സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony] 278

“കുറേ, നേരമായിരുന്നോ വന്നിട്ട്?”

“ഉം…”

“എന്താ ഇത്ര ദേഷ്യം?”

എന്റെ പുറത്ത് മുഷ്ടി ചുരുട്ടി ശക്തി കുറച്ച് ഇടിച്ചുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത്. അൽപം വേദനിച്ചെങ്കിലും അവളത് ചെയ്തത് സീരിയസ്സായിട്ടല്ല എന്നെനിക്ക് മനസ്സിലായി.

“പിന്നെ ദേഷ്യപ്പെടാതെ? എന്റെ പ്ലാൻ മുഴുവൻ പൊളിഞ്ഞില്ലേ? നിന്നെ കുറച്ച് വട്ടം കറക്കണമെന്ന് വിചാരിച്ചതാ. അവസാനം… തോറ്റ് തുന്നംപാടി ഞാൻ നിന്നോട് അങ്ങോട്ട് വന്ന് മിണ്ടേണ്ടി വന്നില്ലേ!”

ചെറിയ കുട്ടികളെപ്പോലെ കൊഞ്ചിക്കൊണ്ടാണ് അവളത് പറഞ്ഞത്. അപ്പോ അതാണ് കാര്യം. പ്ലാൻ പൊളിഞ്ഞതിന്റെ ഫ്രസ്ട്രേഷനും പബ്ബിലെ ലവന്റെ ശല്യവും കാരണമാണ് അവൾ മിണ്ടാതിരുന്നത്. ഞാൻ വരുമെന്നത് കൊണ്ട് അവൾക്കവിടുന്ന് ഇറങ്ങിപ്പോവാനും പറ്റിക്കാണില്ല. പാവം. അവളെ ഒന്ന് തണുപ്പിക്കാൻ വേണ്ടി ഞാൻ ചോദിച്ചു:

“ഹ..ഹ.. അത്രേയുള്ളോ? ഞാൻ കരുതി ഈ ദേഷ്യമൊക്കെ കാണിക്കുന്നത് എന്നോടാണെന്ന്. അല്ല, മിസ് നാഗവല്ലിക്ക് എന്നെ എങ്ങനെ മനസ്സിലായി?”

“നീ ഇരുന്ന് പരുങ്ങുന്നത് കണ്ടപ്പോ എനിക്ക് ചെറിയൊരു സംശയം തോന്നി. എങ്ങനെയെങ്കിലും മറ്റവന്റെ മുന്നിൽ നിന്ന് രക്ഷപ്പെടാനാ ഞാനങ്ങോട്ട് ചാടിക്കേറി വന്നത്. പിന്നെ ആ കോഡിന്റെ കാര്യം നീ പണ്ടെപ്പോഴോ എന്നോട് പറഞ്ഞിട്ടുണ്ട്. അന്നേരം അതാണ് മനസ്സിൽ വന്നത്. അപ്പോഴത്തെ ഒരു ടെൻഷനിൽ, എന്തോ, ഞാനത് ചെയ്തുപോയി.”

നിഷ്കളങ്കമായി അവളത് പറഞ്ഞത് കേട്ടപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചുപോയി. പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ കൈകൾക്കടിയിലൂടെ അവളുടെ കൈകൾ നീണ്ടുവന്ന് എന്റെ തോളുകളിൽ ചുറ്റിപ്പിടിച്ചു. നിമിഷനേരം കൊണ്ട് അവളെന്നോട് ഒട്ടിച്ചേർന്നു. എതിരെ വീശുന്ന തണുത്ത കാറ്റിനിടയിലും അവളുടെ ചൂടുപിടിച്ച ശ്വാസം എന്റെ കഴുത്തിൽ പതിക്കുന്നുണ്ടായിരുന്നു. അവളെന്തോ പറയാൻ വേണ്ടി എന്റെ ചെവിയുടെ അടുത്തേക്ക് നീങ്ങിയെന്ന് എനിക്ക് തോന്നി… പെട്ടെന്നാണ് ദേഹത്ത് പതിക്കുന്ന തുള്ളികളുടെ ഭാരം വർദ്ധിച്ചത്.

തുള്ളിക്കൊരുകുടം എന്നപോലെ മഴ കനത്തു. പറയാൻ വന്നത് വിഴുങ്ങി അനു എന്നെ ഇറുക്കിപ്പിടിച്ചുകൊണ്ട് ചേർന്നിരുന്നു. ചുറ്റും നോക്കിയപ്പോൾ കുറച്ച് മുന്നിലായി ഷട്ടറിട്ട ഒരു കട കണ്ണിൽപെട്ടു. ഞാൻ വേഗം ബൈക്ക് അങ്ങോട്ട് കയറ്റി. ഞങ്ങളിരുവരും ചാടിയിറങ്ങി കടയുടെ വരാന്തയിലേക്ക് നിന്നു. മുകളിലെ അലുമിനിയം ഷീറ്റിൽ മഴ ശക്തിയായി പതിച്ചുകൊണ്ടിരുന്നു. മഴമേഘങ്ങളുടെ നിഴലിൽ അവിടമാകെ ഇരുട്ട് പടർന്നിരുന്നു. മുഖത്തും കഴുത്തിലുമൊക്കെ പറ്റിയിരുന്ന വെള്ളത്തുള്ളികൾ തുടച്ചുകൊണ്ട് ഞാൻ അനുവിനെ നോക്കി. എന്റെ ശ്വാസം നിലച്ചുപോവുന്നതുപോലെ തോന്നി. അപ്പോഴായിരുന്നു ഞാനവളെ ശരിക്കൊന്ന് കാണുന്നത്. മഴ നനഞ്ഞ് അവളുടെ വെളുത്ത ഷർട്ട് ദേഹത്തോട് ഒട്ടിയിരുന്നു.

The Author

18 Comments

Add a Comment
  1. Unknown kid (അപ്പു)

    ബാക്കി ഇല്ലെ ബ്രോ??

  2. ഹേ നാഗവല്ലി…
    ഡെസ്പ്പടിച്ചോ..ഒന്നല്ലാന്നേ. ഒന്ന് വേം വാ..

  3. ന്താ ന്റെ കുട്ട്യേ..നിന്റെ ആവനാഴി ശൂന്യമായോ..അതോ അലസമലസം മന്ദഗമനം മാന്ദ്യം. ഒക്കെ അങ്ങട് വിട്കാ..ഒന്നങ്ങട് ഉഷാറാവ്ക..അങ്ങട് തൊടങ്ങ്വാ. പിന്നെ ശർറേന്നിങ്ങ് വന്നോളും.
    ഒന്ന് വേഗം വര്വാ ന്റെ കുട്ട്യേ..കാണാണ്ടായിട്ട് കണ്ണ് കഴക്ക്ണൂ….

  4. ✖‿✖•രാവണൻ ༒

    ♥️♥️

  5. Rony, Rony, Rony❤❤❤❤❤❤❤

  6. കഥ നന്നായി തന്നെ പോകുന്നു. എങ്ങനെ വേണമെങ്കിലും കഥയുടെ ഗതി മാറാവുന്ന ഘട്ടം ആണിപ്പോൾ ഉള്ളത്. താങ്കൾ അത് നന്നായിത്തന്നെ കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഇത്രയും പെട്ടെന്ന് ഒരു കളി പ്രതീക്ഷിച്ചിരുന്നില്ല എന്ന് തുറന്നു പറഞ്ഞുകൊള്ളട്ടെ.
    Keep Going Rony

  7. നല്ല കഥയാണ് മച്ചാനെ ?

    സപ്പോർട്ട് കുറവാണെന്നും പറഞ്ഞ് നിർത്തല്ലെ ബ്രോ..നല്ലൊരു വറൈറ്റി സാധനം തന്നെ നാഗവല്ലി ട്ടോ ?

    കാത്തിരിക്കുന്നു..അവൻ്റെ ex കാമുകിക്ക് ഇട്ട് ഒരു revenge ഉം കൂടി പറ്റിയാൽ കൊടുത്തേക്ക് ?

  8. ശിക്കാരി ശംഭു

    Machane polichu ❤️❤️❤️????

  9. തകര്‍ത്തു…നല്ല രസം….

  10. ജോബിന്‍

    Super…

  11. ? നിതീഷേട്ടൻ ?

    Kathirirunna part ആയിരുന്നൂ ?????. അനു അവൾക്ക് പറയൻ ഒരുപാടു് ഉണ്ട് വെയിറ്റിംഗ്,

  12. Wowwwwe….entha ezhuthu..
    ..kidu….bro bakki vegam tharane….pne anjiye patti kooduthal ariyan….thidukkamayi

  13. രാമനാഥനെനിക്കു നൽകിയ..പരമാനന്ദ രസത്തെ പറയതിനെളുതാമോ..
    റോണീ..you are such a wonderful story teller.
    നിന്റെ പാചകം നളപാകം..പുറകിലേക്ക് നീട്ടിയിട്ട വേരുകളും മുമ്പോട്ട് പടർത്തിയ വള്ളികളും നിനക്കും ഒപ്പം വായനക്കാർക്കും നിറഞ്ഞാടാനുള്ള കളം ഒരുക്കിയിട്ടുണ്ട്..നമുക്കൊന്ന് പകർന്നാടണം…അവൻ്റെ തോളിലെ വേദനയിലേക്ക്..അവളുടെ വീടിന്റെ ഇരുട്ടിൽ..

    1. Super….

  14. Vannallo….nagavalliyum…..ramanadanum….?

Leave a Reply

Your email address will not be published. Required fields are marked *