“അമ്മ ന്താ സ്വപ്നം കാണാണോ…”
സ്കൂളിൽ നിന്നും വന്നു കുളി കഴിഞ്ഞിറങ്ങിയ അനു,
കിണറ്റിൻ കരയിൽ വെള്ളം കോരാൻ പോയ സുജ എന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടാണ് ചോദിച്ചത്.
അനുവിന്റെ ചോദ്യത്തിൽ ഒന്ന് പതറിയ സുജ കവിളിൽ പടർന്ന അരുണാഭ കഷ്ടപ്പെട്ട് മറച്ചു, വെള്ളവുമെടുത്തുകൊണ്ട് മറപ്പുരയിലേക്ക് നീങ്ങി.
“എന്താലോചിക്കാൻ ഒന്ന് പോയെ അനൂട്ടി….”
സ്വയം രക്ഷപെടാൻ അനുവിന് നേരെ ഒന്ന് ചൊടിച്ചുകൊണ്ട് പോവുന്ന സുജയെ നോക്കി,
അനുവും ചിരിയോടെ മൂളി.
കുറച്ചു ദിവസമായി അമ്മയിൽ വന്ന മാറ്റങ്ങൾ കണ്ടു ഉള്ളു തുടിക്കുകയായിരുന്നു അനുവിന്റെ,
എന്നും വിഷാദവും പരിഭ്രമവും നിറഞ്ഞിരുന്ന അമ്മയുടെ മുഖത്ത് പ്രസരിപ്പ് തുടിച്ചു തുടങ്ങുന്നതും, ചുണ്ടിൽ പലപ്പോഴും കുഞ്ഞു പുഞ്ചിരി മിന്നിമായുന്നതുമെല്ലാം,
വളരെ സന്തോഷത്തോടെ ആണ് ആഹ് കൗമാരക്കാരി നോക്കി കണ്ടത്.
*************************************
ശിവന്റെ ഉള്ളും തുടിക്കുകയായിരുന്നു,
ഉറങ്ങാൻ കിടന്നിട്ട് ഉറക്കം തന്നെ തൊടാതിരിക്കുന്നതും അവൻ അറിഞ്ഞു.
കണ്ണടച്ചാൽ ചിന്തകൾ അവനെ മൂടുന്നു.
സുജയും മോളും ഇപ്പോൾ എന്ത് ചെയ്യുവായിരിക്കും.
ഞാൻ ഇപ്പോൾ അവരെ ഓർക്കുന്നത് പോലെ അവൾ എന്നെ ഓർക്കുന്നുണ്ടാവുമോ..
പിന്നെയും അവരെ കുറിച്ചുള്ള ചിന്തകൾ അവനെ തൊട്ടു കൊണ്ടിരുന്നു.
ഒന്നിച്ചാവും മുൻപ് തന്നെ താൻ ഒരു കുടുംബത്തിന്റെ സുഖം അനുഭവിക്കുന്നത് ശിവൻ അറിഞ്ഞു.
അവിടെ സുജയും തന്റെ മോളും താനും മാത്രം നിറയുന്നതും അവനിൽ കുളിര് നിറച്ചു.
ഭൂമിയിൽ ആദ്യമായി താൻ തനിച്ചല്ല എന്ന തോന്നലിനെ പുല്കിക്കൊണ്ട് അവൻ നിദ്ര പൂണ്ടു.
കണ്ണ് തുറക്കുമ്പോൾ താൻ ആഹ് മാവിൻ ചുവട്ടിൽ ആണെന്ന് ശിവൻ കണ്ടു.
തന്റെ മേലെ ചൂട് നിറഞ്ഞ ഒരു മേഘം അമർന്നിരിക്കുന്നതായി അവനു തോന്നി.
കണ്ണ് താഴുമ്പോൾ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കൊണ്ട് സുജ നിൽക്കുന്നു.
നെഞ്ചിനെ കുത്തിതുളയ്ക്കുന്ന അവളുടെ കരിമിഴികൾ ആണ് ആദ്യം തന്റെ കണ്ണ് തേടിയത്.
ആഹ് കണ്ണുകളിൽ തന്നോടുള്ള പ്രണയം കടൽ പോലെ ഇരമ്പുന്നത് ശിവൻ കണ്ടു അപ്സരസിനെ പോലെ തന്നെ തന്നെ ഉറ്റുനോക്കി തന്നെ പുണർന്നു നിൽക്കുന്ന സുജ,
നെറ്റിയിലേക്ക് വീണു കിടക്കുന്ന എണ്ണ തിളക്കമുള്ള ഒരു മുടിച്ചുരുൾ.
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli