ആരോഹി [ ne-na ] 3153

“അതാ എനിക്കും അറിയാൻ വയ്യാത്തത്, പെൺപിള്ളേർ ഒരുപാട് ഫ്രണ്ട് ആയി ഉണ്ടായിരുന്നെങ്കിലും ആരും ഇതുവരെ എന്റെ വീട്ടിൽ വന്നിട്ടില്ല.”

“അപ്പോൾ ഇന്ന് നമുക്ക് അറിയാം എന്താ നിന്റെ അമ്മയുടെ റീയാക്ഷൻ എന്ന്. ചിലപ്പോൾ എന്നെപ്പോലെ സുന്ദരി ആയ പെണ്ണിനെ ആണല്ലോ മോൻ കൂട്ടികൊണ്ടു വന്നതെന്നോർത്ത് അമ്മ  സന്തോഷിക്കുമായിരിക്കും.”

അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു അപ്പോൾ.

ഞാൻ ബൈക്ക് മുന്നോട്ട് എടുക്കുന്നതിനിടയിൽ ചോദിച്ചു.

“കുറച്ച് സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം മനസ്സിൽ ഉണ്ടല്ലേ?”

“അതേ.. ഈ സൗന്ദര്യം ഇങ്ങനെ നില നിർത്തി പോകാൻ ഞാൻ കുറച്ച് കഷ്ട്ടപെടുന്നുണ്ട്. അപ്പോൾ കുറച്ച് അഹങ്കരിക്കാം.”

അത്യാവിശ്യം സാമ്പത്തികം ഒക്കെ ഉള്ള ഒരു കുടുംബം ആയിരുന്നു എന്റേത്. അച്ഛൻ ഗൾഫിലാണ്, അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മകനും.

കുറച്ച് നേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ എന്റെ വീട്ടിലെത്തി. മുറ്റത്ത് ബൈക്കിൽ നിന്നും ഇറങ്ങിയ അവൾ എന്റെ വീട് നോക്കി. അത്യാവിശ്യം സൗകര്യങ്ങൾ ഉള്ള ഒരു ഒറ്റനില വീടാണ് ഞങ്ങളുടേത്. അച്ഛന് കുടുംബ സ്വത്ത് ഭാഗിച്ചപ്പോൾ കിട്ടിയ ഒന്നര ഏക്കർ പിരയിടത്തിലാണ് ഞങ്ങൾ വീട് വച്ചിരിക്കുന്നത്. അതുകൊണ്ട് വീടിനു ചുറ്റും അമ്മയുടെ വക കുറെ പച്ചക്കറി കൃഷിയൊക്കെ ആവിശ്യം പോലെ ഉണ്ട്.

അവളെയും കൊണ്ട് ഹാളിലേക്ക് കയറിയ ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞു.

“അമ്മാ.. നമുക്കൊരു ഗസ്റ്റ് ഉണ്ട്.”

എന്റെ ശബ്‌ദം കേട്ടതും അമ്മ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു. അമ്മയുടെ നോട്ടം ആദ്യം തന്നെ പോയത് എന്റെ കൂടെ നിൽക്കുന്ന ആരോഹിയിലേക്കാണ്.

“എന്റെ കൂടെ ഓഫീസിൽ വർക്ക് ചെയ്യുന്നതാണമ്മ.. അമ്മയെയും എന്റെ വീടുമൊക്കെ ഒന്ന് കാണണമെന്ന് പറഞ്ഞു. അങ്ങനെ കൂട്ടികൊണ്ടു വന്നതാണ്.”

അമ്മ അവളെ നോക്കി ഒന്ന് ചിരിച്ചു.

“എന്താ മോളുടെ പേര്?”

ഒരു പുഞ്ചിരിയോടെ അവൾ മറുപടി നൽകി.

“ആരോഹി.”

“അച്ചുവിന്റെ കൂട്ടുകാർ ഒരുപാടുപേർ ഇവിടേക്ക് വരാറുണ്ടെങ്കിലും ആദ്യായിട്ട അവൻ ഒരു കൂട്ടുകാരിയെ ഇവിടേക്ക് കൊണ്ട് വരുന്നത്.”

“ആയുഷും എന്നോട് പറഞ്ഞിരുന്നു ആദ്യയിട്ട വീട്ടിലേക്ക് ഒരു പെണ്ണിനെ കൊണ്ട് പോകുന്നത്.. അമ്മ എന്ത് വിചാരിക്കുമെന്ന് അറിയില്ലെന്ന്.”

അമ്മ എന്റെ കൈയിൽ അടിച്ച കൊണ്ട് പറഞ്ഞു.

The Author

ne-na

324 Comments

Add a Comment
  1. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  2. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  3. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  4. Super story bro ❤️

  5. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  6. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  7. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  8. അർജൂൻ ദേവ്

    Readed Once again…. ❤

  9. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  10. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  11. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  12. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  14. Bro Arohi PDF tharumo

  15. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  16. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  17. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  18. Nilapakshi. Undallo ഇടക്

  19. Broi… Aarohi” Second part ezhuthikoode…, nalla story anu

  20. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  21. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  22. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *