കോബ്രാഹില്‍സിലെ നിധി 7 [Smitha] 552

കോബ്രാ ഹില്‍സിലെ നിധി 7

CoBra Hillsile Nidhi Part 7 | Author :  smitha   click here to all parts

റെയില്‍വേ സ്റ്റേഷന്‍
കേരള എക്സ്പ്രസ്സ് എത്തിച്ചേരാന്‍ ഇനിയും പതിനഞ്ച് മിനിറ്റ് കൂടിയുണ്ട്.
ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍, റെയില്‍വേ കാര്യാലയത്തിന് മുമ്പില്‍ കോബ്രാ ഗാങ്ങ് സംഘാംഗങ്ങള്‍ നിന്നു.
മികവരുടെയും മുഖം മ്ലാനമാണ്.
ദിവ്യയുടെ ഡെല്‍ഹി യാത്രയാണ് അതിന് കാരണം.
സെയിന്‍റ് സ്റ്റീഫന്‍സിലെ അവളുടെ ക്ലാസ് മൂന്ന്‍ ദിവസങ്ങള്‍ക്കകം ആരംഭിക്കുകയാണ്.
ഇനി മാസങ്ങള്‍ക്ക് ശേഷമേ അവളെ കാണാന്‍ സാധിക്കുകയുള്ളൂ എന്ന്‍ അവര്‍ക്ക് അറിയാമായിരുന്നു.
സംഘനേതാവ് ലത്തീഫ് സമചിത്തതയോടെ ഓരോരുത്തരോടും സംസാരിക്കുന്നുണ്ട്.
“ആ ജ്യോത്സനെ എന്‍റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍!”
ദിവ്യ കലിതുള്ളിക്കൊണ്ട് പറഞ്ഞു.
“അയാള്‍ടെ മൊട്ടത്തലയടിച്ചു ഞാന്‍ പൊട്ടിച്ചേനെ!”
“നാടുകടത്തല്‍ കാലാവധി എത്രയാ?”
ആബിദ് ചോദിച്ചു.
“മിനിമം ആറുമാസം,”
ദിവ്യ പറഞ്ഞു.
“ആറുമാസത്തേക്ക് പ്രപഞ്ചം നിശ്ച്ചലം! സൂര്യ ചന്ദ്രന്മാരും ഗ്രഹങ്ങളും ധൂമകേതുക്കളും ഗ്യാലക്സിയുമൊക്കെ ഞാനുമായി മൂന്നാം ലോകയുദ്ധത്തിലേര്‍പ്പെടുന്നു! അതിനാല്‍ ആറുമാസത്തേക്ക് ദിനരാത്രങ്ങലോ ഋതുഭേദങ്ങളോ ഉണ്ടായിരിക്കുന്നതല്ല.”
“ഇവളെന്തായീ പറയുന്നെ?”
ഷെറിന് ഒന്നും മനസ്സിലായില്ല.
“എടീ മുസ്ലീം ഫണ്ടമെന്‍റ്റലിസ്റ്റെ,”
ദിവ്യ വിശദീകരിച്ചു.
“നിനക്കീ ഹൈന്ദവ അനാചാരങ്ങള്‍ ഒന്നും മനസ്സിലാവില്ല. എനിക്ക് നക്ഷത്രവശാല്‍ ആറുമാസത്തേക്ക് മരണമോ അതിനു തുല്യമോ ആയ ഒരു ദോഷം വരാന്‍ പോകുന്നു.”
“ആര് പറഞ്ഞു?”
“കൊട്ടാരം ജ്യോത്സന്‍. കോട്ടപ്പുറം ബ്രഹ്മദത്തന്‍ നമ്പൂതിരി,”
“അയ്യോ അങ്ങനെയാണെങ്കില്‍ ട്രെയിന്‍ യാത്ര ചെയ്യാന്‍ പറ്റത്തില്ല. അപകടമുണ്ടാവും. ഇല്ലിയോ?”………

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

56 Comments

Add a Comment
  1. Will read after submitting 30 parts smithaa.Vayikumbol otta iripinnu vayikanam allenkil vayanude feel pokum.30 part idumpol ormichu vayikam. First part vayichu pinne thrill aayi.break ittu oroo part vayikan oru budhimuttu part one vayichol 1st to 30 part otta irruppu vakiyakkan oru curiosity.

  2. അവസാന ഭാഗങ്ങളിൽ ഏറ്റവും ഹൃദയസ്പർശിയായി തോന്നിയത് വിനോദ് ന്റെ ലവ് സ്റ്റോറി ആണ്…. ആത്മാർത്ഥതയുടെ ഒരു നിസ്സഹായത ആ കഥാപാത്രത്തിന് ഉണ്ട്… ഇതുവരെ തോന്നാത്ത ഒരു താല്പര്യം ഇപ്പോൾ ആ കഥയായോട് തോന്നി പോവുന്നു… വെറും ഒരു സൈഡ് ക്യാരക്ടർ ആക്കി ഒതുക്കരുത് എന്നാണ് എന്റെ ഒരു അപേക്ഷ…. എന്നത്തേയും പോലെ ദിവ്യ നന്നായിരുന്നു… പിന്നെ ഈ തൂലികയോട് ഒരു അടങ്ങാത്ത ഇഷ്ടം എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു…..
    എല്ലാത്തിനും നന്ദി….

  3. കമ്പി ഒട്ടുമില്ലാത്ത കഥയ്ക്ക് 298 ലൈക്സ്!!
    Really wonderful.

  4. എന്താണ് സ്മിതച്ചേച്ചി പറയാ നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും …

    1. കലാലയ കഥ വായിച്ചു അതിന്‍റെ ത്രില്ലില്‍ ആണ്. ഞാനും ഒന്നും പറയുന്നില്ല. എന്ത് പറഞ്ഞാലും അത് കുറഞ്ഞുപോകും

  5. ജിന്ന് ??

    സ്മിത, വായിച്ചിട്ടില്ല..
    ഇപ്പൊ വായിക്കും..
    വായിച്ചിട്ട് അഭിപ്രായം പറയാം..കുറെ കഥകൾ വായിക്കാനുണ്ട്..
    ഇന്ന് ഞാൻ വായിച്ചു മരിക്കും..

    1. വായിച്ചാല്‍ മാത്രം പോരാ കൂടെ സൂചിയും നൂലും എടുത്തു കൈതയ്യല്‍ കൂടി ഇടണം ….ഇന്നലെ വായനക്ക് ഒരു സുഖം കാണുകയുള്ളൂ

      1. ജിന്ന് ??

        അത് പിന്നെ അങ്ങനെ തന്നെയല്ലേ പെയിലിച്ചാ…
        ഞാൻ ആരാ മോൻ.

      2. എന്‍റെ പൈലിച്ചായാ ഒന്നും മനസ്സിലായില്ല…എന്തുവാ ഉദ്ദേശിച്ചേ?

    2. ജിന്നേ പതുക്കെ മതി…ജിന്ന്‍ വായിച്ചാല്‍ മതി. മരിക്കണ്ട. കൂട്ടുകാര്‍ മരിക്കുന്ന കാര്യം പറയരുത്.

  6. Super…thakarkkunnundu smitha.
    Vayikkumthorum kuduthal ariyan ulla akamsha undakkunna avatharanam annu smithakittiyuda thulikayuda prathyakatha ..keep it up and continue smithakutty.

    1. പ്രിയ വിജയകുമാര്‍,
      നല്ല അഭിപ്രായം ഇപ്പോഴും എഴുതുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കും. കൂടുതല്‍ നന്നായി എഴുതുവാനും വേഗം എഴുതുവാനും. അക്കാര്യത്തില്‍ വിജയകുമാര്‍ എഴുതുന്ന എല്ലാവര്ക്കും ആവേശമാണ്. നന്ദി

  7. കൊള്ളാം നന്നായിട്ടുണ്ട് കഥാപാത്രങ്ങൾ എല്ലാം കഥയും ഇഷ്ട്ടപെട്ടു

    1. പ്രിയ ബാബു,
      നന്ദി. ഇഷ്ട്ടപ്പെട്ടതില്‍.

  8. Nice work, keep going ?

    1. പ്രിയ മാഡ് മാക്സ്,
      വളരെ നന്ദി.

  9. നസീമ

    ഒന്നും പറയാനില്ല. സൂപ്പർ..
    7 പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ച് തീര്‍ത്തു കേട്ടോ. ഇപ്പൊ തോന്നുകയാണ് മുഴുവന്‍ എഴുതി കഴിഞ്ഞ് ഒരുമിച്ച് വായിച്ചാൽ മതിയായിരുന്നു എന്ന്. അടുത്ത ഭാഗം പെട്ടെന്ന് ആക്കണം.
    കഥയ്ക്ക് അനുസരിച്ച് ഉള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ വല്ലാത്ത കഴിവ് തന്നെയുണ്ട് ചേച്ചിക്ക്. സത്യം പറഞ്ഞാൽ നിങ്ങളുടെ വയസ്സ് ഒന്നും അറിയാതെ നിങ്ങളെ ചേച്ചി എന്ന് വിളിക്കാൻ കാരണം അശ്വതിയുടെ കഥ വായിച്ചപ്പോള്‍ തോന്നിയത്‌, അശ്വതിയുടെ വയസ്സ് ആണ് ചേച്ചിക്ക് എന്നാ. പക്ഷെ ഇപ്പൊ തോന്നുകയാണ്, ദിവ്യ യെ പോലെ 18 വയസ്സ് ആണ് നിങ്ങള്‍ക്ക് എന്ന്. ഹ ഹ. അങ്ങനെ ഒക്കെ വായനക്കാരെ കൊണ്ട്‌ തോന്നിപ്പിക്കുന്നതല്ലെ ഒരു എഴുത്തുകാരിയുടെ ഏറ്റവും വലിയ വിജയം

    1. പ്രിയ നസ്സീമേ,
      പ്രായം…അല്ലെങ്കില്‍ വേണ്ട പ്രായം പറയുന്ന ശീലം നമുക്കില്ലല്ലോ.ഏതായാലും ആ നെറ്റിയില്‍ ഒരുമ്മ തരുന്നു ഈ അഭിപ്രായത്തിന്. എന്തായാലും വിളിച്ചു തുടങ്ങിയതല്ലേ, ചേച്ചി എന്ന് തന്നെ തുടരാം. വീണ്ടും നന്ദി..

  10. പ്രിയ രാജ സാര്‍,
    രാഹുലിന്‍റെ ജാതകം ഉടനറിയാം. മിക്കവരുടെയും. അഭിപ്രായത്തിന് ഒരുപാട് നന്ദി.

  11. അജ്ഞാതവേലായുധൻ

    പാർട്ട് 6 വായിക്കാൻ കഴിയാത്തതുകൊണ്ട് ഒന്നും മനസ്സിലായില്ല..അത് ശെരിയാക്കുമോ

    1. ഉടന്‍ ശരിയാകും

      1. താങ്ക് യൂ ഡിയര്‍ ഡോക്ടര്‍ പൈലിച്ചേട്ടാ…

        1. താങ്ക്യൂ വരവ് വച്ചിരിക്കുന്നു എന്തിനാണ് ഇപ്പ എന്നോട് താങ്ക്യൂ പറഞ്ഞത് എന്ന് പുടി കിട്ടിയില്ല ഹി ഹി

          1. പ്രീമിയം സെക്ഷനില്‍നിന്ന്‍ ആറാം അദ്ധ്യായം മാറ്റാം എന്ന്‍ പറഞ്ഞതിന്.

          2. അത് ഞാന്‍ ഇന്നലെ പറഞ്ഞായിരുന്നു കുട്ടന്‍ മറന്നത സ്മിതെ 🙂

          3. ആറാം അദ്ധ്യായം വായിക്കാൻ പറ്റുന്നില്ല
            ???

          4. ഇപ്പൊ നോക്കിയേ

    2. പ്രിയ അജ്ഞാതവേലായുധാ,
      പൈലിച്ചായന്‍ പറഞ്ഞ സ്ഥിതിക്ക് നേരെയാകും ഉടന്‍.
      നന്ദി.

  12. Superb … Out standing …

    Nalla thrilling .but ithraYum late akiYathu enthina ennu mansilaYillaa

    1. പ്രിയ ബെന്‍സി,
      രാജി, അശ്വതി, അങ്ങനെ …പിന്നെ കുറെ പെഴ്സണല്‍ തിരക്കുകള്‍. കോബ്രാ പേപ്പറില്‍ ആണ്. അത് ലാപ്പില്‍ ടൈപ്പ് ചെയ്താണ് അയക്കുന്നത്. അതാണ്‌ താമസം.
      ആകാംക്ഷയ്ക്ക് വളരെ നന്ദി പ്രിയ ബെന്‍സി.

  13. അടിപൊളി

    1. പ്രിയ ഇംതിയാസ്,
      വളരെ വളരെ നന്ദി.

  14. നന്നായിട്ടുണ്ട്. ദിവ്യയുടെ ഹാപ്പി birthday ടു u കഴിഞ്ഞ. അത് ബലിയ ഒരു സംഭവം ആയിരുന്നല്ലോ. അന്ന് അല്ലേ യാഗമോ ഹോമമോ ന്തോ നടത്താൻ ഇരുന്നത്.

    1. പ്രിയ തമാശക്കാരാ,
      ബെര്‍ത്ത്‌ഡേയുടെ അന്നല്ല യാഗം. ദിവ്യക്ക് പതിനെട്ട് വയസ്സാകുന്ന വര്‍ഷമാണ്‌. യാഗം ഉണ്ട്. ക്ഷണക്കത്ത് കിട്ടും. വരണം.
      ഓം ശാന്തി.

  15. oru kiddu fight scene neril kanda prethithii
    katha joorayii munpodu pokunnu.divyaude rentrikayii kaayhirikunnu.superb

    1. പ്രിയ ബ്ലാഡ്വിന്‍,
      നന്ദി. ദിവ്യയുടെ റീ എന്ട്രി ഉടന്‍ ഉണ്ട്.

  16. അടിപൊളി ആയിട്ടുണ്ട് സ്മിത ചേച്ചി, രാഹുലിന്റെ എൻട്രിയും, ഡയലോഗുകളും എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. കോബ്രാ ഗാങിന് ഒരു എതിരാളി ആവുമോ രാഹുൽ? ദിവ്യയുടെ നോർത്ത് ഇന്ത്യൻ ജീവിതം ഉണ്ടാവുമോ കഥയിൽ? അതോ after 6 months എന്നാവുമോ. ഇത് കമ്പികഥ തന്നെയാണോ, ഇതുവരെ കാര്യമായിട്ടുള്ള കമ്പി ഒന്നും വന്നില്ലല്ലോ, Anyway അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. റഷീദ്,
      പറഞ്ഞ എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി. കമ്പി അടുത്ത ഭാഗം മുതല്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തും.

  17. Oh thanks ne കലക്കി sooper

    1. വി എഫ് സി മാന്‍,
      നന്ദി നന്ദി നന്ദി.

  18. കൊള്ളാം. നന്നായി പോകുന്നു. ആ ലത്തീഫിന്റെ മേലെ ഒരു അപലക്ഷണം കാണുന്നുണ്ടല്ലോ. രാഹുൽ പറഞ്ഞത് പോലെ കുട്ടികളെ ക്ലാസിൽ കയറാൻ അനുവദിക്കാതെ നാട്ടിലെ രക്ഷാസേന ആക്കുന്നതിൽ.

    പിന്നെ കുറ്റം പറയണം എന്നു തന്നെ വിചാരിച്ച് പറയുക ആണ്. ഇത്ര കാശുക്കാരി ആയ ദിവ്യയെ ട്രെയിനിൽ കയറ്റി അയച്ചത് മോശം ആയി. ദിവ്യയെ ഫ്ളൈറ്റിൽ അല്ലെ യാത്ര അയക്കേണ്ടത്.

    എനിക്കും ഉണ്ടായിരുന്നു കറുപ്പിൽ Z എഴുതിയ തൊപ്പി. ഇനി ഞാൻ എങ്ങാനും ആണോ ആ drug peddler.

    1. പ്രിയ അസുരന്‍,
      ലത്തീഫിനെ പലരും അവലക്ഷണമായി കാണുന്നുണ്ട്. പ്ലയിന്‍ ആണ് ഉദ്ദേശിച്ചത്‌. പിന്നെ ദിവ്യയുടെ ഡൌണ്‍ ടു എര്‍ത്ത് നേച്ചറിന് സ്യൂട്ട് ട്രെയിന്‍ ആണ് എന്ന്‍ കരുതിയാണ് അങ്ങനെ. അസുരന്‍റെ പിന്നാലെ സ്കോട്ട്ലന്‍ഡ്‌ യാര്‍ഡ്‌ ഉണ്ട്. കരുതിയിരിക്കുക. അസുരന്‍റെ ഒരു സ്റ്റാറ്റസ് വെച്ച് ലോക്കല്‍ പോലീസ് കുറച്ചിലാണ്.

  19. രാഹുൽ പറയുന്നത് മോഹൻലാൽ പറയുന്നത് പോലെയാണ്. സിനിമ കാണുന്ന അനുഭവം.

    1. പ്രിയ ജോയ്സ്,
      ഇതൊരു സുഖമുള്ള അഭിപ്രായമാണ്. വൈശാലിയിലെ സഞ്ജയ്‌ മിത്ര അല്ലെങ്കില്‍ ഞാന്‍ ഗന്ധര്‍വ്വനിലെ നിതീഷ് ഭരദ്വാജ് ഈ രണ്ടുപേരെയുമാണ് രാഹുലിനെ എഴുതിയപ്പോള്‍ മാതൃകയാക്കിയത്.
      നന്ദി, ശ്രീ ജോയ്സ്.

  20. ഒരു സിനിമ കണ്ട പ്രതീതി . ഗുഡ് ഫീലിംഗ്. ആക്ഷനും ഡയലോഗ്സും എല്ലാം നന്നായിരുന്നു.എല്ലാം നല്ല വിവരിച്ചു നല്ല വർണനയോടെ എഴുതി യിരിക്കുന്നു.നൈസ് ഫീലിംഗ്.

    ദിവ്യ ട്രെയിൻ കയറി പോകുന്ന രംഗം എനിക്ക് ഇഷ്ടപ്പെട്ടു . അവൾ പെട്ടന്ന് തന്നെ തിരിച്ചു ഇവിടെ എത്തും എന്നു കരുതുന്നു.

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. പ്രിയ അഖില്‍,
      ഒരുപാട് ഇഷ്ട്ടമായി ആഖിലിന്റെ അഭിപ്രായം. സെക്സില്ലാതെ എഴുതുമ്പോള്‍ ആളുകള്‍ സ്വീകരിക്കുമോ എന്ന ഒരു ആകാംക്ഷയുണ്ടായിരുന്നു. ഇത് വരെ 121 ലൈക്കുകള്‍ ആണ് ഈ കുറിപ്പെഴുതുമ്പോള്‍. അതിനര്‍ത്ഥം കുറഞ്ഞത് 121 പേരെങ്കിലും വായിച്ചു എന്നാണ്. അത് സന്തോഷം തരുന്ന കാര്യമാണ്.
      വളരെ നന്ദി, അഖില്‍.

  21. പൊന്നു.

    പാർട്ട് 6 വായിച്ചതിന്ന് ശേഷം ഇത് വായിക്കാം…

    1. Dr.Jimbruttan

      പാര്‍ട്ട്‌ 6 ഇപ്പോള്‍ നോര്‍മല്‍ വേര്‍ഷന്‍ ആകും

    2. പാര്‍ട്ട് ആറ് ഉടന്‍ തന്നെ ജനറല്‍ വേര്‍ഷനില്‍ വരും.

      1. ഞാന്‍ ഇന്നലെ പറഞ്ഞിരുന്നു കുട്ടന്‍ ഡോക്ടര്‍ മറന്നത പ്രീമിയം സെക്ഷന്‍ ഒക്കെ പുള്ളിടെ അണ്ടര്‍റിലാ……അല്ലയിരുന്നെ ഞാന്‍ മാറ്റിയേനെ

  22. പാപ്പൻ

    Kalakki smitha….. Increase pages

  23. അശ്വത്ത്

    പാർട്ട് 6 വായിക്കാൻ പറ്റുന്നില്ല അതുകൊണ്ടായിരിക്കും വായിച്ചിട്ട് ഒന്നും മനസിലായില്ല . എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    NB പേജിന്റെ എണ്ണം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു

    1. request cheythittund ashwath

  24. Smitha ithinte 6 th part vayikkan pattunnilla

    1. request cheythittund, Aadhu

Leave a Reply

Your email address will not be published. Required fields are marked *