“ഉള്ളിലേക്ക് പോ..”
അയാൾ അവനോട് ഗൗരവത്തോടെ പറഞ്ഞു. അനുസരണയോടെ പ്രസാദ് അകത്തേക്ക് നടക്കാൻ തുടങ്ങി.
“വാതിലടച്ചേക്ക്..”
മാധവന്റെ പുറകിൽ വാതിൽ അടയുമ്പോൾ അയാൾ ലോറെൻസിനെ നോക്കുകയാണ്.
എന്റെ പെണ്ണിനെ..
അയാൾ ആത്മ രോക്ഷം മുഴക്കിക്കൊണ്ട് മുണ്ട് മാടിക്കെട്ടി, ലോറെൻസിന്റെ കോളറിൽ പിടിച്ച് വലിച്ചിഴച്ചു കൊണ്ട് കാറിന്റെ അടുത്തേക്ക് നീങ്ങി.
“മുതലാളി…
ക്ഷമിക്ക്.. തെറ്റായി പോയി..എന്നെയൊന്നും ചെയ്യല്ലേ..!
ലോറെൻസ് പേടിയോടെ പുലമ്പുകയാണ്. കണ്ണുകൾ കറങ്ങി നോട്ടമുറക്കാത്ത അവസ്ഥ..!
അതി ശക്തിയോടെ അയാൾ അവനെ വലിച്ചെടുത്ത് കാറിന്റെ ടയറിനടുത്തേക്ക് നിരക്കി.
“അ…”
മുഖം വേദനയെടുത്തവൻ പുളയുന്നുണ്ടായിരുന്നു.
അരിശം മാറാതെ അയാൾ ഡിക്കിയിൽ നിന്നും കയറെടുത്തു കൊണ്ട് അവന്റെ കൈകാലുകൾ കൂട്ടികെട്ടി. ശേഷം ഡിക്കിയിലേക്കെടുത്തിട്ടു.
ഉള്ളിൽ നിന്നും, ജനൽ വഴി കർട്ടൻ മാറ്റി നോക്കുമ്പോൾ പ്രസാദ് ഇതൊക്ക കാണുന്നുണ്ട്. തൊണ്ടക്കുഴിയിലൂടെ ഉമിനീർ താണീറങ്ങിയ നിമിഷം.
മാധവേട്ടന്റെ കരുത്ത് അവിശ്വസനീയം..!!
പെട്ടെന്ന് തന്നെ കാർ റിവേഴ്‌സ് ഗിയറിൽ വളച്ച് ഗേറ്റും കടന്നു പോവുന്നത് നോക്കി നിന്നു. മുറിയിൽ നിന്ന് ബനിയൻ മാറിയിറങ്ങിയ അശ്വതി ആ ശബ്ദം കേൾക്കുന്നുണ്ട്.
വല്ലാത്ത അവശത തോന്നിയിട്ടും എന്താണ് സംഭവിക്കുന്നതെന്നറിയാൻ അവളും ജനലരികിലേക്ക് വന്ന് നോക്കിയിരുന്നു. ഇതെങ്ങോട്ടാണ് പോയതെന്ന് ഒരു പിടിയുമില്ല..
ഈശ്വരാ…!!
പരസ്പരം നോക്കുന്ന പ്രസാദിന്റെയും അശ്വതിയുടെയും മുന്നിൽ നിമിഷങ്ങൾ തീചുള പോലെ വെന്തു.

ബ്രോ പുതിയ കഥ വല്ലതും എഴുതി തുടങ്ങിയോ.
bro പുതിയ കഥ എഴുതി തുടങ്ങിയോ.. ഒരു അപ്ഡേറ്റ് തരൂ