യുഗങ്ങൾക്കപ്പുറം നീതു [Achillies] 355

കെട്ടി വീർപ്പിച്ച മുഖവുമായാണ് നീതു പറഞ്ഞത്.

“എന്റെ നീതുസേ അങ്ങേര് പോലീസിലാടി….പൊട്ടിക്കാളി…”

ഗംഗ പറഞ്ഞതും നീതു കട്ടിലിലേക്കിരുന്നു പോയിരുന്നു…
ഇത്രയും നേരം അതെല്ലാം കെട്ടുകൊണ്ടിരുന്ന മീനാക്ഷിയും വാസുകിയും കൂടെ അവളുടെ ഭാവം കണ്ടുകൊണ്ട് പൊട്ടിച്ചിരിച്ചതും നീതുവിന്റെ മുഖം വീണ്ടും ഒരു കൊട്ടയായി…

“രണ്ടും എന്നെ കളിയാക്കുവൊന്നും വേണ്ട….പിന്നെ പോലീസിൽ ആണെങ്കിൽ എനിക്കെന്താ..”

തന്നെ കളിയാക്കി ചിരിക്കുന്ന പെൺപടയെ പാടെ അവഗണിച്ചുകൊണ്ട് നീതു സ്വയം ധൈര്യത്തിന്റെ ഒരു മുഖാവരണം എടുത്തണിഞ്ഞു….

“ദേ എന്നെ ഇനിയും കളിയാക്കിയാൽ മൂന്നിനെയും ഒരുക്കാൻ വേറെ ആരേയേലും കൊണ്ട് വരേണ്ടി വരും കേട്ടല്ലോ….”

“അയ്യോ പിണങ്ങല്ലേ നീതുസേ ഞങ്ങൾ ചുമ്മാ പറഞ്ഞേല്ലേ…..ഇനി അങ്ങേരു എന്തേലും ഉടക്കുണ്ടാക്കിയാലും ഞങ്ങൾ നീതൂസിന്റെ കൂടെ കട്ടയ്ക്ക് നിന്നോളാം……പോരെ….”

ഗംഗ നീതുവിനെ ചുറ്റിപ്പിടിച്ചു തോളിൽ മുഖം ചേർത്ത് കൊഞ്ചി പറഞ്ഞതും നീതു ചിരിച്ചുകൊണ്ട് അടങ്ങി.

“അമ്മമാരെ രണ്ടു പേരെയും കണ്ടില്ലല്ലോ പിന്നെ മണവാളനേം….”

“ഹേമേടത്തിയും ഇന്ദിരാമ്മയും കൂടെ ഒരുങ്ങാൻ അപ്പുറെ റൂമിൽ പോയി…..നിങ്ങൾ മൂന്നുപേരില്ലേ…അങ്ങോട്ടും ഇങ്ങോട്ടും തന്നത്താനെ ഉടുപ്പിച്ചാൽ മതീന്ന് പറഞ്ഞു മല്ലിയേം കൊണ്ട് ഓടിയതാ.…”

“ആഹാ ബെസ്റ്റ് അമ്മമാര്….
അല്ല അപ്പോൾ ചെക്കനോ….,
ഒരുക്കത്തിലാ….”

“അല്ല ഉറക്കത്തിലാ…വൃത്തികെട്ടവൻ…”

ഗംഗ മുഖവും വീർപ്പിച്ചു പറഞ്ഞതുകേട്ട നീതു ഇതെന്ത് കൂത്ത് എന്ന ഭാവത്തിൽ വായും പൊളിച്ചു ഇരുന്നു…

“ഹരിയേട്ടൻ എണീറ്റിട്ടില്ല നീതു…”

നീതുവിന്റെ ഭാവം കണ്ട മീനു പറഞ്ഞു.

“അയ്യോടാ ഇത്രേം നേരമായിട്ടുവോ….അതെന്താ…നിങ്ങൾ വിളിച്ചില്ലേ…”

“എന്തിനാ വിളിക്കുന്നത് കുഞ്ഞിക്കുട്ടിയൊന്നും അല്ലല്ലോ…ഇന്നത്തെ ദിവസം എന്താന്ന് പറഞ്ഞുകൊടുക്കാൻ….
ഞങ്ങൾ ഒരുങ്ങി ഇറങ്ങും…അത്രേ ഉള്ളൂ…”

“എന്നിട്ടു അവിടെ ചെന്നിട്ടു ആര് കെട്ടും മൂനെണ്ണത്തിനേയും…”

“ആവോ എനിക്കറിയില്ല…”

നീതുവിന്റെ ചോദ്യത്തിന് ഗംഗ അലസമായി മറുപടി പറഞ്ഞു…

“ഹോ ഗംഗ പെണ്ണിന് ചൂട് കൂടിയിട്ടുണ്ടല്ലോ…”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

74 Comments

Add a Comment
  1. ജിത്തുസ് ???

    ഒന്നും പറയാനില്ല കിടു ????

  2. ???? ????? ????? ???????? ?????? ??? ???????????….????????????…..??? ?????? ….??? ?????? ?????? ???????…???

  3. Bro ithinte first part yukam evade

  4. Uff… That finishing touch, love it❤️❤️❤️❤️

  5. ente ponnu saho kidilam onnum parayan illa

  6. ithum pdf aakku bro

  7. സിജീഷ്

    എന്റെ പൊന്നു ബ്രോ ❤❤❤❤

    യുഗങ്ങൾ മുമ്പ് വായിച്ചിരുന്നെങ്കിലും ഇങ്ങിനെ ഒരു തുടർച്ച ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ട് തന്നെ ആണ് കാണാനും വായിക്കാനും തുടർന്നുള്ള അഭിപ്രായങ്ങൾക്കും ഇത്രയും സമയമെടുത്തത്.

    അറവുകാരൻ വായിച്ച ശേഷം അവിചാരിതമായി താങ്കളുടെ കഥകൾ നോക്കികൊണ്ടിരുന്നപ്പോഴാണ് ഇത് കണ്ണിൽപ്പെട്ടത്. വായിച്ചുതുടങ്ങിയപ്പോഴാണ് ഇത് നമ്മുടെ യുഗത്തിന്റെ തുടർച്ചയാണല്ലോ എന്ന് മനസിലായത്.

    യുഗം എവിടെ അവസാനിച്ചോ അവിടെനിന്നു തന്നെ തുടങി. ബ്രോ അമുഖത്തിൽ പറഞ്ഞത് പോലെ യുഗം അവസാനിച്ചപ്പോൾ മനസിൽ തോന്നിയിരുന്ന പല ചോദ്യങ്ങൾക്കും യുഗങ്ങൾക്കപ്പുറം ഉത്തരം നല്കി.

    യുഗത്തിന് ശേഷം അജയ് ഒരു ചോദ്യച്ചിഹ്നം ആയി മനസ്സിൽ ഉണ്ടായിരുന്നു. കഥയിൽ അപൂർവമായി വന്നിരുന്ന കഥാപാത്രം നീതു അജയ്ക്ക് സെറ്റാണെല്ലോ എന്ന് ഓർത്തെങ്കിലും കഥയുടെ അവസനത്തിലും അതുകാണാത്തപ്പോൾ എല്ലാ തോന്നാലുകളും എപ്പോഴും ശരിയാകില്ലെന്നോർത്ത് സമാധാനിച്ചു.

    ഈ ടൈൽ എന്റിന്റെ ഏറ്റവും സുന്ദരനിമിഷം അജയ് നീതു കൊമ്പ്നേഷൻ സീനുകൾ ആണ്. പെണ്ണിന്റെ കുശുമ്പും കുറുമ്പും തറുതല വാർത്തനങ്ങളുമെല്ലാം നേരിൽ അനുഭവിക്കുന്ന ഫീൽ ആയിരുന്നു. പലപ്പോഴും അജയ് ഞാൻ ആണെങ്കിൽ എന്ന് ചിന്തിച്ച നിമിഷങ്ങൾ.

    ഏറ്റവും ഷോക്കിങ് ആയത് ഹരി കൊന്ന ജോബി ആണ് നീതുവിന്റെ ചേട്ടൻ എന്നറിഞ്ഞ നിമിഷമായിരുന്നു. ഇതിന് അങിനെ ഒരു ഫ്ലാഷ്ബാക്ക് ഒട്ടും പ്രതീക്ഷിച്ചില്ല. പക്ഷെ കൂട്ടുകാരികൾക്ക് വേണ്ട പരിഗണന നൽകിയില്ലെന്നുള്ള ഒരു പരിഭവം മാത്രം.

    നിയമോൾ നാൻസി മോൾ തുമ്പി എല്ലാ കുറുമ്പികളും ഇത്തവണയും മനസിനെ സ്വാധീനിച്ചു. നിയയുടെ ആ ലാസ്റ്റ് ഡയലോഗ് പോലീസ് ഏമാൻ പോലും വിളറി വെളുത്തു… പാവം!

    ഒരുപാട് പറയാൻ ഉണ്ട്… കാരണം എഴുതുന്നത് ചില്ലറകാരൻ അല്ലല്ലോ. ഏങ്കിലും നിർത്തുവാ. കഴിയുമെങ്കിൽ ഇതിനൊരു സെക്കന്റ് സീസൺ പ്രധീക്ഷിക്കുന്നു. കഴിയുമെങ്കിൽ തരണം.

    കാത്തിരിക്കുന്നു അറാവുകാരന്റെ രണ്ടാം പാതിക്ക്………………

    സ്നേഹത്തോടെ
    സിജീഷ് മോഹൻ

    NB: കമ്പി കുറഞ്ഞു… സാരമില്ല കഥ സൂപ്പർ ആയോണ്ട് ക്ഷമിച്ചിരിക്കുന്നു…..

  8. കുരുടി ബ്രോ വളരെ യാദൃശ്ചികമായാണ് ആണ് ഈ കഥ കാണുന്നത്.. കഥ വായിക്കുമ്പോഴാണ് ആണ് മനസ്സിലായത് ഇത് ഒരു തുടർ പാർട് ആണെന്ന് പിന്നെ ഒന്നും നോക്കിയില്ല ഇല്ല പഴയ എല്ലാ പാർടൂം പാതിരാത്രി രണ്ട് മണിക്ക് തുടങ്ങി. രാവിലെ 10 മണി ആയി രണ്ട് കഥയും വായിച്ചു തീരുമ്പോൾ. ഒന്നും പറയാനില്ല മച്ചാനെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഇന്ന് മൊത്തം.. ഇനിയും ഇതുപോലെത്തെ പ്രണയ കഥകൾ താങ്കൾ നിന്ന് പ്രതീക്ഷിക്കുന്നു….. keep it up bro..best wishes for your coming stories

Leave a Reply

Your email address will not be published. Required fields are marked *