അജ്ഞാതന്‍റെ കത്ത് 9 240

(സ്ത്രീ സ്വരം വീണ്ടും. കുറച്ചു നേരത്തേക്ക് അവർ ഒന്നും സംസാരിച്ചിരുന്നില്ല.
പുറത്തൊരു വാഹനത്തിന്റെ ശബ്ദം. വന്നതോ പോയതോ? അകത്തെ കോലാഹലങ്ങൾക്കിടയിൽ അത് വ്യക്തമായില്ല.
കറണ്ട് വന്നു. ഹാളിൽ രണ്ടിലധികം ആളുകൾ തമ്മിലടിക്കുന്നു. ബോധമില്ലാതെ കിടന്ന കഷണ്ടിക്കാരനും അലോഷിയും തന്നിൽ പൊരിഞ്ഞ അടി.പ്രശാന്തും വേറെയൊരു ഗുണ്ടയും.ഇത് കൂടാതെ തറയിൽ അഞ്ചാറു പേർ വീണു കിടക്കുന്നു.
എന്റെ കണ്ണു തളളിപ്പോയി. അതിലും അത്ഭുതം തൊട്ടടുത്തുണ്ടായിരുന്ന ആ സ്ത്രീ അപ്രത്യക്ഷയായിരിക്കുന്നു.
.അതിസാഹസികമായി തന്നെ കഷണ്ടിക്കാരനെ അലോഷി ബന്ധിച്ച ശേഷം സെറ്റിയിലിരുന്നു.

” ഒന്നും രണ്ടുമല്ല മൂന്ന് വർഷമാണ് ഞാൻ തനിക്കു പിന്നാലെ വരാൻ തുടങ്ങിയിട്ട്. അഡ്വക്കേറ്റ് പരമേശ്വറിന്റെ മരണത്തിൽ ദുരൂഹത തോന്നിയത് യൂനുസ് ഖന്നയുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടേയും തിരോധാനത്തിലാണ്. മാസങ്ങൾക്ക് ശേഷമാണ് ആൾത്താമസമില്ലാതെ കിടക്കുന്ന അവരുടെ തറവാട്ട് വീട്ടിൽ അഴുകി തുടങ്ങിയ ബോഡികൾ കണ്ടത്.. മൃതദേഹത്തിനടുത്ത്‌ നിന്നും കേരളാ പോലീസിന് തുമ്പൊന്നും കിട്ടിയില്ലാ എന്നു മാത്രമല്ല അവിടുന്നു കിട്ടിയ KTമെഡിക്കൽസിലെ ലേബെൽ ഒട്ടിച്ച ഉറക്കഗുളിക ബോട്ടിൽ അവർ നിസാരവൽക്കരിച്ചു കാണിക്കുകയും ചെയ്തു. എനിക്കത് കച്ചിത്തുരുമ്പ് ആയിരുന്നു. നിന്നിലേക്കെത്താനുള്ള കച്ചിത്തുരുമ്പ്. എന്തിന് നീയത് ചെയ്തു എന്നതറിയാൻ കാത്തിരുന്നപ്പോൾ നീ പല ജീവനുകൾ തീർത്തു കൊണ്ടേ ഇരുന്നു.. നാളേയ്ക്ക് നീ വിളിച്ചു കൂട്ടിയ പത്രസമ്മേളനം എനിക്കതിനുള്ള ഉത്തരം നൽകി.”

പക്ഷേ കഷണ്ടിക്കാരനിൽ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല..

” ഇനി നീ പറയണം എന്തിന് വേണ്ടിയെന്ന്. വിഷൻ മീഡിയയുടെ ഓണർ ഗായത്രിയെ അപകടപ്പെടുത്തിയത്, വേദയുടെ മാതാപിതാക്കളെ…… ചങ്ങലകൾ പോലെ നീളുവല്ലേ നിന്റെ കൊലപാതക പരമ്പരകൾ”

ഞാൻ കണ്ണാടി നേരെയാക്കി വെച്ചിരുന്നു. പക്ഷേ അയാൾ സംസാരിക്കാൻ കൂട്ടാക്കിയില്ല.
പ്രശാന്തിന്റെ കൈകൾ മിന്നൽ വേഗത്തിൽ വായുവിൽ ചലിച്ചു .കഷണ്ടിക്കാരന്റെ വായയിൽ നിന്ന് കൊഴുത്ത ചോര ചുവരിൽ പൂക്കളം തീർത്തു.

” പറയാം …… ഞാൻ പറയാം”

അയാൾ യാചനയിൽ മുരണ്ടു.

“എന്തിനായിരുന്നെന്ന് പറയാം…”
പകയോടെ അയാൾ എന്നെ നോക്കി.

അയാൾ ഒന്നു നിർത്തിയ ശേഷം എന്നെ നോക്കി .അലോഷിപതിയെ എഴുന്നേറ്റു കൈകൾ കൂട്ടിത്തിരുമ്മി ഹാളിലൂടെ നടക്കാൻ തുടങ്ങി. വല്ലാത്ത മൂകത സൃഷ്ടിച്ച അന്തരീക്ഷം. അലോഷി നടത്തം നിർത്തി സംസാരിച്ചു തുടങ്ങി.

” ഞാൻ പറഞ്ഞു തുടങ്ങാം നിർത്തുന്നിടത്തു നിന്ന് ബാക്കി പറഞ്ഞാൽ മതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ MBBS പൂർത്തിയാക്കിയ Mr: സഖറിയാ, യൂനുസ് ഖന്ന, തൗഹബിൻ പരീത് എന്ന ആത്മാർത്ഥ സുഹൃത്തുക്കൾ MD ചെയ്യാൻ വിദേശത്ത് ചേക്കേറും മുന്നേ തൗഹയുടെ വീട്ടുകാർ പിടിച്ചു വിവാഹം ചെയ്യിച്ചു.MD കഴിഞ്ഞപ്പോഴും സൗഹൃദം മുറിച്ചില്ലെന്നു മാത്രമല്ല. ഒരിക്കലും പിരിയില്ല എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു.. പിന്നീട് തൗഹ തിരുപനന്തപുരത്തെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പ്രാക്ടീസ് തുടങ്ങി. യൂനുസ് ഖന്ന വിവാഹിതനായി. തുടർന്ന് സഖറിയയും യൂനുസ് ഖന്നയും വീണ്ടും ലണ്ടലിനിലേക്ക് യാത്രയായതിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അതാണ് ഇനി ആഷ്ലി സാമുവേലിന്റേയും ഭർതൃമാതാവിന്റേയും സഹോദരന്റേയും കൊലപാതകിയും ആഷ്ലിയുടെ ഭർത്താവുമായ ഡോ:സഖറിയാ പറയേണ്ടത്. “

അലോഷിനിർത്തി.

“അതെ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു.”

സഖറിയ മുരണ്ടു.

” ഈ ലോകം അതെന്റെതാവണം.അതായിരുന്നു എന്റെ സ്വപ്നം.ലക്ഷ്യത്തോട് ഞാനടുത്തു വന്നു
അപ്പോഴാണ് യൂനുസിന് മനം മാറ്റം വന്നത്. അവന്റെ ക്രൂരമായ സ്വഭാവം കാരണമവനെ ദൈവം പരീക്ഷിച്ചത് ബുദ്ധിമാദ്ധ്യം സംഭവിച്ച മക്കളിലൂടെയാണെന്ന് അവൻ വിശ്വസിച്ചു. കാര്യങ്ങൾ കുറെച്ചെ അറിയുന്ന ഭാര്യ കൂടി പറഞ്ഞപ്പോൾ പൂർണമായും അവനീ ഉദ്യമത്തിൽ നിന്നും പിന്മാറി. “

“നിങ്ങൾ കണ്ടു പിടിച്ചത് എന്താണെന്നു പറഞ്ഞില്ല “

അലോഷി ഇടയിൽ കയറി.

“മെഡിസിൻ നമ്പർ വൺ DX1 എന്നു നാമകരണം ചെയ്ത ഈ മെഡിസിൻ ലഹരിക്കടിമപ്പെട്ടു തിരിച്ചു വരാൻ കഴിയാതെ പോയ ബ്രയിൻ പ്രവർത്തനം മന്ദീഭവിച്ചവരെ തിരികെയെത്തിക്കാനുള്ളതാണ്.
മെഡിസിൻ 2, ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്ലോ ആക്കുന്ന ഒരു മെഡിസിൻ. ആദ്യം പറഞ്ഞ മെഡിസിന്റെ ഫോർമുല കണ്ടുപിടിച്ചത് യൂനുസ് ഖന്ന ആയിരുന്നതിനാൽ അവൻ ഫോർമുല തരാൻ തയ്യാറായില്ല. എന്നു മാത്രമല്ല അവനത് അഡ്വക്കേറ്റ് പരമേശ്വരനെ ഏൽപിച്ച് എനിക്കെതിരെ കേസ് ഫയൽ ചെയ്യാനും തയ്യാറായി. “

അയാൾ നിർത്തി.

” അതോടെ അഡ്വക്കേറ്റിനേയും യൂനുസിനേയും തീർത്തു. ഇതിനിടയിൽ ബോധം നഷ്ടമായതും ബോഡി നഷ്ടമായതുമായ കുറേ കേസുകളുണ്ടല്ലോ ?അതേ പറ്റി സഖറിയായ്ക്ക് എന്താ പറയാനുള്ളത് ?”

The Author

31 Comments

Add a Comment
  1. മായാവി,? അതൊരു? ജിന്നാ

    Ethinte PDF kitto

Leave a Reply

Your email address will not be published. Required fields are marked *