മമ്മി നന്നായി വസ്ത്രം ധരിക്കുന്നു, ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാവരോടും ഫ്രീയായി ഇടപെടുന്നു. ചിലപ്പോള്‍ ഒന്ന് മുട്ടുന്നതോ സ്പര്‍ശിക്കുന്നതോ ഒന്നും വലിയ കാര്യമായി എടുക്കാത്ത ആളായത് കൊണ്ട് ആണുങ്ങള്‍ക്ക് വേണ്ടി ദാഹിച്ച് കഴിയുന്ന ആളാണ് എന്ന് അദ്ദേഹം തെറ്റിധരിച്ചു.
“ആരുടെ മെസേജാ? ഗേള്‍ഫ്രണ്ടിന്‍റെയാ?”
പെട്ടെന്ന് മാത്തന്‍ ചേട്ടന്‍റെ ചോദ്യം എന്നെ ഉണര്‍ത്തി.
മാത്തന്‍ ചേട്ടന്‍ പണ്ടത്തെ ഏഴാം ക്ലാസ് കാരനാണ്.
“ഗേള്‍ ഫ്രണ്ടോ? എന്‍റെ പൊന്നോ! എപ്പം മൊബൈല്‍ എടുത്താലും മമ്മിക്കും ഇതേ ഉള്ളൂ ചോദിയ്ക്കാന്‍! എന്‍റെ മാത്തന്‍ ചേട്ടാ..എനിക്ക് ഗേള്‍ ഫ്രണ്ട് ഒന്നും ഇല്ല…ഞാന്‍ നല്ല കുട്ടിയാ…പാവം, കന്യകന്‍, സല്‍സ്വഭാവി…”
“ഇത്രേം സുന്ദരനായിട്ട് പ്രേമം ഒന്നും ഇല്ലന്നോ? എന്‍റെ പള്ളീ! നേരോ?”
“എഹ്? അത് ശരി! ഒരു സ്വഭാവസര്‍ട്ടിഫിക്കറ്റ് കിട്ടും മാത്തന്‍ ചേട്ടന്‍റെ കയ്യീന്ന് എന്ന് വിചാരിച്ചിരുന്നപ്പം എന്നെ വഴി തെറ്റിക്കാന്‍ നോക്കുവാണോ?”
“ഒരു പ്രേമം ഉണ്ടയീന്നും വെച്ച് എന്നതാ ശ്രീക്കുട്ടാ വഴിതെറ്റാന്‍?”
മാത്തന്‍ ചേട്ടന്‍ ചോദിച്ചു.
“പിന്നെ മാത്തന്‍ചേട്ടന്‍റെ ഒരു വാക്ക് എനിക്കങ്ങ് വല്ലാതെ പിടിച്ചു കേട്ടോ?”
“എന്ത് വാക്ക്?”
“എന്നെ സുന്ദരന്‍ എന്ന് വിളിച്ചില്ലേ? അതില്‍ അത്ര കാര്യം ഒന്നുമില്ലന്നു എനിക്കറിയാം എന്നാലും കേള്‍ക്കുമ്പോള്‍ ഒരു സുഖം!”
“അയ്യോ, അത് ഞാന്‍ മണിയടിക്കാന്‍ പറഞ്ഞത് ആണെന്നാണോ കരുതിയെ! അതുകൊള്ളാം! കണ്ണാടി നോക്കാറില്ലെ? ഇതുപോലെ ഒരു ചുന്തരന്‍, സൂപ്പര്‍, സുകുമാരന്‍, സുഭഗന്‍,”
“എഹ്?”
മാത്തന്‍ ചേട്ടന്‍റെ നേരെ ഞാന്‍ അദ്ഭുതത്തോടെ നോക്കി.
“ആരാ ഇത്? മലയാളം പ്രൊഫസ്സറോ?”
“അത് ശരി!”
മാത്തച്ചന്‍ ചേട്ടന്‍ ശബ്ദം ഉയര്‍ത്തി.
“ഉള്ളത് പറഞ്ഞപ്പോള്‍ കളിയാക്കുവാണോ?”
ഞാന്‍ ചിരിച്ചു.