മഴയത്തു വന്ന മോഹം 8
Mazhayathu Vanna Moham Part 8 | Author : Vashalan
[ Previous Part ] [ www.kkstories.com]

കുവൈറ്റിലെ തണുത്തുറഞ്ഞ ഒരു പ്രഭാതം. ജനാലകൾക്കപ്പുറം ആകാശം മഞ്ഞിൽ പുതച്ചു കിടക്കുകയാണ്. വെളിച്ചം പതുക്കെ ഭൂമിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടെങ്കിലും കുടപിടിച്ചു നിൽക്കുന്ന മഞ്ഞുപടലങ്ങൾക്കിടയിലൂടെ സൂര്യനെ ദർശിക്കാൻ സാധിക്കില്ല. പ്രകൃതി പോലും ഒന്ന് മടിച്ചു നിൽക്കുന്ന നിമിഷം.
മേശപ്പുറത്തിരുന്ന ഫോണിലെ ഏഴു മണിയുടെ അലാറം ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. ആ തണുപ്പിൽ പുതപ്പിനുള്ളിലെ ചൂടിലേക്ക് ഒന്നുകൂടി ചുരുണ്ടു കൂടാനാണ് ശരീരം കൊതിച്ചത്. എങ്കിലും, ഓർമ്മകളുടെ ഭാരത്താൽ കനത്ത മനസ്സ് പതുക്കെ ഉണർന്നു. ഞാൻ കൈകൾ നീട്ടി തപ്പിപ്പിടിച്ച് ആ
അലാറം നിശബ്ദമാക്കി.
മടുപ്പോടെ ബെഡിൽ നിന്നും എഴുന്നേറ്റു റൂമിലെ ലൈറ്റ് ഓൺ ആക്കി. ഉറക്കച്ചടവോടെ ചുറ്റും നോക്കി നിൽക്കുമ്പോൾ ഈ മുറിയിലെ ഓരോ വസ്തുക്കളും എന്റെ ഏകാന്തതയെ പരിഹസിക്കുന്നതുപോലെ തോന്നി. കണ്ണുകൾ തിരുമ്മി, അലസമായ ചുവടുകളോടെ ഞാൻ ബാത്ത്റൂം ലക്ഷ്യമാക്കി നടന്നു.
വാതിൽ തുറന്ന് അകത്തേക്ക് കയറി. കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടത് വർഷങ്ങൾക്കിപ്പുറം പ്രവാസത്തിന്റെ തിരക്കുകളിൽപ്പെട്ട് ഉലഞ്ഞ ഷാജുവിനെയാണ്.
അതെ… ഇത് ഞാൻ തന്നെയാണ്,
കുളിച്ച് റെഡിയായി, മനസ്സിനെയും ശരീരത്തെയും പുതിയൊരു ദിവസത്തിനായി ഒരുക്കി ഞാൻ
മുറിയിൽ നിന്നിറങ്ങി. താമസിക്കുന്ന മുറിയുടെ തൊട്ടടുത്തുതന്നെയാണ് എന്റെ ഓഫീസ്. കൃത്യം എട്ടു മണിയായപ്പോൾ ഞാൻ ഓഫീസിനുള്ളിലേക്ക് പ്രവേശിച്ചു. തണുത്തുറഞ്ഞ ആ അന്തരീക്ഷത്തിൽ കമ്പ്യൂട്ടർ ഓൺ ചെയ്യുമ്പോൾ ഉണ്ടാകുന്ന നേർത്ത ശബ്ദം മുറിയിലെ നിശബ്ദതയെ ഭേദിച്ചു.
