ലവ് ബൈറ്റ് 8
Love Bite Part 8 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

അവൻ ആ പുസ്തകത്തെക്കുറിച്ച് പറഞ്ഞ ഓരോ വാക്കും എന്റെയുള്ളിൽ വലിയൊരു പ്രതീക്ഷയുടെ തിരി തെളിയിച്ചു. എന്റെ ഭാര്യയെക്കുറിച്ചുള്ള… ആ കൊടും ഭീകരിയെക്കുറിച്ചുള്ള എന്തെങ്കിലും രഹസ്യങ്ങൾ ആ ബുക്കിൽ കാണുമോ? എങ്ങനെയെങ്കിലും ഈ ബുക്ക് എനിക്ക് വാങ്ങിയേ തീരൂ!…..
“എടാ സുമനാ… ഈ ബുക്ക് നീ എനിക്കൊന്ന് തരുമോ? എനിക്ക് ഇതൊന്ന് ഡീറ്റെയിൽ ആയിട്ട് വായിക്കാനായിരുന്നു.”
ഞാൻ വളരെ പ്രതീക്ഷയോടെ ചോദിച്ചു.
അതുകേട്ടതും അവൻ വല്ലാതെ പരുങ്ങി.
“അയ്യോ അഭി, ഇതിപ്പോ തരാൻ പറ്റില്ലെടാ. ഞാനിത് വേറൊരാളുടെ കയ്യിൽ നിന്നും ഒരുപാട് റിക്വസ്റ്റ് ചെയ്ത് വാങ്ങിയതാ. നാളെ രാവിലെ തന്നെ തിരിച്ചു കൊടുക്കണം.”
“എന്നാൽ ഞാനിതൊന്ന് ഇപ്പോ പെട്ടെന്ന് നോക്കിക്കോട്ടെ?” എന്റെ ആകാംക്ഷ അടക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ജീവന്റെ കാര്യമായതുകൊണ്ട് ഇതിൽ എന്താണെന്ന് എനിക്ക് അറിഞ്ഞേ മതിയാകൂ.
“അതിനെന്താ, നോക്കിക്കോ…”
എന്ന് പറഞ്ഞ് അവൻ ആ വലിയ ബുക്ക് എന്റെ കയ്യിലേക്ക് തന്നു.
എന്റെ കൈകളിലേക്ക് അത് വീണതും ഞാൻ ശരിക്കും ഞെട്ടി. മൈര്… മുടിഞ്ഞ കനമാണല്ലോ ഇതിന്! ഒരു അഞ്ചുകിലോയുടെ കല്ല് കയ്യിൽ പിടിക്കുന്ന പോലൊരു ഫീൽ.
ഞാൻ വളരെ ആകാംക്ഷയോടെ ആ പുസ്തകത്തിന്റെ നടുക്ക് വെച്ചൊന്ന് തുറന്നു നോക്കി. അതിൽ എഴുതിയിരിക്കുന്നത് എങ്ങനെയെങ്കിലും വായിച്ച് അവളുടെ വീക്ക്നെസ്സ് കണ്ടുപിടിക്കണം എന്നതായിരുന്നു എന്റെ പ്ലാൻ.
