‘അഞ്ചന, ആ കാശ് വാങ്ങി നമുക്ക് വേണ്ടതൊക്കെ മേടിക്ക്. പാചകം ചെയ്യാനുള്ള പത്രങ്ങളെല്ലാം വീട്ടിലുണ്ട്, ബാക്കിയുള്ളത് വാങ്ങിയ മതി.’ അത്രയും പറഞ്ഞിട്ട് അയാൾ കട്ട് ചെയ്തു.
ഇയാൾ എന്തൊരു മനുഷ്യനാണ്! ഭാര്യയോട് സംസാരിക്കുന്നത് വെറുമൊരു ജോലി എന്നാണോ അയാൾ കരുതിയിരിക്കുന്നത്?
അയാളെ വിളിക്കണ്ടായിരുന്നു. ചേച്ചിയോട് തര്‍ക്കിച്ചെങ്കിലും ആ കാശിനെ ഏല്‍പ്പിച്ചാൽ മതിയായിരുന്നു.
അല്‍പ്പം പ്രയാസപ്പെട്ട് അഞ്ചന ചേച്ചിയെ ഞാൻ നോക്കി.
ഈ ഫോൺ കോളിന്‍റെ ആവശ്യം ഇല്ലായിരുന്നു എന്നത് പോലെ ചേച്ചി എന്നെ നോക്കുന്നതാണ് കണ്ടത്.
ഒടുവില്‍ ഒന്നും മിണ്ടാതെ എന്റെ കൈയിൽ നിന്ന് അവൾ ആ പണം വാങ്ങി. ശേഷം കാറിൽ നിന്നിറങ്ങി ചേച്ചി നടന്നു. വണ്ടി ലോക് ചെയ്തിട്ട് നിഴല്‍ പോലെ ഞാനും പിന്നാലെ കൂടി. അതിനിടക്ക് പ്രഷോബ് ചേട്ടന് എന്റെ അക്കൌണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്തു കൊടുത്തു.
ചേച്ചി ഒരു വലിയ ട്രോളിയൂം തള്ളി കൊണ്ട് നടന്നു. വേണ്ടത് ഓരോന്നായി അതാത് സെക്ഷനില്‍ നിന്നെടുത്ത് ട്രോളിയിൽ നിക്ഷേപിക്കുന്നതും നോക്കി ഞാൻ പിന്നാലെ നടന്നു.
ട്രോളി ഞാൻ തള്ളി കൊണ്ടു വരാമെന്ന് ഒരിക്കല്‍ പറഞ്ഞു നോക്കി, പക്ഷെ അവൾ മൈൻഡ് വച്ചില്ല.
ഒരു മലയാളി ഫാമിലി അത് ശ്രദ്ധിച്ചത് ഞാൻ കണ്ടതും എന്റെ മുഖം വല്ലാണ്ടായ്.
വെറുതെ പബ്ലികിൽ വച്ച് വീണ്ടും അപമാനിതനാവാൻ താല്‍പര്യം ഇല്ലാത്തത് കൊണ്ട് വീണ്ടും സംസാരിക്കാന്‍ ഞാൻ മുതിർനില്ല.
ഷോപ്പിങ് കഴിഞ്ഞ് സാധനങ്ങള്‍ എന്റെ വണ്ടിയില്‍ കൊണ്ടു വയ്ക്കാൻ ഞാൻ സഹായിച്ചു. അതുപോലെ, ഞങ്ങളുടെ ബിൽഡിംഗിന് താഴെ വണ്ടി നിർത്തി എല്ലാ സാധനങ്ങളും ചേച്ചിയുടെ ഫ്ലാറ്റിലാക്കാനും സഹായിച്ചു, ഒരക്ഷരം പോലും ഉരിയാടാതെ.
എല്ലാം കഴിഞ്ഞ് ഞാൻ എന്റെ ഫ്ലാറ്റിലേക്ക് വന്നു.
രാത്രി അവിടെനിന്ന് കഴിക്കാം എന്നൊരു വാക്കെങ്കിലും അവള്‍ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു, പക്ഷേ അവളെന്നെ ക്ഷണിച്ചില്ല.
സാരമില്ല, ദുബായില്‍ നൂറുകണക്കിന് ഹോട്ടലുകളുണ്ട്. പോരാത്തതിന് എനിക്ക് നല്ലത് പോലെ പാചകവും അറിയാം. പട്ടിണിയൊന്നും എനിക്ക് കിടക്കേണ്ടി വരില്ല.
♥️
കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐
❤️❤️