“ആ വിളിച്ചു, എന്നോടും അത് തന്നെ പറഞ്ഞു…
“മാത്തപ്പനോട് ഔട്ട് ഹൌസില്‍ കെടക്കണ്ട..നിന്‍റെ റൂമിലോ അല്ലേല്‍ ഗസ്റ്റ് റൂമിലോ കെടക്കണം എന്ന് പറയണം കേട്ടോ…”
“ഞാന്‍ പറഞ്ഞിട്ടുണ്ട് മോം…ഡോണ്ട് വറി..അടിച്ച് പൊളിക്ക്…”
“വെക്കല്ലേ വെക്കല്ലേ…”
മമ്മി പെട്ടെന്ന് പറഞ്ഞു.
“എന്നാ?”
“അതേ, ഞാനില്ല എന്നും വെച്ച് മൊബൈലില്‍ ഗെയിം കളിച്ച് ഒത്തിരി ഒറക്കം ഒന്നും കളഞ്ഞെക്കരുത്…ടി വിയും അധികം കാണണ്ട. പത്തര അല്ലേല്‍ പതിനൊന്ന്..അതില്‍ക്കൂടുതല്‍ ടൈം എടുക്കരുത് ഒറങ്ങാന്‍ കേട്ടോ!”
“അതിനു മമ്മി ഒള്ളപ്പോ പന്ത്രണ്ട് ഒക്കെ ഇരിക്കുന്നത് അല്ലെ?”
നീരസം ഭാവിച്ച് ഞാന്‍ ചോദിച്ചു.
“അതെന്നാ ഇപ്പം ഒരു കര്‍ഫ്യൂ?”
“അത് ഞാന്‍ ഒള്ളപ്പം അല്ലെ?”
മമ്മി ചിരിക്കുന്നത് ഞാന്‍ കേട്ടു.
“നീ മാത്തപ്പന് ഫോണ്‍ കൊടുത്തെ…”
ഞാന്‍ മുഖം ചുളിച്ച് ഫോണ്‍ മാത്തച്ചന്‍ ചേട്ടന്‍റെ നേരെ നീട്ടി.
“മമ്മിക്ക് എന്തോ പറയണം ന്ന്”
ഞാന്‍ ഫോണ്‍ അയാള്‍ക്ക് കൊടുത്തു.
“ഇല്ല, ചേച്ചി…”
മാത്തന്‍ ചേട്ടന്‍ എന്നെ നോക്കി.
“ഔട്ട് ഹൌസില്‍ അല്ല…ഞാന്‍ ശ്രീടെ കൂടെയോ അല്ലേല്‍ ഹാളിലോ കെടന്നോളാം…ഗസ്റ്റ് റൂമിലോ?…പേടിക്കെണ്ടാന്നെ…വീടിനകത്തെ ഞാന്‍ കെടക്കൂ..ചേച്ചി ധൈര്യമായി ഇരുന്നോ…ശരി..ആ, കഴിച്ചു, ഇപ്പം കഴിച്ചതെയുള്ളൂ..ശരി…”
മാത്തന്‍ ചേട്ടന്‍ ഫോണ്‍ എനിക്ക് തിരികെ തന്നു.