അലിയുന്ന പാതിവ്രത്യം 6 [ഏകലവ്യൻ] [Climax] 1374

ഒരിക്കലും മനസ്സറിഞ്ഞിട്ടല്ല അവളെ ഞാൻ പണയം വെച്ചത്..!

എന്റെയുള്ളിലെ വിഷം..!

പ്രസാദിന് ചങ്കിടറി.

തിരികെ നടക്കേണ്ടി വരുമ്പോൾ അവന് വളരെയധികം വിഷമമായി. ഇനി അശ്വതി തന്നോട് മിണ്ടില്ലെയെന്നും തന്റെ കാര്യങ്ങൾ ശ്രദ്ധിക്കില്ലെയെന്നും ഓർത്ത് ചിന്താകുലനായി.

റൂമിലേക്ക് പോകാതെ ഹാളിലെ സോഫയിലിരിക്കുമ്പോൾ ചുറ്റിലുമുള്ള ഏകാന്തമായ നിമിഷം അവനെ വല്ലാതെ അസ്വസ്ഥനാക്കി.

അര മണിക്കൂർ അങ്ങനെയിരിന്നു.

ചിന്തകളുടെ പെരുമഴ തന്നെ പെയ്തിറങ്ങി മനസ്സിൽ വെള്ളപ്പൊക്കം ഉണ്ടായ അവസ്ഥ..!

മാധവന്റെ കാറ് വന്ന ശബ്ദം കേൾക്കുന്നുണ്ട്. ഡോർ തുറന്നു കൊടുക്കാൻ ഇത്തവണ പ്രസാദിനാണ് യോഗം.

അവനെ കണ്ടിട്ടും ഒന്നും മിണ്ടാതെ മാധവൻ റൂമിലേക്ക് നടക്കാൻ തുടങ്ങുകയാണ്.

“മാധവേട്ടാ…!”

അവന്റെ വിളിക്ക് അയാൾ തിരിഞ്ഞു നോക്കിയതേ ഉള്ളൂ. പ്രസാദിന് എന്തു ചോദിക്കണമെന്നോ പറയണമെന്നോ കിട്ടാതെ പരുങ്ങി.

“പ്രസാദേ.. ഞാൻ അവളോട് ചെയ്തു കൂട്ടിയ പ്രവർത്തികളിൽ നിന്നെയൊർത്ത് എനിക്കല്പം കുറ്റബോധം തോന്നിയിരുന്നു. പക്ഷെ ഇനിയതില്ല..!”

കള്ളമാണെങ്കിലും, വാക്കുകൾ കൊണ്ട് അയാളവനെ ഇല്ലാതാക്കുകയാണ് ചെയ്തത്. അവളെയിനി മറന്നേക്ക് എന്ന ധ്വനിയോടെ..!

പ്രസാദ് വളരെ സങ്കോചത്തോടെ നോക്കി നിന്നു.

“കെട്ടിയ പെണ്ണിനെ കണ്ണീരു കുടിപ്പിക്കുന്നതും പോരാതെ പണയം വെക്കാനും മാത്രം ബുദ്ധിയില്ലാത്ത ആണാണോ നീ…?”

ആ ചോദ്യം അവന്റെ ഹൃദയത്തെ രണ്ടായി കീറിയത് പോലെ വന്നു തറച്ചു.

“മാധവേട്ടാ.. ഞാൻ…”

അവൻ പറയുന്നത് കേൾക്കാൻ നിക്കാതെ മാധവൻ മുറിയലേക്ക് നടന്നു. പ്രസാദ് അവിടെ നിശ്ചലനായ സമയം കണ്ണുകളിൽ വെള്ളം വന്നു നിറഞ്ഞു.

81 Comments

Add a Comment
  1. DEVILS KING 👑😈

    ബ്രോ പുതിയ കഥ വല്ലതും എഴുതി തുടങ്ങിയോ.

  2. GOD KING 👑⚡

    bro പുതിയ കഥ എഴുതി തുടങ്ങിയോ.. ഒരു അപ്ഡേറ്റ് തരൂ

Leave a Reply

Your email address will not be published. Required fields are marked *