കൊച്ചിയിലെ തിരക്കേറിയ തെരുവിലൊന്നിൽ ‘ശ്രീ ഡിസൈൻസ്’ എന്ന ബോട്ടിക് തുടങ്ങിയപ്പോൾ ശ്രീരാഗിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ—തന്റെ ഉള്ളിലെ സൗന്ദര്യബോധം ലോകത്തിന് കാണിച്ചുകൊടുക്കുക.
33 വയസ്സുകാരനായ ശ്രീ, ലേശം ‘ഫെമിനിൻ’ ആയ പെരുമാറ്റരീതികളുള്ള ഒരാളാണ്. അയാളുടെ നടത്തത്തിലും സംസാരത്തിലും ആ ഒരു നൈസർഗികമായ ലാളിത്യമുണ്ട്. കണ്ടാലുടൻ ആർക്കും മനസ്സിലാകും ശ്രീ ഒരു സ്വവർഗാനുരാഗിയാണെന്ന്. പക്ഷേ, അയാളുടെ സ്വർണ്ണക്കൈകളിൽ വിരിയുന്ന ഡിസൈനുകൾക്ക് കൊച്ചിയിൽ ആരാധകർ ഏറെയായിരുന്നു.
യദു (നമ്മുടെ യാമിനിയുടെ മകൻ )അവിടെ ജോലിക്ക് ചേർന്നിട്ട് കുറച്ചു നാളായി. കൊച്ചിയിൽ പഠനത്തോടൊപ്പം ശ്രീയെ സഹായിക്കുന്ന 25-കാരനായ യദു, ശ്രീക്ക് ഒരു അനിയനെപ്പോലെയായിരുന്നു. എന്നാൽ പഠനം കഴിഞ്ഞതോടെ യദു നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു.
”ശ്രീഏട്ടാ… അമ്മ അവിടെ കാസർഗോഡ് ഒറ്റയ്ക്കാണ്. എനിക്ക് പോകാതിരിക്കാൻ പറ്റില്ല,” യദു സങ്കടത്തോടെ പറഞ്ഞു.
ശ്രീ അവനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രെമിച്ചു
“യദൂ, ബിസിനസ്സ് പച്ചപിടിച്ചു വരികയാണ്. നീ ഇപ്പോൾ പോയാൽ എനിക്കത് വലിയ ബുദ്ധിമുട്ടാകും.
അമ്മയുടെ കാര്യമാണല്ലോ നിന്റെ വിഷമം? അമ്മയെ ഇങ്ങോട്ട് കൊണ്ടുവരാം . താമസിക്കാനുള്ള സൗകര്യം ഞാൻ നോക്കാം. അമ്മയ്ക്ക് വേണമെങ്കിൽ ഇവിടെ നമ്മുടെ ബോട്ടിക്കിൽ തന്നെ എന്തെങ്കിലും ജോലി ചെയ്യുകയും ചെയ്യാം. എന്തുപറയുന്നു?”
യദുവിന് അതൊരു വലിയ ആശ്വാസമായിരുന്നു. അവൻ നാട്ടിൽ പോയി അമ്മയെ സമ്മതിപ്പിച്ചു .
