അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി] 280

“ആ.. അടിപൊളി.. എത്ര ആളുണ്ട്.. എല്ലാരോടും വരാൻ പറ..”.. ഞാൻ പിന്നിലേക്ക് നടന്നു… അവിടെ കണ്ട സ്വിച്ച് ഓൺ ചെയ്തു.. അവിടെയാകെ വെളിച്ചം പരന്നു.. ഞാൻ പിന്നേയും പിന്നിലേക്ക് നടന്നു.. അവർ എന്റെയടുത്തേക്കും.. ഞാൻ നടന്ന് ചെന്ന് ഞാനാ ഗോഡൗണിന്റെ ഷട്ടർ വലിച്ച് താഴെക്കിട്ടു..

വടിവാളുകളും കമ്പി വടിയും ഒക്കെയായി.. എല്ലാരുടെ കയ്യിലും ആയുധങ്ങൾ.. മൊത്തം ഏഴുപേർ..

ഞാനവിടെ കിടന്ന , പഴയ ഒരു മെഷീന്റെ ഇരുമ്പ് കോൽ എടുത്തു.. നല്ല വെയ്റ്റ് ഉണ്ടായിരുന്നു അതിനു.. ഞാനത് നിലത്തുകൂടെ ഉരച്ച് മെല്ലെ അവരുടെ അടുത്തേക്ക് നടന്നു..
അത് കണ്ട് അവർ പരസ്പ്പരമൊന്ന് നോക്കി.. എനിട്ട് അതിലൊരാൾ എന്റെ നേരെയോടിവന്ന് എന്റെ കഴുത്തിനു നേരെ വടിവാൾ വീശി… ഞാനൊന്ന് കുനിഞു.. മുമ്പിൽ നിൽക്കുന്നവനെ ചവിട്ടിവീഴ്ത്തി.. കയ്യിലുണ്ടായിരുന്ന ഇരുംബ് തണ്ട് കൊണ്ട് തല നോക്കിയടിച്ചു.. തലപൊളിഞ്ഞ് വീണുകിടന്നവനെ കണ്ട് പെട്ടന്ന് അവരെല്ലാരുമൊന്ന് ഭയന്നു..
പിന്നിൽ നിന്ന് വടിവാൾ കൊണ്ടുള്ള വീശലിൽ ഞാനൊന്ന് കുനിഞ്ഞ് മാറുന്നതിനിടയിൽ കയ്യിലുണ്ടായ വടികൊണ്ട് വയറിനെ ലക്ഷ്യമാക്കി അടിച്ചു.. അയാൾ പിന്നിലേക്ക് വീണു.. വേദനകൊണ്ട് പുളയുന്ന അവന്റെയടുത്തേക്ക് ഞാൻ പതിയെ, മുമ്പിൽ നിൽക്കുന്ന മറ്റുള്ളവരെ നോക്കികൊണ്ട് നടന്നു.. വയറിൽ കിട്ടിയ അടിയുടെ വേദനയിൽ പുളയുന്ന അവന്റെ തല ലക്ഷ്യമാക്കി ഞാൻ ഓങ്ങിയടിച്ചു.. പകച്ച് നിന്ന അവരുടെ മുഖത്തേക്ക് ഞാൻ നോക്കി.. ഞാൻ വീണ്ടും ഇരുമ്പ് തണ്ട് നിലത്തുകൂടെ വലിച്ച്, പേടിച്ചരണ്ട് നിക്കുന്ന അവരുടെ അടുത്തേക്ക്..
അവർ പിന്നിലേക്ക് നടന്നുതുടങ്ങി.. അവസാനം അവർ പിന്തിരിഞ്ഞോടാൻ തുടങ്ങവേ ഞാൻ പിന്നലെയെത്തി ഒരുത്തന്റെ തലയിൽ തന്നെ അടിച്ചു.. ബാക്കിയുള്ളവർ ഓടി.. അവരുടെ നേരെ, ഞാൻ ആ ഇരുമ്പ് തണ്ട് വലിച്ചെറിഞ്ഞു.. ഓടിയ നാലുപേരിൽ രണ്ട് പേർ വീണു.. ഞാൻ പിന്നാലെയെത്തി വീണ രണ്ട് പേരുടേയും കഴുത്തിൽ ഒരോ ചവിട്ട് ചവിട്ടി ഞാൻ മറ്റ് രണ്ടാളുടെ പിന്നാലെയോടി.. ആ ഹാളിന്റെ അറ്റത്ത് അടഞ്ഞുക്കിടന്ന ഒരു ഡോറ് തുറക്കാൻ ശ്രമിക്കുന്ന അവരുടെ പിന്നിൽ ഷർട്ടിൽ കൂട്ടിപിടിച്ച് ഞാൻ പിന്നിലേക്ക് വലിച്ചെറിഞ്ഞു.. വീണുകിടന്നവരിൽ ഒരാളെ മുഖത്ത് ശക്തിയായ് ചവിട്ടി.. മറ്റെയാളെ ഷർട്ടിൽ പിടിച്ചെഴുന്നേൽപ്പിച്ചു അവന്റെ വയറിലും ഇടനെഞ്ചിനു താഴെയും മുഷ്ട്ടികൊണ്ട് ശക്തമായി ഞാൻ പ്രഹരിച്ചു.. അവന്റെ തലപിടിച്ച് തൊട്ട് ഉണ്ടായിരുന്ന മെഷീനിൽ തലയിടുപ്പിച്ചു.. അവൻ വീണു.. മറ്റെയാളെ ഞാൻ കിടക്കുന്നിടത്തിട്ട് തന്നെ നാലു ചവിട്ട് ആഞാഞു ചവിട്ടി.. കുറച്ച് മാറി ആദ്യം ഏറു കൊണ്ട് വീണവരെയും ഞാനതുപോലെ ചവിട്ടുകയും കുനിഞ്ഞ് മുഖത്ത് ഇടിക്കുകയും ചെയ്തു..

അവിടെയുണ്ടായിരുന്ന ഏഴു പേരും വീണു.. അതിൽ രണ്ടാൾ മരിച്ചെന്ന് വ്യക്തം. ബാക്കിയുള്ളവരുടെ തലയിൽനിന്നും മൂക്കിൽ നിന്നുമൊക്കെ രക്തം ഒഴുകുന്നു.. ഞാൻ എല്ലാവരേയും ഒന്ന് നോക്കിയിട്ട് മുമ്പത്തെ ആ വെളിച്ചമുള്ള മുറിയിലേക്ക് നടന്നു..

അവിടെ കണ്ട കാഴ്ച്ച എന്നെ ഞെട്ടിച്ചു..

ഒഴിഞ്ഞ മദ്യകുപ്പികൾ.. സിഗരറ്റ് വലിച്ച് തളിയതിന്റെ അവശിഷ്ട്ടങ്ങൾ.. ചിക്കെനും മറ്റ് ഭക്ഷ്യവസ്ഥുക്കളും… തൊട്ട് , ഒരു പായയിൽ അടിപ്പാവട മാത്രം ഇട്ട് കമഴ്ന്ന് കിടന്നിരുന്ന നാദിയാടെ ഉമ്മ.

The Author

11 Comments

Add a Comment
  1. പഴഞ്ചൻ

    നല്ല രചന,
    അവതരണ രീതിയും മികവ് പുലർത്തിയിരിക്കുന്നു…

  2. കുട്ടേട്ടൻ

    Love action drama

  3. സൂത്രൻ

    കൊള്ളാട്ടോ നല്ല രചന….

  4. സൂപ്പർ ഓരോന്നും ഒന്നിനു ഒന്ന് മെച്ചം ആയിട്ടുണ്ട്.. നല്ല ഫ്ലോ ഇത് പോലെ തന്നെ പോകട്ടെ.. ട്രാജഡി എന്താ സഹോ

  5. Dear Sadiq, ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം. നാദിയയുടെ ഉമ്മയെ രക്ഷിച്ച fight സൂപ്പർ. Fighting partner ജോർജ് രംഗത്ത് വരുന്നില്ലല്ലോ. എന്തായാലും മരക്കാർ ഹാജിയെ ഒതുക്കുന്നത് വായിക്കാൻ കാത്തിരിക്കുന്നു. പിന്നെ നാദിയയെ കെട്ടിയെങ്കിലും അവളെ പറ്റിച്ചു അനിയത്തിമാരെ മാറി മാറി കള്ളകളി കളിക്കണം.
    Thanks and regards.

    1. ക്ലൈമാക്സിൽ വരും..

  6. ബ്രോ ആ ആക്ഷൻ സീൻസ് കുറച്ചു കൂടി ഉൾപ്പെടുത്തണം ഇന്ട്രെസ്റ്റിംഗ് ആയിരുന്നു… പിന്നെ ഈ പാർട്ട് എന്തായാലും തകർത്തു…
    Love Action Drama. നിങ്ങ പോളിക് മുത്തെ

  7. പൊന്നു.?

    കുറച്ച് സ്പീഡ് കൂടി, എന്നൊതൊഴിച്ചാൽ….. ബാക്കിയൊകെ സൂപ്പർ ഡൂപ്പർ…..

    ????

  8. വേട്ടക്കാരൻ

    കൊള്ളാം സൂപ്പറായിട്ടുണ്ട്.ഇത്തിരി സ്പീഡ് കൂടിപ്പോയോന്നൊരു സംശയം.പെട്ടെന്ന് അടുത്ത പാർട്ട് താ….?

  9. കുളൂസ് കുമാരൻ

    Hajiyare eppazha theerka? Waiting for next part

Leave a Reply

Your email address will not be published. Required fields are marked *