മുമ്പൊക്കെ staff ന്റെ കൂടെ ചിരിച്ചും സംസാരിച്ചും ഇരുന്ന ആളായിരുന്നു താൻ. പക്ഷേ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവൾ പതിയെ എല്ലാവരിൽ നിന്നും ഒരു അകലം പാലിക്കാൻ തുടങ്ങിയിരുന്നു.
“നിങ്ങൾ പോയോളൂ…”
ഒരു ചെറിയ പുഞ്ചിരിയോടെ അവൾ പറഞ്ഞു.
“എനിക്ക് കുറച്ച് work ഉണ്ട്.”
മഞ്ജു നിരാശയായി തലകുനിച്ചു പുറത്തേക്ക് നടന്നു.
Door അടഞ്ഞതോടെ cabin വീണ്ടും നിശബ്ദമായി.
പുറത്ത് ആളുകൾ സംസാരിക്കുന്ന ശബ്ദം മങ്ങിയ പോലെ കേൾക്കാം.
വിദ്യ ചെയറിൽ ചാരി കണ്ണുകൾ ഒന്ന് അടച്ചു.
ചിലപ്പോഴൊക്കെ ജീവിതം വളരെ വിചിത്രമാണെന്ന് അവൾക്ക് തോന്നും.
ഒരിക്കൽ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാര്യങ്ങളൊക്കെ ഇപ്പോൾ തന്റെ ജീവിതത്തിലുണ്ട്…
നല്ല ജോലി.
സാമ്പത്തിക സുരക്ഷ.
കുടുംബം.
ബഹുമാനം.
എന്നിട്ടും…
എന്തോ ഒരു ശൂന്യത ഉള്ളിൽ എവിടെയോ നിശബ്ദമായി വളരുന്ന പോലെ.
ആ ചിന്തകളെ മുറിച്ചുകൊണ്ട് അവളുടെ phone vibrate ചെയ്തു.
Screen ൽ തെളിഞ്ഞ പേര് കണ്ട നിമിഷം വിദ്യയുടെ മുഖഭാവം ചെറുതായി മാറി.
“Suresh Calling…”
Phone screen ല്‍ സുരേഷിന്റെ പേര് തെളിഞ്ഞിട്ടും, വിദ്യ കുറച്ച് നിമിഷങ്ങൾ call attend ചെയ്യാതെ നോക്കിയിരുന്നു.
പിന്നീട് ഒരു ചെറുനിശ്വാസത്തോടെ അവൾ call എടുത്തു.
“ഹലോ…”
അപ്പുറത്ത് പതിവ് തിരക്കിന്റെ ശബ്ദം.
ആരോ files ചോദിക്കുന്നു… keyboard typing… ഇടയ്ക്കിടെ phone ringing.
“വിദ്യ… ഞാൻ ഇന്ന് കുറച്ച് late ആവും.”

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu