്റ് ആണ്, അതുകൊണ്ട് ഇത്രക്ക് പോപ്പുലർ ആയ തങ്ങളുടെ കഥയെ പറ്റി അറിഞ്ഞപ്പോൾ വായിക്കാൻ രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വിഷ്ണു ⚡

      Myre?

  5. ബാക്കി പാർട്ട്‌ എഴുതികൂടെ

  6. അറക്കളം പീലിച്ചായൻ

    ഇന്നാണ് ഇത് വായിക്കുന്നത്, വൈകിപ്പോയെന്നറിയാം.
    വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനേം

  7. Rajave kadha vayichilla vayichittu comment idam

  8. Lucifer Morning Star

    എന്താ പറയേണ്ടത്….
    ഞാൻ ഞാൻ വായിച്ചിട്ടുള്ള ബെസ്റ്റ് കഥകളുടെ ലിസ്റ്റിൽ ഇപ്പോ ഇതും ഉണ്ട്, വായിച്ചുതീർന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം അത്ര മനോഹരം…

Leave a Reply

Your email address will not be published. Required fields are marked *