കവിളത്തെ പാട് കാണുമ്പോൾ അരിശം ഇരട്ടിക്കുകയാണ്.
“നിന്നെ വേദനിപ്പിക്കാനുള്ള അവകാശം പോലും ഇനി എനിക്കാണ്..!”
പറഞ്ഞ വാക്ക് ഓർമ്മവരുമ്പോൾ, മാധവനവൾക്ക് നേരെ വിരലുകൾ നീട്ടി. അശ്വതി അയാളുടെ കരവലയത്തിനുള്ളിൽ ഒതുങ്ങി നിന്നു. തലയിലൊരു മുത്തം കൊടുത്ത് ആശ്വസിപ്പിക്കുമ്പോഴാണ് അശ്വതി ശെരിക്കും യഥാർഥ്യത്തിലേക്ക് വന്നത് തന്നെ.
ഒരാനയുടെ സംരക്ഷണം തോന്നിയ നിമിഷം.
പാവം നന്നായി പേടിച്ചിരുന്നു.
“ചെല്ല്.. അകത്തേക്ക് ചെല്ല്…”
അയാളവളെ നീക്കി.
ലോറെൻസിനെ എഴുന്നേൽപ്പിക്കാനുള്ള ശ്രമമാണ്. പക്ഷെ മുന്നോട്ട് പോകാതെ അശ്വതി അവിടെ തഞ്ചി നിന്നു.
ലോറിൻസിന് ഒന്ന് നിക്കാൻ പോലുമാവുന്നില്ല. അവൻ ആടിക്കുഴങ്ങി വീണ്ടും വീണു.
“മാധവേട്ടാ.. വാ.. മതി..”
അവളല്പം വിക്കി കൊണ്ട് പറഞ്ഞു.
മാധവൻ അവളെയും കൂട്ടി വീട്ടിലേക്ക് കയറി. പ്രസാദിന്റെ മുറി പുറത്തു നിന്ന് ലോക്കാണെന്ന് മനസിലായി.
അയാളത് ചെന്ന് തുറക്കുമ്പോൾ പരിഭ്രാന്തിയോടെ, പ്രസാദും ചിന്നുമോളും പുറത്തേക്കിറങ്ങി വന്നു. അവളോടി ചെന്ന് അമ്മയെ കെട്ടിപിടിച് കരഞ്ഞു.
തന്റെ പെണ്ണിനെ രക്ഷപ്പെടുത്തിയ മാധവനെ കണ്ട ആശ്വാസത്തോടെ പ്രസാദ് പുറത്തേക്ക് നോക്കുമ്പോൾ, ഇറയത്തു താഴെയായി ചുരുണ്ടു കിടക്കുന്ന ലോറെൻസിനെയും കണ്ടു.
“ചെല്ലശ്വതി.. ചെന്ന് ഡ്രസ്സ് മാറ്…”
അയാളതും പറഞ്ഞ് വീണ്ടും ഇറയത്തേക്ക് നടന്നു. പ്രസാദ് പുറകെയും. പരസ്പരം നോക്കുകയാണ് ഇരുവരും. പക്ഷെ ഒന്നും മിണ്ടിയില്ല. മാധവന്റെ രക്തം തിളച്ചു മറിയുവാണെന്ന് പ്രസാദിന് മനസിലായി.

ബ്രോ പുതിയ കഥ വല്ലതും എഴുതി തുടങ്ങിയോ.
bro പുതിയ കഥ എഴുതി തുടങ്ങിയോ.. ഒരു അപ്ഡേറ്റ് തരൂ