?Evil on earth✨ 1 [Jomon] 263

 

വിശാലമായ സ്ഥലം…ചുറ്റിനും മാവും തെങ്ങും പോലെയുള്ള മരങ്ങൾ…അതിനൊക്കെ നടുവിലായി വളരെ നീളത്തിൽ പണിതു വെള്ള നിറമടിച്ചയൊരു  രണ്ടു നില വീട്…അതാണ് കുര്യച്ഛന്റെ പാലക്കൽ ഹൗസ്..ഡാനിയുടെയും  നൈലയുടെയും സ്വർഗം…ഇപ്പോളവരുടെ കുഞ്ഞിന്റെയും…

 

ആ വലിയ വീട്ടിൽ കുര്യച്ഛനും ഭാര്യയും ഡാനിയേലും നൈലയും ആണ് താമസം…വീട്ടു പണിക്കായി അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചിയും പുറം പണിക്കായി അടുത്ത് തന്നെ വീടുള്ള രാമകൃഷ്ണനും ഉണ്ടായിരുന്നു…

 

വീടിനു വലതുവശത്തായി പണിത കാർപോർചിലേക്ക് ഡാനിയേൽ അവന്റെ കാറോടിച്ചു കയറ്റി…അവിടെ വേറെയും വണ്ടികൾ ഉണ്ടായിരുന്നു…അവന്റെ തന്നെ ഒരു ബുള്ളറ്റും അച്ഛന്റെ പഴയ മോഡൽ ബെൻസ് ക്ലാസ്സിക്കും…പിന്നെ വെളിയിലായി നീല പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു  മൂടി വെച്ച വേറൊരു വണ്ടിയും.. കാലങ്ങളായി എടുക്കാറില്ലെന്ന് തോന്നിക്കും വിധം ആ വണ്ടിക്ക് മുകളിൽ ഇലകളും പൊടിയും നിറഞ്ഞിരുന്നു

 

വണ്ടി ഓഫ്‌ ചെയ്‌കിട്ടും കാറിൽ നിന്നിറങ്ങാതെയിരിക്കുന്ന നൈലയെ ഡാനിയേൽ തട്ടി വിളിച്ചു..

 

“അത് ഇച്ചായാ…”

 

“നീ പേടിക്കേണ്ട പെണ്ണെ…അപ്പച്ചനെയും അമ്മച്ചിയേയും നിനക്ക് അറിയാവുന്നതല്ലേ…കാര്യങ്ങൾ ഒക്കെ പറഞ്ഞാൽ അവർക്ക് മനസ്സിലാവും…പിന്നെ നാട്ടുകാർ…അത് നീ കാര്യമാക്കണ്ട…”

 

അവളെയൊന്ന് ആശ്വസിപ്പിച്ച ശേഷം ഇരുവരെയും കൂട്ടി ഡാനിയേൽ വീടിനകത്തേക്ക് നടന്നു…ആദ്യം അമ്പിനും വില്ലിനുമാടുക്കാതിരുന്ന അമ്മച്ചി കുഞ്ഞിനെ കണ്ടമാത്രായിൽ തന്നെ അവനെ മകനായി അംഗീകരിച്ചു…ആരെയും ആകർഷിക്കാൻ പോന്ന ഒരു കഴിവ് അവനുണ്ടെന്ന് അമ്മച്ചി ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു…കുളി കഴിഞ്ഞു വന്ന അപ്പച്ചൻ കുഞ്ഞിനെയൊന്ന് നോക്കി മൂളിയതിന് ശേഷം ഉമ്മറത്തേക്ക് പോയി…ഡാനിയേലും നൈലയും അദ്ദേഹത്തിന്റെ മൗനം ഒരു സമ്മതമായെടുത്തു

 

നൈല കുഞ്ഞിനെ മുറിയിലേക്ക് കൊണ്ട് പോയതും ദാനിയേലിനൊരു കാൾ വന്നു…

 

സൈമൺ…

 

ആ പേര് കണ്ടതും ഒരു ചിരിയോടെ ഡാനിയേൽ വീടിന് വെളിയിലേക്കിറങ്ങി

 

“പറ സൈമ..”

 

“ഇച്ചായൻ പറഞ്ഞ നമ്പർ വച്ചു വണ്ടി നമ്മൾ കണ്ടു പിടിച്ചു…കേരളാ രജിസ്ട്രെസ്ഷൻ ആണെങ്കിലും കഴിഞ്ഞ രണ്ടു വർഷമായി വണ്ടിയെങ്ങു മംഗലാപുരത്തും ബാംഗ്ലൂരുമായിട്ട  കളി…ഒരു പെണ്ണിന്റെ പേരിലാ വണ്ടിയെടുത്തെ…”

 

“പെണ്ണോ..?

 

ഡാനിയേൽ ചോദിച്ചു…

 

“അതേ…ഒരു ദേവിക ഹരികൃഷ്ണൻ.. പാലക്കാട്‌ ആണ് വീട്.. ബാംഗ്ലൂർ ഉള്ള AG ഗ്രൂപ്പ് അവളുടെ അച്ഛന്റെയാണ്…”

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *