“കുറച്ച് exercise ചെയ്താൽ മാറും… നീ ദിവസം മുഴുവൻ ഇരിക്കുന്നതല്ലേ.”
അതിന് ശേഷം വീണ്ടും അവൾ അത് പറഞ്ഞിട്ടില്ല.
കാരണം ചില കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞ് ശ്രദ്ധ നേടാൻ ശ്രമിക്കുന്നതിലും, മിണ്ടാതിരിക്കുക കുറച്ച് കൂടുതൽ മാന്യമായി തോന്നും…
പ്രത്യേകിച്ച് വർഷങ്ങളായി കൂടെയുണ്ടായിരുന്ന ഒരാളുടെ മുന്നിൽ.
സുരേഷിന് വിദ്യയെ ഇഷ്ടമില്ലായിരുന്നു എന്നല്ല.
പക്ഷേ അവളെ “മനസ്സിലാക്കാൻ” അദ്ദേഹം വർഷങ്ങളായി ശ്രമിച്ചിട്ടില്ല.
ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു എന്ന വിശ്വാസം മാത്രം അദ്ദേഹത്തിന് മതി ആയിരുന്നു.
നല്ല വീട്.
രണ്ട് മക്കളുടെ ഭാവി സുരക്ഷിതം.
രണ്ടുപേർക്കും നല്ല ജോലി.
അദ്ദേഹത്തിന്റെ കാഴ്ചയിൽ അതായിരുന്നു ഒരു വിജയകരമായ കുടുംബജീവിതം.
പക്ഷേ വിദ്യയ്ക്ക് ജീവിതം അതിലുമധികം എന്തോ ആയിരുന്നു…
ഒരിക്കൽ അവൾക്ക് പാട്ട് പഠിക്കാൻ വലിയ ഇഷ്ടമുണ്ടായിരുന്നു.
കോളേജ് കാലത്ത് stage ൽ പാടിയിരുന്ന വിദ്യയെ എല്ലാവർക്കും അറിയാമായിരുന്നു.
വിവാഹത്തിന് ശേഷം ഒരു സംഗീത ക്ലാസിൽ ചേരണമെന്ന് അവൾ പറഞ്ഞ ദിവസം ഇന്നും അവൾക്ക് ഓർമ്മയുണ്ട്.
“ഇപ്പോൾ അതിനൊക്കെ സമയം ഉണ്ടോ വിദ്യ?”
സുരേഷ് ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു.
“ആദ്യം വീട്ടുകാര്യം ഒക്കെ settle ആക്കൂ.”
പിന്നീട് ആ വിഷയം വീണ്ടും വന്നിട്ടില്ല.
അതിനുശേഷം painting.
പിന്നീട് dance fitness class.
പിന്നീട് ഒരു ചെറിയ solo trip പോകണം എന്ന ആഗ്രഹം…
ഓരോ തവണയും സുരേഷിന് എന്തെങ്കിലും practical കാരണങ്ങൾ ഉണ്ടായിരുന്നു.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu