ലക്ഷമിയാന്റിയുടെ ലോകം
Lekshmiyantiyude Lokam | Author : Kannan Srank
രാവിലെ തിരക്ക് പൂർണ്ണമായി ബാങ്കിനെ വിഴുങ്ങിയ സമയമായിരുന്നു അത്.
കൗണ്ടറുകൾക്ക് മുന്നിൽ ആളുകൾ നിരയായി നിന്നു. ആരോ passbook update ചെയ്യാൻ തർക്കിക്കുന്നു… മറ്റൊരാൾ loan enquiry യുമായി impatient ആയി waiting chair ൽ കാലടിക്കുന്നു.
ഫോണുകളുടെ ശബ്ദവും printer ന്റെ മുരളലും ഇടകലർന്ന് ബാങ്കിനകത്ത് പതിവ് ദിനത്തിന്റെ അലയൊലികൾ നിറഞ്ഞു.
പക്ഷേ ആ മുഴുവൻ തിരക്കിനിടയിലും വിദ്യ ലക്ഷ്മിയുടെ ക്യാബിനിനകത്ത് മാത്രം ഒരു പ്രത്യേക നിശബ്ദത ഉണ്ടായിരുന്നു.
മുന്നിലിരിക്കുന്ന ഫയലിലേക്ക് നോക്കിക്കൊണ്ടിരുന്നെങ്കിലും, അവളുടെ ശ്രദ്ധ അതിലൊന്നും ഉണ്ടായിരുന്നില്ല.
ഡെസ്കിന്റെ വശത്ത് വെച്ചിരുന്ന family photo യിലേക്കാണ് അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും വഴുതിപ്പോയത്.
സുരേഷ്…
രണ്ട് പെൺമക്കൾ…
എല്ലാവരും ചിരിക്കുന്ന ഒരു പഴയ ഫോട്ടോ.
ആ ചിത്രം എടുത്ത ദിവസം അവൾക്ക് വ്യക്തമായി ഓർമ്മയുണ്ട്.
മൂത്ത മകളുടെ പിറന്നാൾ ദിവസം.
സുരേഷ് തന്നെയായിരുന്നു insist ചെയ്ത് എല്ലാവരെയും ചേർത്ത് നിർത്തി ഫോട്ടോ എടുത്തത്.
അറിയാതെ വിദ്യയുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വന്നു.
പക്ഷേ അതും അധികനേരം നിന്നില്ല.
മുമ്പ് ജീവിതം എത്ര തിരക്കായിരുന്നാലും വീട്ടിലേക്ക് മടങ്ങാൻ ഒരു ആവേശമുണ്ടായിരുന്നു. ഇപ്പോൾ…
എന്തോ ഒരു routine പോലെ ദിവസങ്ങൾ കടന്നുപോകുന്നു.
സുരേഷും മാറിയിട്ടുണ്ട്.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu