“ഇല്ല…. നിങ്ങളെ കണ്ട് കുറച്ച് കാര്യങ്ങൾ സംസാരിച്ചിട്ട് കാണാമെന്നുകരുതി….”
“എന്താ കാര്യം പറഞ്ഞോളൂ….”
“ചികിത്സ തുടങ്ങിയാൽ രോഗി മാത്രമല്ല, കുടുംബക്കാരും കർശനമായി പാലിക്കേണ്ട ചിലതുണ്ട്,…. ചില നിഷ്ഠകൾ….. അതൊക്കെ അനുസരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഞാൻ നിങ്ങളുടെ മകളെ ചെന്നുകാണാം…. ഉറപ്പുണ്ടെങ്കിൽ മാത്രം…. ആ ഉറപ്പ് എനിക്ക് നിങ്ങളിൽ നിന്നും വേണം…”
അഗ്നി പറഞ്ഞതും രാജശേഖരൻ മുന്നോട്ടാഞ്ഞ് അഗ്നിദേവിന്റെ കാൽമുട്ടിൽ തൊട്ടു…. അയാളുടെ കണ്ണിൽ നിന്നും നിറഞ്ഞു തുളുമ്പിയ ഒരു കണ്ണുനീർതുള്ളി അഗ്നിയുടെ കൈയിൽ വീണ് പൊള്ളി….. അവനൊന്ന് ഞെട്ടി…. അച്ഛന്റെ പ്രായമുള്ള മനുഷ്യനാണ് മുന്നിലിരുന്ന് കരയുന്നത് ….
“ജീവനെപോലെ കൊണ്ടുനടന്ന ന്റെ കുട്ടിയാണ് മുകളിൽ ഒന്നനങ്ങാൻ പോലും കഴിയാതെ കിടക്കുന്നത്….ഞങ്ങൾ എന്തുവേണോ ചെയ്യാം….കുട്ടി പറയുന്നതെല്ലാം അനുസരിക്കാം…..എത്ര പണം വേണോ തരാം….ന്റെ മോളൊന്ന് എഴുന്നേറ്റ് കണ്ടാമതി…..”
“പണംകൊണ്ടും നേടാൻ കഴിയാത്ത ചിലതെല്ലാം ഉണ്ട് അങ്കിളെ…..”
അഗ്നി അയാളുടെ തോളിൽ കൈയമർത്തി എഴുന്നേറ്റു….
“സുഭദ്ര എവിടെയാണ്…..”
“വരു…..”
രാജശേഖരനും പിന്നാലെ ചന്ദ്രനും തിടുക്കപെട്ട് എഴുന്നേറ്റു…. അഗ്നിയെ കൂട്ടി കോണിപടികൾ കയറി….മൂവരും കോണിപടികൾ കയറുന്നത് കണ്ട് അടുക്കളയിൽ നിന്ന രേവതിയും രുക്മിണിയും യക്ഷമിയും അവർക്ക് പിന്നാലെ വന്നു…. എല്ലാവർക്കും പുറകെ നടക്കുമ്പോഴും യക്ഷമി അഗ്നിയെ എത്തിനോക്കുന്നുണ്ടായിരുന്നു….

Waiting for next part…
waiting for adhwaitham.
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
പാർവതി,
അഗ്നിയെയും ദേവിയെയും കാണുമ്പോ മനസിൽ സീതാരാമൻ അല്ല ശിവപാർവതി ആണ് ഓർമ വരുന്നത്…
kollam kidu start
oru cinema kanda feel… superb!! waiting for next part
adutha part ennaaa broo
any update
Waiting for next part
intersting story. please continue
next part eppozha
eagerly waiting for the next part ❤️
ഇതിന്റെയും ബ്ലാക്ക് ഡലിയയുടെയും അടുത്ത ഭാഗം എന്നു വരുമെന്ന് പറയാമോ
black dahlia 2000 words ezuthi draftil vachittund….adwitham 4000 words aayi… vaikathe postam
vegam idu….
hai chechi it’s really amazing experience to read the story thanks for the story. it’s really a great story telling.thanks again.
നല്ലൊരു സ്റ്റോറി.❤️ അടുത്ത പാർട്ട് വേഗം
Parvathi chechii oru rekshem illaa kadha nalla resund vaayichirikan 🤍🤍
Nalla thudakkam