‘യേയ്.. അങ്ങനെ ഒന്നുമില്ല. ആദ്യമായി ചേച്ചി ഇവിടെ വന്നിട്ട് ചേട്ടന്‍റെ കൂടെ പുറത്തൊക്കെ പോയി ഷോപ്പിങ് ചെയ്യാൻ ആഗ്രഹിച്ച് കാണില്ലേ? അതുകൊണ്ട് ചോദിച്ചത.’ എങ്ങനെയോ പറഞ്ഞു ഞാൻ ഒപ്പിച്ചു.
‘ഓഹോ? പ്രവാസികളുടെ ജീവിതം ഇങ്ങനെ ഒക്കെയാണെന്ന് അവൾക്ക് മനസ്സിലാവട്ടെ. അവളുടെ ഇഷ്ടത്തിന് എനിക്ക് നടക്കാൻ കഴിയില്ല, വിക്രം. അത് വഴിയേ അവൾ മനസ്സിലാക്കിക്കൊളും.’
ഹും, പ്രവാസികള്‍ എല്ലാവരും ഇയാളെ പോലെ നിത്യ കുടിയനും, മാസത്തില്‍ എട്ട് തവണ വേശ്യകളെ കളിച്ചും അല്ലേ ജീവിക്കുന്നത്!! അയാളുടെ വിവരമില്ലായ്മ കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു.
‘പിന്നേ ആദ്യമെ നിന്നോട് നന്ദി പറയാൻ വിട്ടു പോയി.’ ഒരു ചിരിയോടെ അയാൾ പറഞ്ഞു
‘നന്ദിയോ? എന്തിന്!?’ ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.
അയാളുടെ ഭാര്യയെ ഞാൻ സ്നേഹിക്കുന്നതിനാണോ നന്ദി?
‘സിം വാങ്ങി കൊടുത്തതിനും, പിന്നെ എന്റെ പേരില്‍ 500 ദിർഹംസ് അവള്‍ക്ക് കൊടുത്തതിനും, പക്ഷേ 500 ന്റെ കാര്യം അവൾ വിശ്വസിച്ചില്ല എന്ന എന്റെ സംശയം. ങ്ഹാ, അവൾ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒന്നുമില്ല. പക്ഷേ അവളെ നി ഷോപ്പിങിന് കൊണ്ടു പോണം.’ അയാള്‍ ആവശ്യപ്പെട്ടത് നിരസിക്കാൻ എനിക്ക് അവകാശമില്ല എന്നത് പോലെ അയാൾ തീര്‍ത്ത് പറഞ്ഞു.
എന്നെ വെറുക്കുന്ന ചേച്ചിയുടെ കണ്ണുകളെ ഞാനെങ്ങനെ നേരിടും?
പക്ഷേ ഒരു നെടുവീര്‍പ്പോടെ ഞാൻ സമ്മതിച്ചു.
‘പിന്നെ എനിക്ക് കുറച്ച് കാശിന്‍റെ ഷോട്ടേജുണ്ട്, വിക്രം. ഒരു മൂവായിരം ദിർഹംസ് എനിക്ക് വേണം. 15 ദിവസത്തില്‍ സാലറി കിട്ടും, അപ്പോ തിരികെ തരാം.’ ചേട്ടൻ ആവശ്യപ്പെട്ടു.
ഞാനുമായുള്ള കാശിടപാടുകളിൽ ചേട്ടൻ കോട്ടം വരുത്തിയിട്ടില്ല. അതുകൊണ്ട് അയാൾ എപ്പോൾ കാശ് ചോദിച്ചാലും ഞാൻ കൊടുക്കുമായിരുന്നു.
‘ഞാൻ തരാം ചേട്ടാ. ഈ കാശ് ചേച്ചിയുടെ കൈയിൽ കൊടുത്താൽ മതിയോ?’
‘വേണ്ട, അതുവേണ്ട. ഓഫീസിൽ രണ്ടുപേര്‍ക്ക് കടം വീട്ടണം.’ അല്‍പ്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ തുടർന്നു, ‘പിന്നേ എനിക്ക് തരുന്നത് കൂടാതെ അഞ്ചനയ്ക്ക് ഒരു 2000 ദിർഹംസ് കൊടുക്കാൻ പറ്റുമോ?’
♥️
കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐
❤️❤️