ലിസയ്ക്ക്. ഇപ്പോൾ റിട്ടയർമെന്റ് പ്രായം 90 ആണ്. 68 വയസ്സുണ്ടെങ്കിലും ശരീരം ചുളിവ് വീണിട്ടില്ല. കൃത്യമായ ഭക്ഷണം അതുപോലെ ശരീര പരിപാലനം ഒക്കെ കൊണ്ട് മനുഷ്യന്റെ യൗവ്വനം വർധിച്ചു. ഇന്നത്തെ ഒരു 35 കാരിയെ പോലെയേ ലിസയെ തോന്നു.
ദിയ : ” വൗ കിടിലൻ ഡ്രസ്സ് ആണല്ലോ മാം. സെക്സി ആയിട്ടുണ്ട് ”
ലിസ : ” താങ്ക്യൂ എല്ലാവരും ഇരിക്ക്. എന്നിട്ട് ടാബുകൾ എടുക്കു ”
ടെക്സ്റ്റ്ബുക് ഒന്നും ഇല്ല. പേപ്പർ എഴുതാൻ ഉപയോഗിക്കുന്നത് തന്നെ നിർത്തി. ഇപ്പോ എല്ലാം ടാബുകൾ മിനി കമ്പ്യൂട്ടർ ഒക്കെ ആണ്.
ലിസ അവളുടെ ടാബ് തുറന്നു. അതിൽ നിന്നും ഒരു സ്ക്രീൻ പുറത്തേക്ക് പ്രൊജക്റ്റ് ചെയ്തു വായുവിൽ നിന്നു. അതിൽ ഇന്ന് പഠിക്കാൻ ഉള്ള പടഭാഗങ്ങൾ ഉണ്ട്.
ലിസ : ” 2000 തിന് ശേഷം ഉള്ള കാലഘട്ടത്തിൽ ഉള്ള ചരിത്രം ഇന്ന് പഠിക്കാം ”
കുട്ടികൾ : ” യെസ് മാം ”
ലിസ : ” 2000 കാലഘട്ടം ഒക്കെ ആയപ്പോളേക്കും USA ലോകത്തിലെ ഏറ്റവും വലിയ ശക്തി ആയി. എന്നാൽ വൈകാതെ ചൈന അവരെ മറികടന്നു. ലോകം IT വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. എന്നാലും ജനാധിപത്യവും സമത്വവും ഇല്ലാതിരുന്ന ചൈനയെ യൂറോപ്യൻ രാജ്യങ്ങൾ മറികടന്നു. പക്ഷെ ഈ കാലയളവിൽ മനുഷ്യന് ഏറ്റവും സന്തോഷം ഉണ്ടായിരുന്നത് സ്കാൻഡിനെവിയൻ രാജ്യങ്ങളിൽ ആണ്. ”
ജെനി : ” അത് എന്തുകൊണ്ടാണ് മാം ”
ലിസ : ” 500 വർഷം ഇപ്പുറത്തിരുന്നു സംസാരിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കാത്ത രീതിയിൽ ആയിരുന്നു അന്ന് ലോകം ”
ജെനി : ” എന്താണെന്ന് പറയൂ മാം ഇന്ട്രെസ്റ്റ് ആവുന്നു ”
ലിസ : “അന്ന് മനുഷ്യർ തമ്മിൽ സ്നേഹം ഇല്ലായിരുന്നു. ”
എല്ലാവരും : ” ങേ ”
ലിസ : ” അതെ. ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിച്ചു കാണുന്നതായിരുന്നു അന്നത്തെ കാലഘട്ടം ”
അലോഷി : ” മനുഷ്യരെ വേർതിരിക്കാനോ. അതെങ്ങനെയാ മാം. നമ്മൾ എല്ലാവരും ഹോമോ സാപ്പിയൻസ് അല്ലെ ”
ലിസ : ” അലോഷി. താൻ ഇന്നത്തെ ചുറ്റുപാട് മാത്രം കണ്ടു വളർന്നത് കൊണ്ട് തനിക്ക് അത് പെട്ടെന്നു മസസ്സിലാവില്ല. ഞാൻ വിശദമായി പറയാം. ”
ലിസ : ” ഏറ്റവും കൂടുതൽ വേർതിരിവ് ഉണ്ടായിരുന്നത് നിറത്തിന്റെ പേരിൽ ആയിരുന്നു. കറുത്തവർ മോശവും വെളുത്തവർ ശ്രേഷ്ഠരും ആണെന്നാണ് അന്ന് വിശ്വസിച്ചിരുന്നത്. അല്ലെങ്കിൽ അങ്ങനെ കരുതുന്ന ആളുകൾ നിറയെ ഉണ്ടായിരുന്നു. അതിനെ ചരിത്രത്തിൽ നമ്മൾ റേസിസം എന്ന് വിളിക്കും ”
ദിയ : ” അയ്യേ എന്തൊരു വൃത്തികെട്ട ആൾക്കാർ. നിറത്തിന്റെ പേരിൽ വേർതിരിവോ. ആലോചിക്കുമ്പോൾ തന്നെ പുച്ഛം തോന്നുന്നു. ”
ലിസ : ” അതെ ഇപ്പൊ നമ്മൾ അതൊക്കെ ഇല്ലാതാക്കി. ”
ദിയ : ” എന്റെ ഒരു മമ്മി വെളുത്തതും ഒരു മമ്മി കറുത്തതും ആണ് മിസ്. പക്ഷെ യാതൊരു വേർതിരിവും ഞാൻ കണ്ടിട്ടില്ല. ”
ലിസ : ” അത് കാലം മാറിയപ്പോൾ നിറത്തിൽ ഒന്നും വലിയ കാര്യം ഇല്ലെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ട് നമ്മൾ റേസിസം ഇല്ലാതാക്കി ”
കൊള്ളാം, ഒരിക്കലും നടക്കാത്ത സ്വപ്നം. ഒന്നാമത് ഈ ഹോമോസാപിയൻസ് ഭാവിയിൽ ജീവനോടെയുണ്ടാകുമോ എന്നറിയില്ല. പിന്നെ മറ്റൊന്ന് തുല്യത, അതിനി ഒരിക്കലും നടക്കാൻ പോണില്ല. ഇനി ആയിരം വർഷം കഴിഞ്ഞാലും ആരെങ്കിലും ആരുടെയെങ്കിലുമൊക്കെ അടിമകളായിരിക്കും. ഒന്നുങ്കിൽ ആണുങ്ങള് പെണ്ണുങ്ങളുടെ അല്ലെങ്കിൽ പെണ്ണുങ്ങള് ആണുങ്ങളുടെ. അല്ലാതെ തുല്യത ഒരിക്കലും നടക്കുന്ന കാര്യമല്ല.
പിന്നെ കഥയുടെ ടൈറ്റിൽ തന്നെ മുൻകൂർ ജാമ്യമായി വച്ചതുക്കൊണ്ട് കൂടുതലൊന്നും ടൈപ്പ് ചെയ്യുന്നില്ല
തുടർകഥ വേണം
പൊന്നെ സ്നോ….
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം സ്നേഹാഅഭിനന്ദനങ്ങൾ…❤❤❤❤
തല കുത്തി നിന്നാലും പറ്റാത്ത ഒന്നാണ് സാംബാക്ഷണങ്ങളിലൂടെ കഥയെ അവതരിപ്പിക്കുക എന്നത്, ആ കാര്യത്തിൽ ഇപ്പോഴും നിങ്ങളോട് അസൂയ ആണ്.
പക്ഷെ ഇവിടെ ഞാൻ പറയാൻ പോകുന്നത് അതല്ല,
ജാതി, മത, വർണ, ലിംഗ, വ്യത്യാസങ്ങളെ അംഗീകരിക്കാൻ മടികാണിക്കുന്ന പ്രിവിലേജ്ഡ് കോമരങ്ങളുടെ നെഞ്ചിനെ നോക്കി ചവിട്ടിയ ചവിട്ടായിരുന്നു ഈ ശ്രമം. വലിക്കാതെ നീട്ടാതെ പറയാനുള്ളത് മുഴുവൻ പറഞ്ഞ അങ്ങയുടെ മനസ്സിനു സ്നേഹം ചുംബനങ്ങൾ.
ഇനിയൊരു കാലതെങ്കിലും ഈ ചിന്തകൾ മാറുമെന്ന് പ്രതീക്ഷിക്കാം,…
സമൂഹത്തിൽ ആരും മാറ്റിനിർത്തേണ്ടവരല്ല, ആരെയും തുറിച്ചു നോക്കേണ്ടതില്ല. വൈദ്യങ്ങളാൽ സമ്പുഷ്ടമായ ഈ ലോകത്തെ ആസ്വദിക്കുന്നതിനു പകരം ആ വൈദ്യങ്ങളെ അനുഗ്രഹങ്ങളായും കുറവുകളായും അടയാളപ്പെടുത്തുന്ന അളവുകോലുകൾ തച്ചു തകർക്കപെടട്ടെ അവ തീയിൽ എരിഞ്ഞു ഇല്ലാത്തവട്ടെ….
ഫ്ലോക്കി കട്ടേക്കാട്
ഫ്ലോക്കി നെഞ്ചിൽ തട്ടിയുള്ള വാക്കുകൾക്ക് നന്ദി. കുറച്ച് നാളായി ഇത്തരം കാര്യങ്ങൾ ആലോചിക്കുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥം ആകുമായിരുന്നു. കുറച്ച് പേരോടെങ്കിലും പറയണം എന്ന് വിചാരിച്ച് എഴുതിയതാ. നമ്മുടെ ഇന്നത്തെ മണ്ടത്തരങ്ങൾ വരും തലമുറ പുച്ഛത്തോടെ കാണും എന്നാണ് ഉദ്ദേശിച്ചത്. ഇത് ഇവിടെ അപ്ലോഡ് ചെയ്യുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു. താങ്ക്സ് ടു ഡോക്ടർ ആൾസോ
ഫ്ലോക്കി എന്റെ ഫെമിനിസം എന്ന കഥ കൂടി വായിച്ചു നോക്കുക
തീർച്ചയായും… വായിച്ചതിനു ശേഷം ഞാൻ അപിപ്രായം അറിയിക്കുന്നതാണ് ❤❤❤❤❤
🥰👌
ദീർഘ വീക്ഷണം എന്ന് പറയുന്നില്ല.. മുന്നോടുള്ള കാലത്തു മനുഷ്യ മനസിലെ കറുപ്പ് മാറി വെളിച്ചം വരും എന്നൊരു പ്രത്യാശ. മനുഷ്യന്റെ ഭയത്തെ മുതലെടുത്തു അവന്റെ തലച്ചോർ ഊറ്റി കുടിച്ച് വളരുന്ന മതങ്ങളും ദൈവങ്ങളും പൊള്ള ആണെന്ന് തിരിച്ചറിയുന്നിടത്തു വിവേചനം ഇല്ലാതാവും. അത് കാണിച്ചു തരാൻ കാലത്തിനു കഴിയട്ടെ… ഇതൊരു കഥ അല്ല… ഒരു മുന്നറിയിപ്പ് ആയിട്ട് കാണുന്നു..👍👍👍👍
Thanks
പൊന്നു സുഹൃത്തേ നിങ്ങൾ ഈ പറയുന്ന കാലഘട്ടത്തിൽ സെക്സ് പോലും virtual reality യുടെ advanced സ്റ്റേജിൽ നടക്കുന്ന ഒരു പ്രോഗ്രാം മാത്രം ആയിരിക്കും . ഒരു ആപ്പിൾ നമുക്ക് കാണാൻ കഴിയുന്നു , അതിനെ തൊടാൻ കഴിയുന്നു , അത് കടിക്കുമ്പോൾ /ചവക്കുമ്പോൾ ഉള്ള രുചി വായിൽ കിട്ടുന്നു എത്രയും കിത്രിമമായി അതെ പോലെ കൊടുക്കാൻ കഴിഞ്ഞാൽ ആപ്പിൾ ഉണ്ടെങ്കിൽ എന്ത് ഇല്ലെങ്കിൽ എന്ത് … എന്ന് പറയുന്ന പോലെ ആയിരിക്കും സെക്സിന്റെ കാര്യവും ഇപ്പോളത്തെ തുണ്ടു ഡി വി ഡി അഥവാ ഡിജിറ്റൽ പതിപ്പ് പോലെ അന്ന് ആരുടെ വേണമെങ്കിലും ഡിജിറ്റൽ virtual റിയാലിറ്റി പ്രോഗ്രാം കാശു കൊടുത്തോ അല്ലാതെയോ വാങ്ങാൻ കിട്ടും
അന്ന് ഇതു പോലുള്ള സൈറ്റുകൾ ഒക്കെ ആർക്കും വേണ്ടാതെ കിടക്കും . ആയതിനാൽ ഭാവനയെ അധികം കാടു കേറാൻ വിടാതെ നമ്മുടെ ലോകത്തു നിന്ന് വല്ലതും എഴുതാൻ നോക്ക്
ബ്രോ കഥയുടെ ഉദ്ദേശം ഭാവിയിൽ എന്തൊക്കെ വരും എന്ന് പറയൽ അല്ല
👌👌👌👌👌👌👌👌👌👌👌👌👌
Thanks
Valare innovative aaya theme aanu nannayi ezhuthi
By the by eppozha adutha femdom story
അടുത്ത ഫെംടം സ്റ്റോറിക്ക് ഒരു ആശയവും ഇല്ല
Nyc story
Engane oru kalathinayi wait cheyanu
Thanks
പൊതുവായ ദീർഘ വീക്ഷണവും, ശാസ്ത്ര സാങ്കേതിക വിദ്യയിലുള്ള മുന്നേറ്റത്തെ മനക്കണ്ണിൽ കാണാനുള്ള കഴിവും അഭിനന്ദനാർഹങ്ങളാണ്. എങ്കിലും താങ്കളുടെ സാമൂഹിക വ്യവസ്ഥിതികളെ കുറിച്ചുള്ള പുരോഗമനാത്മകമായ കാഴ്ചപ്പാടുകൾ പച്ചക്ക് വെട്ടി തുറന്ന് പറയുവാനുള്ള തന്റേടവും ചങ്കൂറ്റവും … മാത്രമല്ല ഈ നഗ്ന സത്യങ്ങളേ കലയുടെ പട്ടുചേലയിൽ പൊതിഞ്ഞു അവതരിപ്പിച്ചു കൊണ്ടുള്ള സാമൂഹിക ബോധവൽക്കരണ പ്രയത്നത്തെ എങ്ങനെ ആണ് പ്രശംസിക്കേണ്ടത് എന്നറിയില്ല.
അതുപോലെ പ്രയത്നതിന് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി ഡോക്ടർക്കും നന്ദി അറിയിച്ചു കൊള്ളുന്നു.
Thanks
Polippan no comments only hugs
Thanks
Dear Jon Snow….
The message is crystal clear.
Hats of to your effort.
ഇതിൽ ഇപ്പോൾ ലോകത്തുള്ള gender discrimination വളരെ നന്നായി portray ചെയ്തു.
LGBTQIA… ഇവരും മനുഷ്യരാണ് എന്ന് അംഗീകരിക്കുന്ന ഒരു കാലം വരുമായിരിക്കും…
STDs ,unwanted pregnancy,social taboos… ഇതൊക്കെയാണ് സെക്സിനെ ഇപ്പോഴും പിന്നോട്ട് വലിക്കുന്ന main factors.
Future എന്തായിരിക്കുമെന്ന് നമ്മൾക്കാരിക്കും പ്രവചിക്കാൻ കഴിയില്ല… എന്നാലും ഇങ്ങനെ ഒരു ലോകത്ത് ജനിക്കാൻ ആരും കൊതിക്കും…
താങ്കൾ ഇനിയും ഇതുപോലുള്ള short stories എഴുതുക….
With love…
ഷിബിന
Thanks
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല🙏🙏🙏
അടുത്ത പാർട് ഉണ്ടോ
അങ്ങനെ ഒരു തുടർകഥ ഉദ്ദേശിച്ചില്ല