ആലോചനയിൽ മുഴുകിയിരിക്കുന്ന മാധവന്റെ കവിളിൽ വിരൽ വച്ച് കിള്ളി. നോട്ടം കിട്ടിയതും ചിരിക്കാൻ ശ്രമിക്കുമ്പോൾ അവളുടെ കവിള് വേദനിക്കുകയാണ്.
“അച്ചൂ..”
“ഉം..”
“വേദനയുണ്ടോ..?”
“ഉം ചെറുതായിട്ട്..”
“ആശുപത്രിയിൽ പോണോ..?”
“യ്യോ വേണ്ട.. മുറിവിന്റെ വേദനയെ ഇപ്പൊ തോന്നുന്നുളൂ..”
അയാൾ അവളുടെ കവിളൊലൊരു മുത്തം കൊടുത്തെടുത്തു.
സ്നേഹം അനുഭവിക്കുന്നത് ഒരു ലഹരിയാണ്. ജീവിതത്തിൽ മറ്റൊന്നിനും തരാൻ പറ്റാത്ത ലഹരി. ജീവിക്കാൻ തോന്നിപ്പിക്കുന്ന ഒരാളോട് തോന്നേണ്ട വികാരമാണ് പ്രണയമെന്ന് അവൾ മനസിലാക്കുകയാണ്.
ഒരു വേള അവൾ കൊച്ചു കുട്ടിയായി മാറിയത് പോലെ സന്തോഷിച്ചു. അത് കാണുമ്പോഴാണ് ഇതുവരെ ഉഴഞ്ഞു പോയ അയാളുടെ മനസ്സൊന്നു തണുത്തത്.
കൃത്യ സമയത്ത് തിരിച്ചെത്താൻ കഴിഞ്ഞതിനു മാധവൻ ദൈവങ്ങളെ സ്തുതിച്ചു.
അശ്വതിയെ പോലൊരു പെണ്ണിനെ കിട്ടുന്നതും ഒരു ജീവിത ഭാഗ്യമാണ്..!
“എടി..”
“ഉം..”
എന്തോ ചിന്തയിലാണ്ടിരിക്കുന്ന പോലെയാണ് അവളുടെ മൂളൽ വന്നത്. മാധവനത് മനസിലായി.
ഈ സംഭവങ്ങളൊക്കെ ഒരു ട്രോമയായി മാറിയേനെ. മാധവേട്ടൻ ഇല്ലായിരുന്നെങ്കിൽ. ആ സമയം അനുഭവിച്ച സുരക്ഷ ജീവിതത്തിൽ എന്നും ഉണ്ടാകണേ എന്നവൾ പ്രാർത്ഥിച്ചു.
“എന്താ ആലോചിക്കുന്നേ..?”
“ഏയ്..”
“പറയെടി..”
“അല്ല ഞാൻ ആലോചിക്കുവാരുന്നു.. മാധവേട്ടൻ വരാൻ വൈകിയാൽ.. ഞാൻ ചിലപ്പോ മരിച്ചേനെ..!”
“ഹൊ.. വാ തുറന്നാൽ ഇങ്ങനെയുള്ളതേ വരുവുള്ളോ.?”
അയാൾക്ക് ദേഷ്യം വന്നു. അശ്വതിക്ക് ചിരിയും.
“എന്തെ..?”
മാധവന് നേരെ മിഴികളുയർത്തി ചോദിച്ചു.
“നിന്നെ വിട്ടു കളയാനല്ല ഞാൻ നേടിയത്. എവിടെയാണേലും ഞാനെത്തും.”

ബ്രോ പുതിയ കഥ വല്ലതും എഴുതി തുടങ്ങിയോ.
bro പുതിയ കഥ എഴുതി തുടങ്ങിയോ.. ഒരു അപ്ഡേറ്റ് തരൂ