അഗ്നി സുഭദ്രയുടെ തളർന്നുകിടക്കുന്ന ഇടതുകൈ പിടിച്ച് നാഡി പരിശോധിച്ചു….പുരുഷന്മാർക്ക് വലതുകൈയും, സ്ത്രീകളുടെ ഇടതുകൈയിലുമാണ് നാഡി പരിശോധിക്കേണ്ടത്…
“ശരീരത്തിൽ ഒത്തിരി ക്ഷതങ്ങളുണ്ട്…. ഉള്ളിൽ കഫകെട്ടുണ്ട്….. രാത്രിയിൽ ചുമക്കാറുണ്ടോ…..”
“ചില ദിവസങ്ങളിൽ….”
യക്ഷമിയാണ് മറുപടി പറഞ്ഞത്…..
“ആം… ഒത്തിരി നീർക്കെട്ട് കാണുന്നുണ്ട്…. ഒരേ കിടപ്പ് കിടന്നിട്ടാണ് …..ഈ കുട്ടിയെ പുറത്തേക്കൊന്നും കൊണ്ടുപോകാറില്ലേ….. മുറിയിൽ തന്നെയാണോ 24 മണിക്കൂറും…”
അഗ്നി യക്ഷമിയെ നോക്കിയതും യക്ഷമി സുഭദ്രയെ നോക്കി….
” മുറിക്ക് പുറത്തേക്ക് പോകാൻ ചേച്ചിക് ഇഷ്ടമില്ല…..കസേരയിൽ ഇരുത്താൻ പോലും സമ്മതിക്കില്ല…. ഇരുന്നാൽ എഴുന്നേൽക്കാൻ തോന്നമത്രേ”
“എഴുന്നേൽക്കാൻ തോന്നുന്നത് നല്ല കാര്യമാണ്…. ഇനി അങ്ങോട്ട് ഉള്ളിൽ വേണ്ടതും ആ തോന്നലാ…. തോന്നൽ അല്ല ആഗ്രഹം…. എഴുന്നേൽക്കണം എന്നുള്ള തീവ്രമായ ആഗ്രഹം…. സുഭദ്രകൂടെ വിചാരിച്ചാലെ എനിക്ക് സുഭദ്രയെ സഹായിക്കാൻ പറ്റു….”
അഗ്നി പറഞ്ഞു… ഒന്നും മിണ്ടാതെ സുഭദ്ര മ്ലാനതയോടെ അവന്റെ മുഖത്തേക്ക് നോക്കി കിടന്നു…
“ഇതെന്തൊരു നോട്ടമാണ്….ഒരുമാതിരി കുത്തിവക്കാൻ സിറിഞ്ച് എടുക്കുമ്പോ കുട്ട്യോള് നോക്കുന്നപോലെ…..”
അഗ്നി ചിരിയോടെ സുഭദ്രയുടെ മൂക്കിൻ തുമ്പിലൊന്ന് തട്ടി… അവൾ കണ്ണുകൾ അടച്ചു തുറന്നു….. പതിയെ ചിരിച്ചു….. അവളുടെ ചിരികണ്ട യക്ഷമി അതിശയിച്ചു…. ഒത്തിരി നാളുകൾക്ക് ശേഷമാണ് ഇങ്ങനെ സുഭദ്രയുടെ ചിരി കാണുന്നത്…..അഗ്നിയുടെ മുഖത്ത് കുഞ്ഞുങ്ങളെ നോക്കുന്ന ഭാവമായിരുന്നു….കുട്ടികളുടെ ഡോക്ടർ…. യക്ഷമി രഹസ്യംപോലെ പറഞ്ഞു….

Waiting for next part…
waiting for adhwaitham.
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
പാർവതി,
അഗ്നിയെയും ദേവിയെയും കാണുമ്പോ മനസിൽ സീതാരാമൻ അല്ല ശിവപാർവതി ആണ് ഓർമ വരുന്നത്…
kollam kidu start
oru cinema kanda feel… superb!! waiting for next part
adutha part ennaaa broo
any update
Waiting for next part
intersting story. please continue
next part eppozha
eagerly waiting for the next part ❤️
ഇതിന്റെയും ബ്ലാക്ക് ഡലിയയുടെയും അടുത്ത ഭാഗം എന്നു വരുമെന്ന് പറയാമോ
black dahlia 2000 words ezuthi draftil vachittund….adwitham 4000 words aayi… vaikathe postam
vegam idu….
hai chechi it’s really amazing experience to read the story thanks for the story. it’s really a great story telling.thanks again.
നല്ലൊരു സ്റ്റോറി.❤️ അടുത്ത പാർട്ട് വേഗം
Parvathi chechii oru rekshem illaa kadha nalla resund vaayichirikan 🤍🤍
Nalla thudakkam