അറിയുന്നുണ്ടായിരുന്നു.
“കഴിഞ്ഞില്ലേടി കൊച്ചെ…നിന്റെ നീരാട്ട്…”
ശ്രീജ അപ്പോഴേക്കും അവളെ തേടി എത്തിയിരുന്നു.
“ആഹ് ചേച്ചി…ദേ കഴിഞ്ഞു.”
സുജ വിളിച്ചു പറഞ്ഞു.
“ഒന്ന് വേഗം വാ പെണ്ണെ…മുഹൂർത്തോം കൊട്ടും കുരവയും ഒന്നും ഇല്ലേലും നേരത്തിനു കാവിൽ എത്തണ്ടേ…”
ഇന്നാണ് ശിവന്റെയും സുജയുടെയും കല്യാണം.
പെണ്ണിനെ ഒരുക്കാൻ രാവിലെ എത്തിയ ശ്രീജ,
കുളിച്ചിറങ്ങിയ അനുവിനെ കണ്ട് സുജയെ തേടിയിറങ്ങിയപ്പോൾ കുളിച്ചുകൊണ്ടിരുന്ന സുജയെ നോക്കി കാറി.
ദിവാസ്വപ്നം കണ്ടുകൊണ്ടിരുന്ന സുജ ശ്രീജയുടെ വിളി കേട്ടതും നാക്ക് കടിച്ചു കൊണ്ട് വേഗം കുളി പൂർത്തിയാക്കാൻ തുടങ്ങി.
——————————————-
“ഈശ്വരാ…..ചേച്ചി ഇതൊക്കെ…??”
കുളി കഴിഞ്ഞു ഈറനായി വീട്ടിലേക്ക് കയറിയ സുജ ആദ്യം അനുവിനെ കണ്ടാണ് അമ്പരന്നത്…
പുതിയ പട്ടു പാവാടയും ബ്ലൗസും ഇട്ടു കൊണ്ട് തന്നെ നോക്കി പുഞ്ചിരിക്കുന്ന അനു, അവളുടെ മുടി ചീകി വിടർത്തി കെട്ടിക്കൊടുക്കുന്ന ശ്രീജയും.
“ഈ ഉടുപ്പ് എവിടുന്നാ…”
സുജയുടെ ഉള്ളിൽ തിങ്ങി നിറഞ്ഞ അത്ഭുതം.
“പിന്നെ ഇന്ന് നീ മാത്രം തിളങ്ങിയാൽ മതിയോ…എന്റെ കൊച്ചും ഒന്ന് തിളങ്ങട്ടെ,…അല്ലെ അനുകുട്ടി…”
ശ്രീജ അനുവിനെ നോക്കി ചിരിച്ചു, തിരിച്ചു അനുവും ശ്രീജയെ നോക്കി കണ്ണടച്ച് ചിരിച്ചു.
“നിന്ന് തിരിഞ്ഞു കളിക്കാതെ ചെന്ന് പുടവ ഉടുക്ക് പെണ്ണെ….
എല്ലാം കട്ടിൽമേൽ വച്ചിട്ടുണ്ട്…”
കട്ടിലിൽ വച്ചിരുന്ന സാരിയും ചൂടാനുള്ള മുല്ലപ്പൂവും ഒക്കെ കണ്ട സുജയുടെ കണ്ണിൽ വീണ്ടും അത്ഭുതം.
“ഇതൊക്കെ എങ്ങനെയാ ചേച്ചീ….
പറ…എവിടുന്നാ…”
“ശിവൻ എന്നെ കണ്ടിരുന്നു പുടവയും അനുകുട്ടിക്ക് ഉടുപ്പും എടുക്കുന്ന കാര്യമൊക്കെ എന്നോട് ചോദിച്ചിരുന്നു,
പക്ഷെ, അതൊക്കെ നാളെ മുതൽ മതീന്നു ഞാൻ അങ്ങ് തീരുമാനിച്ചു.
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli