?Evil on earth✨ 1 [Jomon] 265

 

“ഓ… ആലിക്കൽ ഗ്രൂപ്പിന്റെ ആണല്ലേ…വേറെന്തെങ്കിലും കിട്ടിയോ…?

 

“കിട്ടി…ഈ ദേവിക എന്നാ പെണ്ണിനെ കാണാതായിട്ടിപ്പോ 24 മണിക്കൂർ കഴിഞ്ഞു…”

 

സൈമൺ പറഞ്ഞതൊരു നടുക്കത്തോടെയാണ് ഡാനിയേൽ കേട്ടത്…

 

“What…അവളെയിപ്പോഴും കണ്ടെത്തിയില്ലേ…അവളുടെ ഭർത്താവിനെക്കുറിച്ചു എന്തെങ്കിലും…?

 

“ഞങ്ങൾ അന്വേഷിച്ചു ഇച്ചായ…പെണ്ണിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാ അറിയാൻ കഴിഞ്ഞേ…പിന്നെ അതിന്റെ കെട്ടിയോൻ ആറുമാസം മുന്നേ ഒരു ആക്‌സിഡന്റിൽ ചത്തുപോയി…”

 

“അവളുടെ കുഞ്ഞിനെകുറിച്ചോ…?

 

ഡാനിയേൽ ചോദിച്ചു…പക്ഷെ മറുപ്പുറത്തു നിന്ന് സംശയം കലർന്ന ചോദ്യമായിരുന്നു ഉത്തരം

 

“കുഞ്ഞോ…വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷത്തോളം ആയെങ്കിലും അവർക്ക് കുട്ടികളൊന്നും ഇല്ലായിരുന്നു ഇച്ചായ..”

 

മനസ്സിൽ നിറഞ്ഞു കൂടിയ സംശയത്തോടെ ഡാനിയേൽ കാൾ അവസാനിച്ചു…അവന്റ മനസ്സാകെ അസ്വസ്ഥതമായിരുന്നു…

 

കുഞ്ഞിന്റെ അമ്മയെക്കുറിച്ചുള്ള വിവരം കിട്ടി..പക്ഷെ അവർക്ക് കുട്ടികളില്ല എന്നാണ് അന്വേഷിച്ചപ്പോ കിട്ടിയ വിവരം…അവനിതെല്ലാം നൈലയോട് പറഞ്ഞു…അവളും കേട്ടത് വിശ്വസിക്കാനാവാതെ അവനെ നോക്കി ഇരുന്നു…

 

“എനിക്ക് അവളെയും ഈ കുഞ്ഞിനേയും കണ്ടപ്പോളെ മനസ്സിൽ തോന്നിയതാ ഇച്ചായ…എല്ലാം ഒരു നിമിത്തം പോലെ…. ഇവനെ ഒന്ന് ഇച്ചായൻ ശ്രദ്ധിച്ചു നോകിയെ…മറ്റുള്ളവരേക്കാളും ഇവൻ വത്യാസതാണെന്ന് എന്റെ മനസ്സ് പറയുന്നു…എന്റെ കണ്ണന്റെ കണ്ണ് തന്നെ കണ്ടില്ലേ…”

 

കുഞ്ഞിനെ കൊഞ്ചിച്ചുകൊണ്ടവൾ അവന്റെ കവിളിൽ പിടിച്ചു വലിച്ചു…അവളുടെയാ പ്രവർത്തി ഇഷ്ടപ്പെട്ടവണ്ണമവൻ  കൈകാലുകളിട്ടടിച്ചു

 

ഇതെല്ലാം കണ്ടുകൊണ്ടുനിന്ന ഡാനിയേൽ വേറൊന്നും പറയാതെ ബെഡിലിരുന്നു

 

“ഏതായാലും നന്നായി ഇച്ചായ…ഇനി ചിലപ്പോ ഇവന്റെ കാര്യങ്ങൾ അന്വേഷിച്ചാരും വരാൻ സാധ്യത ഇല്ലല്ലോ…അതോണ്ടിനി ആ പേടി വേണ്ട..”

 

“അതാണ് പേടിക്കേണ്ടത് നൈല…”

 

ആലോചനയിൽ മുഴുകിയിരുന്ന ഡാനിയേൽ പറഞ്ഞു…അവനെന്താ അങ്ങനെ പറഞ്ഞെതന്നറിയാനായി നൈലയവനെ നോക്കി

 

“ഇവന്റമ്മയെയവർ കൊന്ന് കളയുകയാ ചെയ്തത്…അതെന്തായാലും വെറുതെ ആവില്ലല്ലോ…എന്റേയൂഹം ശെരിയാണേൽ അവർ വന്നതീ കുഞ്ഞിനു വേണ്ടിയാകും

 

അവൻ പറയുന്നത് കേട്ട നൈല ആർക്കുമിവനെ വിട്ടുകൊടുക്കില്ലെന്ന മട്ടിൽ കുഞിനെ ചേർത്തു പിടിച്ചു

 

അത് കണ്ട ഡാനിയേൽ ഒരു ചിരിയോടെ അവളെ കെട്ടിപ്പിച്ചു

 

“നീയെന്തിനാ പേടിക്കുന്നെ…ഇത് പാലക്കൽ കുര്യചന്റെ വീട..ഇവിടവന്ന് ഒരുത്തനും നമ്മുടെ കുഞ്ഞിനെ തൊടില്ല..“

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *