?Evil on earth✨ 2 [Jomon] 240

 

ഹൈദ്രജൻ നിറച്ച ബലൂൺ കണക്കെ അവൻ വായുവിലുയർന്നു നിലത്തു വീണു…വീണു കിടന്നയവൻ വേദനകൊണ്ട് പുളയാൻ തുടങ്ങി

 

ഒടിഞ്ഞു തൂങ്ങിയ കൈ പിടിച്ചവൻ കരഞ്ഞു

 

“ഉമ്മാ….ആഹ്…ന്റെ കൈ….”

 

ചെറു ചിരിയുമായി നിന്ന ദേവിന്റെ മുഖഭാവം അവന്റെ കരച്ചിൽ കേട്ട് മാറാൻ തുടങ്ങി….അത് കണ്ടുകൊണ്ടുന്നിന്ന അവസാനത്തെ ഇര പേടികൊണ്ട് ചുറ്റിനും നോക്കി….എല്ലാവരും ഭയന്നു നിൽക്കുന്നു….തന്നെ രക്ഷിക്കാൻ ആരുമില്ലെന്ന ചിന്ത അവനെ കാർന്നു തിന്നാൻ തുടങ്ങി

 

“മിണ്ടാതെ കിടക്കട നായിന്റെ മോനെ…”

 

വലിയൊരു അലർച്ചയോടെ ദേവ് അവന്റെ മുഖത്തു ആഞ്ഞു ചവുട്ടി…

 

കരഞ്ഞു കൊണ്ടിരുന്ന അവന്റെ ശബ്ദം പതിയെ ഞെരങ്ങൽ മാത്രമായി അവശേഷിച്ചു….

 

ഇത്രയും ആയതോടെ ചുറ്റിനും നിന്നവർ നാനാ ധിക്കിലേക്ക് ചിതറിയോടി…ജീവിതത്തിൽ ആദ്യമായി കാണേണ്ടി വന്ന അടി…അതിത്ര ക്രൂരവും പൈശാചികവും ആകുമെന്നവർ അറിഞ്ഞില്ല

 

അനക്കമില്ലാതെ കിടക്കുന്ന മൂന്ന് പേർക്ക് നടുവിൽ കുനിച്ചു പിടിച്ച തലയുമായി ദേവ് നിന്നു….തന്റെ വിധി എന്താവുമെന്ന് അറിയാതെ ഒരുവൻ അവന്റെ മുൻപിൽ പേടിയോടെ വിറക്കുന്ന കൈകളുമായി നിൽക്കുന്നു

 

പ്രകൃതിയൊന്നുആടിയുലഞ്ഞു….ഇടിവെട്ടി മഴ പെയ്യാൻ തുടങ്ങി….നനഞ്ഞു കുതിർന്ന യൂണിഫോം ഷർട്ട്‌ വലിച്ചു നേരയിട്ട്  ദേവ് നിലത്തു കിടന്ന ബാഗ് എടുത്തു

 

പിന്നെ മുൻപിൽ നിക്കുന്നവനെ നോക്കി ഒന്ന് ചിരിച്ചു….ചെകുത്താന്റെ ചിരി….

 

“ഇവന്മാരെ പെറുക്കി എടുത്തു എവിടേലും കൊണ്ടു പൊയ്ക്കോ…ഹോസ്പിറ്റൽ ബില്ലടക്കാൻ ഞാൻ ആളെ വിട്ടോളം..”

 

അതും പറഞ്ഞവൻ കോരി ചൊരിയുന്നയാ  മഴയതുകൂടെ നടന്നു….ഗ്രൗണ്ടിൽ നിന്നുള്ള സ്റ്റെപ്പ് കയറുമ്പോൾ കണ്ടു സ്കൂളിൽ ഉണ്ടായിരുന്നു സ്റ്റാഫും ടീച്ചർമാരും ഗ്രൗണ്ടിലേക്ക് ഓടി പോകുന്നത്

 

————–

 

വീട്ടിൽ എത്തിയതു മുതൽ ദേവിനോട് ഒരക്ഷരം പോലും സംസാരിക്കാതെ നടക്കുവാണ് നൈല…അവൾക് അവളോട് തന്നെ ദേഷ്യം തോന്നി…തന്റെ വളർത്തുദോഷമാണ് ദേവ് ഇങ്ങനെയൊകെ ചെയ്യുന്നതെന്ന ചിന്ത അവളെ അലട്ടി

 

സ്വയം പിറുപിറുത്തുകൊണ്ടുള്ള അവളുടെയാ നടത്തം ഡാനിയേൽ ശ്രദ്ധിക്കുന്നുണ്ടായിരിന്നു…അയാൾക്കടുത്തായി  നെറ്റിയിലെ മുറിവ് തുണികൊണ്ട് കെട്ടി തലതാഴ്ത്തിയിരിക്കുന്ന ദേവിനെ ഡാനി നോക്കി

 

ചെയ്തത് തെറ്റായിപോയോ എന്ന ഭാവത്തിൽ ദേവ് അയാളെനോക്കി…അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയെന്നവണ്ണം ഒരു ചിരി അവനു നൽകിയിട്ടു ഡാനി നൈലയുടെ അടുത്തേക്ക് നടന്നു

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

14 Comments

Add a Comment
  1. Story is in good flow. Continue. Looking forward for more without delays.

  2. Machana kallakki love it Man

  3. നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ, എങ്കിലും ഞാനീ കഥയിൽ ഒരിക്കലും ഒരു പ്രതീക്ഷയും വെക്കില്ല കാരണം ഞാൻ പ്രതീക്ഷ വെച്ച കഥകളെല്ലാം പാതിവഴിക്ക് വെച്ച് നിർത്തുന്നു… ഈ കഥ കമ്പ്ലീറ്റ് ആക്കും എന്ന് വിശ്വസിക്കുന്നു
    എന്ന്
    ഒരു പാവം വായനക്കാരൻ

    1. പ്രതീക്ഷവെക്കണമെന്ന് ഞാൻ പറയില്ല ? പക്ഷെ ഇത് complete ആക്കിയിട്ടേ കളം വിടുകയുള്ളു എന്നൊരു വാശി എനിക്കൊണ്ട് ? കൊല്ലം 3 ആയി ഈ കഥ മനസ്സിൽ കേറി കിടക്കാൻ തുടങ്ങിയിട്ട്

      1. എങ്കിൽ വളരെ സന്തോഷം

    2. ഇഷ്ടപ്പെട്ടു..
      ഒത്തിരി… ഒത്തിരി…

  4. Good story bro…

  5. Interesting story ?

  6. ഒരു വെബ്‌സെറീസ് എപ്പിസോഡ് കാണുന്ന പോലെയാ ഓരോ ഭാഗവും പോകുന്നേ
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  7. അടുത്ത പർടിന് കാത്തിരിക്കാം

  8. അടിപൊളി ആയിട്ടുണ്ട് ആക്ഷൻ റോമൻസ് എല്ലാം കൊള്ളാം, പിന്നെ ഒരു സംശയം ആദ്യ പാർടിൽ amanda bodyguard aayittanallo കാണിച്ചത് ഇതിൽ girlfriend ആയിട്ടും

    1. അത് ദേവും D യും തമ്മിലുള്ള വ്യത്യാസമാണ്…അമ്മ ടീച്ചർ ആണെങ്കിൽ സ്കൂളിൽ വന്നാൽ അമ്മയെന്നാണോ ടീച്ചർ എന്നാണോ വിളിക്കാർ …?

Leave a Reply

Your email address will not be published. Required fields are marked *