War and love [MJ] 203

ആ സമയം കൊണ്ട് ട്രെയിൻ ഒരു സ്റ്റേഷനിൽ എത്തിയിരുന്നു.. അവിടെ നിന്നും ട്രെയിനിൽ കയറിയ ചായ കാപ്പി വിൽക്കുന്ന ആളിൽ നിന്നും രണ്ട് ഗ്ലാസ് ചൂടുള്ള ചായയും കാപ്പിയും വാങ്ങി അതുമായി ടോയ്‌ലറ്റിൻ്റെ മുന്നിൽ നിന്നപ്പോൾ ട്രെയിൻ പുറപ്പെട്ടു..

ദേവനെ തട്ടി വീഴ്ത്തിയ ആൾ വാതിൽ തുറന്നതും ചായ മുഖത്തേക്ക് ഒഴിച്ചു.. അലറി വിളിച്ചു കൊണ്ട് മുഖം പൊത്തി നിന്നവൻ്റെ പാൻ്റിൽ പിടിച്ച് വലിച്ച് അതിലേക്ക് ഒഴിച്ചു..

കാപ്പിയിലെ ചൂടിൽ പൊള്ളിയപ്പോൾ പൊത്തി പിടിച്ചു നിലത്ത് ഇരുന്നു.. ജോയൽ തിരികേ വരുമ്പോൾ ഇതെല്ലാം കണ്ട് നിന്ന് സന്തോഷിച്ച ആ പെണ്ണ് അവിടെ ഉണ്ടായിരുന്നു.. അവളെ സൈറ്റ് അടിച്ചു കാണിച്ചു ചുമ്മാ എന്നു പറഞ്ഞു ദേവൻ്റെ അരികിൽ പോയിരുന്നു..

അത് കണ്ട് ചിരിച്ച് അവളും അവളുടെ സീറ്റിൽ ഇരുന്നു.. ശ്രീദേവിനെ കുറിച്ച് നിങ്ങൾക്ക് ഇപ്പൊ അറിയാം.. അമ്മ പഠിപ്പിച്ച പാഠങ്ങൾ കൊണ്ട് എല്ലാം കൊണ്ട് നല്ല വഴിയിൽ നടക്കുന്ന ആൾ.. ഇനി ശ്രീദേവിൻ്റെ ഫ്രണ്ട് ജോയൽ.. നല്ല ഒന്നാന്തരം കോട്ടയം കാരൻ അച്ചായൻ..

ജോയൽ ഡേവിഡ്.. കുരിശിങ്കൽ തറവാട്ടിലെ ഡേവിഡിൻ്റെയും അന്നയുടെയും ഒരേ ഒരു മകൻ.. ആ തറവാട്ടിലെ കാരണവർ ആയ വക്കച്ചൻ്റെ കൊച്ചുമകൻ.. കോട്ടയത്തുള്ള ഏറ്റവും വലിയ തറവാട്ടുകാർ.. നാട്ടിലെ ജനങ്ങൾക്ക് പേടിയും ബഹുമാനവും സ്നേഹവും ഉള്ള തറവാട്.. അളവില്ലാത്ത പാരമ്പര്യമായതും അല്ലാതെ വക്കച്ചനും ഡേവിഡും കൂടെ ധാരാളം സമ്പാദിച്ചു കൂട്ടിയിരുന്നു.. കാരണം സൗജന്യമായി ചികിത്സയും വിദ്യാഭ്യാസവും കൊണ്ട് അവരുടെ സമ്പാദ്യത്തിൽ നിന്ന്

അത്യാവശ്യം ചിലവാക്കിയിരുന്നൂ.. അത് കൊണ്ട് തന്നെ കുരിശിങ്കൽ തറവാട്ടിലെ എല്ലാവരെയും നാട്ടുകാർ സ്നേഹിച്ചിരുന്നു..

ജോയെ കുറിച്ച് പറഞാൽ നാട്ടിലെ തല്ലിപ്പൊളി , തെമ്മാടി എന്നൊക്കെ പറയുമെങ്കിലും അന്യായത്തിന് അല്ലാതെ ആരെയും തല്ലിയിട്ടുമില്ല , സ്ത്രീകളോട് ബഹുമാനം ഉള്ളവനും ആണ്. ജോയലിന് 25 വയസ്സ് ആണ്.. കാർ ആക്സിഡൻ്റിൽ മരിച്ച ജോയലിൻ്റെ അപ്പയും മമ്മയും വിട പറഞ്ഞിട്ട് നാല് വർഷം ആയി.. ആ സങ്കടത്തിൽ നിന്നും മാറി നിൽക്കാൻ ആണ് ബാംഗ്ലൂരിൽ വന്നത്.. അങ്ങനെ കിട്ടിയ ഒരു കൂട്ട് ആയിരുന്നു ശ്രീദേവ്..

The Author

7 Comments

Add a Comment
  1. Aha vrindhavanathe aalo kollalo

  2. ബാക്കി പേജ് കുട്ടി വേണം ???

  3. ??? ??? ????? ???? ???

    ഈ പാർട്ട്‌ അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട്‌ പേജ് കൂടി എഴുതുക.. ??

  4. കൊള്ളാം, ട്രെയിനിലെ കളി ഒന്നും അത്ര realistic ആയിട്ട് തോന്നിയില്ല, കളി എല്ലാം കുറച്ചൂടെ ഉഷാറാക്കി over ആക്കാതെ എഴുതണം, page കൂട്ടണം

  5. Avashyamillatha kambi ketti kulam aakanda

  6. വളരെ നന്നായി എഴുതിയിട്ടുണ്ട്.അടുത്ത ഭാഗം സാവധാനം പേജ് കൂട്ടി എഴുതിയാൽ മതി.
    All the best?

  7. അർണാബ്

    ❤❤❤

Leave a Reply

Your email address will not be published. Required fields are marked *