“മമ്മിക്ക് ഭയങ്കര ടെന്‍ഷന്‍ ആണല്ലോ ശ്രീ..”
മാത്തന്‍ ചേട്ടന്‍ എന്‍റെ നേരെ നോക്കി ചിരിച്ചു.
“വീട് വിട്ട് എവടെപ്പോയാലും മമ്മിക്ക് ടെന്‍ഷനാ മാത്തന്‍ ചേട്ടാ…
എന്‍റെ പേര് ശ്രീഹരി. പ്രായം പത്തൊന്‍പത്. കമേഴ്സ് ഡിഗ്രീ ആദ്യ വര്‍ഷ വിദ്യാര്‍ഥി. സി എ ഫൌണ്ടേഷന്‍ കോഴ്സ് ഇന്‍റ്ററിന് നല്ല റിസള്‍ട്ട് ഉണ്ടായിരുന്നു. ഇനി ഫൈനല്‍ പരീക്ഷയ്ക്ക് പഠിക്കുന്നു. സി എ കാരനാവുക എന്ന എന്‍റെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണതരുന്നുണ്ട് മമ്മിയും ദുബായിയിലുള്ള പപ്പായും.
ഒരു അല്ലലും അറിയിക്കാതെ, ഒന്നിലും വിഷമം അറിയിക്കാതെയാണ് ശ്രീലക്ഷ്മി എന്ന കോളേജ് അധ്യാപികയായ മമ്മിയും ദുബായിയിലെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ ഡോക്റ്റര്‍ ആയ മോഹന്‍ദാസ് എന്ന പപ്പായും എന്നെ വളര്‍ത്തുന്നതും. അവരെ വിഷമിപ്പിക്കുന്ന ഒരു കാര്യവും ചെയ്യാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട് ഞാന്‍.
ഞങ്ങളുടെ റബ്ബര്‍ ടാപ്പര്‍ ആണ് മാത്തപ്പന്‍ ചേട്ടന്‍. റബ്ബര്‍ വെട്ടുകാരന്‍ എന്നങ്ങ് പറയാന്‍ പറ്റില്ല. ഓള്‍ ഇന്‍ ആള്‍ എന്നൊക്കെ പറയാം. ഞങ്ങള്‍ കക്ഷിയെ അങ്ങനെ വേറെ രീതിയില്‍ കണ്ടിട്ടില്ല. വീട്ടിലെ എന്ത് പണിക്കും പണിയിപ്പിക്കാനും ഒക്കെ ഞങ്ങള്‍ക്ക് മാത്തപ്പന്‍ ചേട്ടന്‍റെ ഹെല്‍പ്പ് വേണം.
മാത്തപ്പന്‍ ചേട്ടനും ഞങ്ങളെ വലിയ കാര്യമാണ്. ചേട്ടന്‍റെ അനിയത്തിയുടെ കല്യാണം ഒക്കെ നടത്തിയത്, ചേട്ടന് നല്ല ഒരു വീട് വെയ്ക്കാന്‍ സഹായിച്ചത് ഒക്കെ ഞങ്ങള്‍ ആണ്. പോരാത്തതിന് ചേട്ടന്‍റെ അനിയന്‍ ബൈജുവിനെ ദുബായിലേ ഒരു ഫിനാന്‍ഷ്യല്‍ സ്ഥാപനത്തില്‍ ജോലി കിട്ടാന്‍ സഹായിച്ചതും പപ്പയാണ്.
മാത്തപ്പന്‍ ചേട്ടന് മുപ്പതിനടുത്ത് പ്രായമുണ്ട്. കല്യാണം കഴിച്ചിട്ടില്ല. ഒരു ലവ് അഫയര്‍ ഉണ്ടായിരുന്നത്രേ. ആള് ചേട്ടനെ വിട്ട് വേറെ ഒരാളെ കല്യാണം കഴിച്ച് പോയി. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തേച്ചിട്ട് പോയി. ചേട്ടന്‍ അതില്‍പ്പിന്നെ വേറെ പെണ്ണിന്‍റെ പിന്നാലെ പോകാനൊന്നും ശ്രമിച്ചില്ല. പപ്പയും മമ്മിയും ഒക്കെ കുറെ ശ്രമിച്ചതാണ്. മാത്തപ്പന്‍ ചേട്ടന്‍റെ അച്ഛനും അമ്മയും അടക്കം.
“ഓ! എനിക്ക് ഇപ്പൊ അങ്ങനത്തെ ചിന്തയൊന്നും ഇല്ലടാവേ…അഥവാ കൊള്ളാവുന്ന ഒരുത്തി വന്നാ അന്നേരം ആലോചിക്കാം…”
ഇങ്ങനെയാണ് മാത്തന് ചേട്ടന്‍ എന്നോട് പറഞ്ഞത്, ഒരിക്കല്‍ ഞാന്‍ അതേക്കുറിച്ച് ചോദിച്ചപ്പോള്‍.
“എന്‍റെ മുറീ കെടക്കാം മാത്തന്‍ ചേട്ടാ…”
പത്തര ആയപ്പോള്‍ ഞാന്‍ പറഞ്ഞു.
“എന്‍റെ ബെഡ് ഡബിളല്ലേ? അതേല്‍ സുഖമായിട്ട് രണ്ട് പേര്‍ക്ക് കെടക്കാം,”
അത് കേട്ട് മാത്തന്‍ ചേട്ടന്‍ എന്നെ നോക്കി.
“മമ്മീം പറഞ്ഞില്ലേ എന്‍റെ മുറീലോ ഗസ്റ്റ് റൂമിലോ കെടക്കാവുള്ളൂ എന്ന്!”
അതിനു കാരണമുണ്ട്.