“ഓഹ് മൈ ഗോഡ്! എനിക്കിപ്പഴും വിശ്വാസമായില്ല. അവൾ സാറുമായി ചാറ്റ് ചെയ്തതല്ലേ?”
” അത് മറ്റാരോ തെറ്റിദ്ധരിപ്പിക്കാൻ ചെയ്തതാണ്. തൗഹബിൻ പരീതിനെ പറ്റി ഭാര്യയ്ക്ക് നല്ലതൊന്നുമല്ല പറയാനുള്ളത്..മുംതാസ് ജീവിച്ചിരിപ്പുണ്ടെന്ന് അവർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അതിന്റെ പിന്നിലുള്ള ലക്ഷ്യം അറിയില്ല.”
പക്ഷേ എനിക്കറിയാവുന്ന ചില വിവരങ്ങൾ ചേർത്തു വെച്ച് ഞാൻ വായിച്ചെടുത്തതിപ്രകാരം. KTമെഡിക്കൽസിന്റെ മറവിൽ നടത്തിയ മാനവരാശി ഭയക്കുന്ന എന്തോ ഒന്ന് അത് വെളിച്ചത്ത് കൊണ്ട് വരണം.
അച്ഛൻ സൂക്ഷിച്ചു വെച്ച വിവരങ്ങൾ പുറം ലോകത്തെത്തിക്കണമെങ്കിൽ വ്യക്തമായ തെളിവുകൾ വേണം.
മുംതാസ് ഒരു സോഷ്യൽ വർക്കർ കൂടിയാണെന്ന് ഞാൻ മനസിലാക്കിയത്. അവധി ദിവസങ്ങളിൽ പാവപ്പെട്ട രോഗികൾക്ക് വേണ്ടി സൗജന്യ പരിശോദനയും മരുന്നു വിവരണവും നടത്തിയതേ പറ്റി ഒരാർട്ടിക്കൾ ലിങ്ക് അച്ഛന്റെ സിസ്റ്റത്തിൽ നിന്നും കിട്ടിയിരുന്നു.
അങ്ങനെയെങ്കിൽ KT മെഡിക്കൽസിന്റെ പിന്നിലെ രഹസ്യം മുംതാസ് മനസിലാക്കി കാണണം..
ദേവൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ TB സർ പറഞ്ഞിട്ടാണ് മുംതാസിനെ കൊന്നതെങ്കിൽ……?
എത്രയും വേഗം അലോഷിയെ കാണണം.
പ്രശാന്തിന്റെ ഫോൺ റിംഗ് ചെയ്തു. അലോഷിയായിരുന്നു.
” പ്രശാന്ത് കമ്മീഷ്ണറുടെ ഓഫീസ് ആക്രമിച്ച് നാൻസിയെ ആരോ തട്ടിക്കൊണ്ട് പോയി.. അതിൽ ഒരു പോലീസുകാരന്റെ നില ഗുരുതരമാണ്.”
“എപ്പോൾ ?”
” ഇപ്പോ വേദയെ എത്രയും വേഗം സുരക്ഷിതമായ ഒരിടത്ത് എത്തിക്കുക.”
ഫോൺ കട്ടായി .തൊട്ടു മുന്നിലൂടെ ഒരു പോലീസ് വാഹനം ചീറിപ്പാഞ്ഞു പോയി.
” മേഡമിപ്പോൾ വീട്ടിൽ പോവുന്നത് ശരിയല്ല. സുരക്ഷിതമായി എവിടെയെങ്കിലും എത്തിക്കാനാണ് പറഞ്ഞത്. “
പ്രശാന്ത് പറഞ്ഞപ്പോൾ സാമുവേൽ സാറിന്റെ മുഖമാണ് ഓർമ്മ വന്നത്.
“പ്രശാന്ത് സാമുവൽ സാറിന്റെ വീട്ടിൽ ആക്കിയാൽ മതി”
ഫോൺ വിളിച്ചു പറയാമെന്നോർത്തെങ്കിലും സ്വന്തം ഫോണിനെ പോലും വിശ്വസിക്കാൻ പറ്റില്ല എന്നതിനാൽ അതും വേണ്ടെന്നു വെച്ചു.
” മേഡം സ്ഥലമെത്തി “
പ്രശാന്തിന്റെ ശബ്ദത്തിൽ ഞാനുണർന്നപ്പോഴാണ് അത്രയും നേരം ഞാനുറങ്ങിയെന്ന് മനസിലായത്. ഉറങ്ങാൻ പോലും എനിക്ക് സമയമില്ലാതായിരിക്കുന്നു.
പാതി തുറന്ന ഗേറ്റിലൂടെ കാറകത്ത് കടന്നു. മുറ്റത്ത് നിറയെ സിഗരറ്റ് കുറ്റികൾ കണ്ടതോടെ എന്തോ അസ്വാഭാവികത ഫീൽ ചെയ്തു. സാർ വലിക്കാറില്ല.
കാളിംഗ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറന്നില്ല. തിരികെ ഇറങ്ങാൻ നേരമാണ് വാതിൽക്കലേക്ക് നോക്കിയത്. ചാരിയിട്ട വാതിൽ വിടവിലൂടെ അകത്തുള്ള ആരോ നടക്കുന്ന നിഴലുപോലെ… വാതിൽ തുറക്കാൻ സാറോ വൈഫോ വരികയായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു നിന്നു.ആരും തുറക്കുന്നത് കാണാതായപ്പോൾ ചാരിയിട്ട വാതിൽ ഞാൻ തുറന്നു.
അലങ്കോലമായ ഹാളിൽ ആരുമുണ്ടായിരുന്നില്ല. മറിഞ്ഞു കിടക്കുന്ന ടിവിയും ടീ പോയും തറയിൽ വീണു കിടക്കുന്ന ഫ്ലവർ സ്റ്റാന്റും എന്തൊ അപകടം വിളിച്ചോതി.
“സാമുവേൽ സാർ”
എന്റെ വിളിക്ക് മറുപടിയുണ്ടായില്ല.ഞാൻ വീണ്ടും വിളിച്ചു നോക്കി.
“മേരിയാന്റി “
“ഹമ്”
എവിടെയോ ഒരു ഞെരക്കം.
“മേരിയാൻറി നിങ്ങളെവിടെയാ “
എന്റെ ശബ്ദത്തിൽ പ്രതീക്ഷയുണ്ടായിരുന്നു.
വീണ്ടും ഒരു ഞരക്കവും എന്തോ വീണുടയുന്ന ശബ്ദവും. അതവരുടെ ബെഡ്റൂമിൽ നിന്നുമാണെന്ന് തിരിച്ചറിഞ്ഞ് ഞാൻ മുന്നോട്ട് നടന്നു. സാറിന്റെ റൂം അകത്തു നിന്നും പൂട്ടിയിട്ടേക്കുവായിരുന്നു.
വാതിലിൽ ഞാൻ തട്ടി നോക്കി. ഒരു ശബ്ദവും ഇപ്പോൾ കേൾക്കാനില്ല.
കാലിനടിയിൽ എന്തോ ഇഴയും പോലെ ഇളം ചൂട് ഞാൻ നോക്കി.മുറിക്കകത്തു നിന്നും ഒലിച്ചിറങ്ങിയത് ചോരയാണെന്ന തിരിച്ചറിവിൽ ഞാൻ ഞെട്ടി.ഉമ്മറ വാതിൽ ലക്ഷ്യം വെച്ച് ഞാൻ ഓടി വന്നപ്പോഴേക്കും അവയാരോ വലിച്ചടച്ചിരുന്നു.
Ethinte PDF kitto