അജ്ഞാതന്‍റെ കത്ത് 9 240

പുറത്ത് പട്ടിയുടെ കുര പെട്ടന്ന് ഉയർന്നു.എല്ലാവരുടേയും ശ്രദ്ധ പുറത്തേക്കായി. ആരോ വന്നിട്ടുണ്ട്. അയാൾ അവിനാഷിനെ കണ്ണുകൊണ്ട് നോക്കാൻ ആഗ്യം കാണിച്ചു. അവിനാഷ് പുറത്തേക്ക് പോയി.അതിനും മുന്നേ പട്ടിയുടെ കുര നിന്നിരുന്നു.

അയാൾ വീണ്ടും സംസാരത്തിലേക്ക് വന്നു.

“ഒടുവിൽ എനിക്കവളെയങ്ങ് തീർക്കേണ്ടി വന്നു. തീർത്തിട്ടും നിങ്ങൾ വിഷൻ മീഡിയക്കാർ അതിനു പിന്നാലെ തൂങ്ങിയപ്പോൾ അന്ന് സ്കെച്ചു ചെയ്തതാ നിന്നെ. പക്ഷേ സാഹചര്യങ്ങൾ മാറി മറിഞ്ഞു ഒരു മരണക്കുറിപ്പെഴുതിച്ച് ആഷ്ലിയുടെ ഭർതൃമാതാവിനേയും സഹോദരനേയും കൂടി ഞാൻ തന്നെയാ തീർത്തത്.”

ഞെട്ടലോടെയാണ് ഞാനീ കാര്യം കേട്ടത്.

“എനിക്ക് വേണ്ട ഫോർമുല നീ എനിക്ക് തന്നാൽ ഞാൻ നിന്റെ ജീവൻ മാത്രം തിരികെ തരാം.”

“നിങ്ങൾ പറയുന്ന ഫോർമുല എന്റെ കൈയിലില്ല.. “

അനാരോഗ്യത്തിലും ശബ്ദം തെല്ലുയർന്നു പോയി.
കവിളെല്ലുകൾ പൊടിയുന്ന വേദന തോന്നി. അയാളുടെ വലതുകൈക്കുള്ളിൽ കിടന്നു എന്റെ മുഖം ഞെരുങ്ങി .

” നീ ബുദ്ധിശാലിയാണ്. പട്ടിണി കിടക്കണം വേദന തിന്ന് തിന്ന്… നിനക്കുള്ള ശിക്ഷയുടെ ആദ്യ പടി അതാണ്. അയാൾ പിടുത്തംവിട്ടു.
അവിടെ നിന്ന തടിയനോട് ആഗ്യം കാണിച്ചു. അയാൾ തൊട്ടടുത്ത മുറിയിലേക്ക് കയറി പോയി..
ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് അയാൾ എനിക്കെതിരെ വന്നിരുന്നു.

“എന്റെ വർഷങ്ങൾ കൊണ്ടുണ്ടാക്കിയ സ്വപ്നമാണ് നീയിപ്പോൾ പിടിച്ചു വെച്ചത്.ആദ്യം നിന്റെച്ഛനായിരുന്നു അതങ്ങ് ഞാൻ തീർത്തു. എങ്കിലും അവിടെ അതവസാനിച്ചില്ല. മുറിച്ചിട്ടാലും മുറികൂടുന്ന ഇനമാണ് പത്രക്കാരും ചാനലുകാരും. നീയിനി പുറം ലോകം കാണില്ല.”

വെറുപ്പിന്റെയും പകയുടേയും നെല്ലിപ്പലകയിലായിരുന്നു ഞാൻ. അകത്തേക്ക് പോയ ആൾ തിരികെ വന്നു. നീളമുള്ള ഒരു ഇരുമ്പുദണ്ഡ് അയാളുടെ കൈയിലുണ്ടായിരുന്നു.
എനിക്ക് ഭയം തോന്നിത്തുടങ്ങി.
അയാൾ എനിക്കു നേരെ നടന്നു വന്നു. സോഫയിലിരിക്കുന്ന കഷണ്ടിക്കാരന്റെ നിർദ്ദേശത്തിന് കാത്ത് നിൽപായി.

” അപ്പോൾ എങ്ങനെയാണ് വേദമാഡം ഫോർമുല എവിടെയാണെന്നു പറയുകയല്ലേ….. “

വക്രിച്ച ചിരിയുമായി അയാൾ സോഫയിൽ നിന്നുമെഴുന്നേറ്റു.

” തന്നാൽ നിനക്ക് തിരികെ പോകാം ഞാനോ എന്റെ ആളുകളോ നിന്നെ ഉപദ്രവിക്കില്ല. മറിച്ചായാൽ നീ ബുദ്ധിമുട്ടും. നിന്റെ അതിബുദ്ധി പ്രവർത്തിക്കരുത്.”

“നിങ്ങളോടെന്താ പറഞ്ഞാൽ മനസിലാവില്ലേ എനിക്കറിയില്ല അതെവിടെയാണെന്ന് “

എന്റെ കണ്ണ് നിറഞ്ഞത് എന്റെ നിസ്സഹായാവസ്ഥ കൊണ്ടായിരുന്നു.

“നീ മിടുക്കിയാ. നിന്നേക്കാൾ മിടുക്കെനിക്കുണ്ട് അതിനാൽ മാത്രമാണ് എതിർത്ത ഒരെണ്ണം പോലും ഈ ഭൂമിക്ക് മീതെ അവശേഷിക്കാത്തതിന്റെ കാരണവും ഇത് മാത്രമാണ്. വിജയം മാത്രം മുന്നിൽ കണ്ടാണ് ഞാനെന്റെ മേലുള്ള രക്തബന്ധനങ്ങൾ പോലും മുറിച്ചെറിഞ്ഞത്. “

“നിങ്ങൾ എന്നെ കൊല്ലുമെന്ന് പറഞ്ഞാലും എന്റെ വായിൽ നിന്നും അതേ പറ്റിയൊന്നും അറിയില്ല. അഥവ അറിഞ്ഞാലും എന്നിൽ നിന്നും ഒന്നുംകേൾക്കാൻ പോവുന്നില്ല.”

കണ്ണിൽ നിന്നും പൊന്നീച്ച പറന്നു പോയപ്പോഴാണ് അയാളുടെ അടിയിൽ ഞാൻ കറങ്ങി സെറ്റിയിൽ നിന്നും താഴെ വീണെന്നു മനസിലായത്. വായയിൽ ചോരചുവ.എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും എന്റെ വലതു കൈപ്പത്തി അയാളുടെ ഷൂവിനടിയിൽ കിടന്ന് ഞെരിഞ്ഞു.

“ലോകം മുഴുവൻ 90% ഭ്രാന്തന്മാരാൽ നിറയണം. അവർക്കുള്ള രക്ഷകനായി എനിക്കീ ഭൂമിയുടെ അധിപനാവണം. ഈ ലോകം മുഴുവൻ എന്റെ ചൊൽപ്പൊടിക്കു കീഴെ….. ഹ ഹ ഹ ഹ …. “

അയാൾക്ക് ശരിക്കും ഭ്രാന്താണെന്ന് തോന്നിയെനിക്ക്.

” നീയും നിന്റെ ആളുകളും ചേർന്ന് പിടിച്ച് വെച്ച തൗഹയെ ഞാൻ 24 മണിക്കൂറിനുള്ളിൽ ഇറക്കും.കാരണം ജീവൻ പോയാലും ഒറ്റുകൊടുക്കില്ല അവൻ…”

“നിങ്ങളിതൊക്കെ ചെയ്തു കൂട്ടുന്നത് എന്തിനാ”

അയാൾ വീണ്ടും ഉറക്കെചിരിച്ചു.
പിന്നെ എനിക്കു നേരെ മുഖം താഴ്ത്തി പതിയെ ഒരു പ്രത്യേക ചേഷ്ട കാണിച്ചു. സിഗരറ്റിന്റെ പുക മുഖത്തിനു നേരെ ഊതിക്കൊണ്ട് സൈക്കോയെ പോലെ സംസാരിച്ചു തുടങ്ങി.

” കൊല്ലും കൊലയും എന്റെ ലക്ഷ്യമല്ല. മുന്നിൽ എതിരെ വരുന്നവരെ വകവരുത്താതെ ജീവിക്കാൻ വഴിയില്ല. എന്റെ ലോകം വേറെയാണ്.”

“നിങ്ങളുടെ സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ് ഞാൻ സി.എം നു അയച്ചിട്ടുണ്ട്. അതിനു പിന്നിലെ നിഗൂഡ ലക്ഷ്യങ്ങളും. എന്നെ നിങ്ങൾ ഇല്ലാതാക്കിയാലും എന്റെച്ഛൻ ശേഖരിച്ചു വെച്ച രഹസ്യങ്ങളുടെ രേഖകൾ കൊണ്ടു നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാം.”

അയാളുടെ മുഖത്തെ ചിരി മാഞ്ഞു, വിഷാദം വന്നു ഒടുവിൽ വിഷാദത്തിനു പകരം പക കലർന്ന ചിരിയോടെ സോഫയിലേക്ക് ചാഞ്ഞു.. കാലിന്മേൽ കാൽ കയറ്റി വെച്ച് വിറപ്പിച്ചു കൊണ്ടേയിരുന്നു.

The Author

31 Comments

Add a Comment
  1. മായാവി,? അതൊരു? ജിന്നാ

    Ethinte PDF kitto

Leave a Reply

Your email address will not be published. Required fields are marked *