അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി] 280

“ടാ നീ കാര്യം പറയടാ..”

“നാദിയാടെ ഉമ്മാക്ക് എന്തോ പറ്റിയെന്ന് ഒരു തോന്നൽ.. അതിനു പിന്നിൽ ഹാജ്യാരാണെന്ന് കരുതുന്നു..”

“ശരീ ടാ ഞാൻ നിന്നെ വിളിക്കാം..” ഞാൻ ഫോൺ കട്ട് ചെയ്തു.. നേരെ ഉമ്മ പോയ ആ ജാറത്തിലേക്ക്..

അവിടെ ചെന്ന് ഞാൻ അന്വോഷിച്ചു..
അവിടുന്ന് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും നേർച്ചക്കും ജാറം മൂടലുമൊക്കെയായി ഒരു അരമുക്കാമണിക്കൂർ മാത്രമേ ഉമ്മ ഇവിടെയുണ്ടായിരുന്നുള്ളൂ.. എന്ന് എനിക്ക് മനസിലായി..
അങ്ങനെ ഞാൻ ഇറങ്ങാൻ തുടങ്ങുമ്പൊ,..

“അതെ.. മോനെ, ഒന്ന് നിന്നെ, ” പിന്നിൽ നിന്നൊരു വിളി..
ഞാൻ തിരിഞ്ഞു നോക്കി,..
ഒരു വയസ്സായ സ്ത്രീ യായിരുന്നു..അത്.
ഞാൻ ഒരു സംശയഭാവത്തോടെ ആ ഉമ്മയെ നോക്കി.. അവർ എന്നോട്.,

“സാദിഖ് അല്ലെ”..

” അതെ..!

“ഞാൻ നാദിയാടെ വീടിനു അടുത്ത് ആണു താമസിക്കുന്നത്.. മോനെ ഞാൻ കണ്ടിട്ടുണ്ട്..മോൻ അങ്ങോട്ട് വന്നപ്പോൾ..”

“മോനെ കണ്ടത് നന്നായി.. നാദിയാടെ ഉമ്മ ഇവിടെ വന്നിരുന്നു.. ഞാനുമായി കുറെ സംസാരിച്ചു.. ഇറങ്ങാൻ തുടങ്ങുമ്പൊ ആരെണ്ടൊക്കെ കുറച്ച് പേർ ഒരു വണ്ടീലു വന്ന് അവളെ പുടിച്ചുകൊണ്ട് പോയി.., “..

” എന്നിട്ട്”?.. എത്രനേരമായി..”!? ഞാൻ ചോദിച്ചു..

“ഒരു ഒന്നരമണിക്കൂറായിക്കാണും.. ഞാൻ ഇവിടുത്തെ മുക്രിയെ കൊണ്ട് പോലീസിൽ അറിയിച്ചിട്ടുണ്ട്..”!!

” ആ ശരി..” എന്ന് പറഞ്ഞ് ഞാനാ മുക്രിയെ കണ്ട് പോലീസ് സ്റ്റേഷൻ നമ്പർ വാങ്ങി. എന്നിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു..

“ഹലോ.. നമസ്ക്കാരം ഞാൻ സാദിഖ് ആണു..”

“നമസ്ക്കാരം പൊലീസ് സ്റ്റേഷൻ..”

“ഞാനൊരു വിവരം അറിയാൻ വിളിച്ചതാണു..”

“എന്താണു.. പറഞ്ഞോളു..”

“കുറച്ച് മുമ്പ് ജാറം പടിക്കനിന്ന് ഒരു സ്ത്രീയെ തട്ടികൊണ്ട് പോയിരുന്നില്ലെ, ഞാനവരുടെ ബദ്ധുവാണു.. എനിക്ക് ഡീറ്റൈൽസ് ഒന്നറിയണമായിരുന്നു..”

“ഒരു മിനിറ്റ്.. നോക്കട്ടെ”!!
അവിടെ ആരൊടെക്കെയൊ ചോദിക്കുന്നതും പറയുന്നതും ഞാൻ കേട്ടു..

” ഹലോ..

“ആ പറഞ്ഞോളു.. സർ”

“ആ.. ഒരു ജീപിലായിരുന്നെന്നും ആ ജീപിന്റെ നമ്പരും കിട്ടിയിട്ടുണ്ട്.. പക്ഷെ നമ്പർ ഫേക്കാണു..”!!..

The Author

11 Comments

Add a Comment
  1. പഴഞ്ചൻ

    നല്ല രചന,
    അവതരണ രീതിയും മികവ് പുലർത്തിയിരിക്കുന്നു…

  2. കുട്ടേട്ടൻ

    Love action drama

  3. സൂത്രൻ

    കൊള്ളാട്ടോ നല്ല രചന….

  4. സൂപ്പർ ഓരോന്നും ഒന്നിനു ഒന്ന് മെച്ചം ആയിട്ടുണ്ട്.. നല്ല ഫ്ലോ ഇത് പോലെ തന്നെ പോകട്ടെ.. ട്രാജഡി എന്താ സഹോ

  5. Dear Sadiq, ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം. നാദിയയുടെ ഉമ്മയെ രക്ഷിച്ച fight സൂപ്പർ. Fighting partner ജോർജ് രംഗത്ത് വരുന്നില്ലല്ലോ. എന്തായാലും മരക്കാർ ഹാജിയെ ഒതുക്കുന്നത് വായിക്കാൻ കാത്തിരിക്കുന്നു. പിന്നെ നാദിയയെ കെട്ടിയെങ്കിലും അവളെ പറ്റിച്ചു അനിയത്തിമാരെ മാറി മാറി കള്ളകളി കളിക്കണം.
    Thanks and regards.

    1. ക്ലൈമാക്സിൽ വരും..

  6. ബ്രോ ആ ആക്ഷൻ സീൻസ് കുറച്ചു കൂടി ഉൾപ്പെടുത്തണം ഇന്ട്രെസ്റ്റിംഗ് ആയിരുന്നു… പിന്നെ ഈ പാർട്ട് എന്തായാലും തകർത്തു…
    Love Action Drama. നിങ്ങ പോളിക് മുത്തെ

  7. പൊന്നു.?

    കുറച്ച് സ്പീഡ് കൂടി, എന്നൊതൊഴിച്ചാൽ….. ബാക്കിയൊകെ സൂപ്പർ ഡൂപ്പർ…..

    ????

  8. വേട്ടക്കാരൻ

    കൊള്ളാം സൂപ്പറായിട്ടുണ്ട്.ഇത്തിരി സ്പീഡ് കൂടിപ്പോയോന്നൊരു സംശയം.പെട്ടെന്ന് അടുത്ത പാർട്ട് താ….?

  9. കുളൂസ് കുമാരൻ

    Hajiyare eppazha theerka? Waiting for next part

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law