ഉള്ളിലെ അസ്വസ്ഥത സുജ മറച്ചു വച്ചില്ല, അവന്റെ നെഞ്ചിലേക്ക് തല കയറ്റി വച്ച് അവൾ പറഞ്ഞു.
“നീ ഇതിനു മുൻപ് ഇവിടെ കാണും മുൻപ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ…”
ഇരുട്ടിൽ തിളങ്ങുന്ന അവളുടെ കണ്ണിലേക്ക് നോക്കി ശിവൻ ചോദിച്ചതിന് ഇല്ല എന്നുള്ള അവളുടെ തലകുലുക്കൽ കണ്ട ശിവൻ തുടർന്നു.
“ശ്രീ സരസ്വതി ഹൈ സ്കൂൾ….
അവിടെ 10ആം ക്ലാസ് പഠിച്ചിരുന്ന ശിവനെ തനിക്കോർമയുണ്ടോ എന്നറിയില്ല….അന്നും പേരിനു മുന്പിലോ പിന്പിലോ വയ്ക്കാൻ വാലും തലയുമൊന്നും ഇല്ലാത്ത ഒരുത്തൻ ആയിരുന്നു ഞാൻ.”
ശിവന്റെ വാക്കുകൾ അവളെ സ്കൂളിലേക്ക് കൊണ്ട് പോയി,
അവിടെ നിന്നും അന്നുള്ള ശിവന്റെ ഒരു രൂപം അവൾ ഉള്ളിലേക്ക് കൊണ്ട് വന്നു…
ആഹ് രൂപത്തിന് ഇന്ന് താൻ തലചേർത് കിടക്കുന്ന ആണിന്റെ ഒരു ചായയുമില്ലയിരുന്നു.
“അനാഥന് ആലശ്ശേരിയിലെ കൊച്ചു തമ്പുരാട്ടി ഒരു നോട്ടത്തിന് പോലും അകലെയാണെന്ന് തോന്നിയതുകൊണ്ട് ഉള്ളിൽ തോന്നിയ ഇഷ്ടം ഉള്ളിൽ തന്നെ മൂടിയിട്ട്, സ്വപ്നം കാണാൻ തുടങ്ങി.
പത്താം ക്ലാസ് കഴിഞ്ഞു അനാഥാലയത്തിൽ നിന്നും പുറത്തുചാടി, അകത്തു പട്ടിണി കിടക്കുന്നതിലും നല്ലത് പുറത്തു പട്ടിണി കിടക്കുന്നതല്ലേ എന്ന് തോന്നി.
പിന്നെ വിശപ്പിന്റെ കാളൽ ഉയർന്നു തുടങ്ങിയപ്പോൾ കിട്ടിയ പണി മുഴുവൻ ചെയ്തു,
കുറെ നാട് കുറെ ജോലി, അവസാനം ഇവിടെ, കുന്നുകേറുമ്പോൾ അധികം നാൾ ഇവിടെ കൂടണം എന്നൊന്നും ഇല്ലായിരുന്നു,
പക്ഷെ ഒരിക്കെ എന്റെ മുൻപിലേക്ക് ജീപ്പിറങ്ങി വന്ന നമ്മുടെ മോൾ,….
എനിക്ക് ആഹ് പഴയ പ്രേമം കൂടി കാട്ടി തന്നു, നിന്നെ..….
അവളുടെ മുഖവും ഓരോ ഭാവങ്ങളും എല്ലാം നീ ആയിരുന്നു,
അന്നത്തെ പത്താം ക്ലാസ്സിൽ എന്റെ ഉള്ളിൽ കയറിയ നീ….
കഥകൾ അറിഞ്ഞതോടെ ദൂരത്തു നിന്ന് നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എന്ന ആശ കൊണ്ട് ഇവിടെ ഒരു കൂര കൂട്ടി കൂടി,
പിന്നെ നടന്നതൊക്കെ നിനക്ക് അറിയാലോ…….
എങ്കിലും പ്രതീക്ഷിക്കാതെ ഇങ്ങനൊരു ജീവിതം കിട്ടിയപ്പോൾ ആദ്യം തോന്നിയത് തന്നെ എനിക്ക് അർഹതയുണ്ടോന്നാ…
പിന്നെ നിനക്കും മോൾക്കും താങ്ങായി എന്റെ കാലം ജീവിക്കുന്നതിലും വലുതൊന്നും എനിക്ക് ആയുസ്സിൽ കിട്ടാനില്ലന്ന് ഓർത്തപ്പോൾ, പിന്നൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല…..
എങ്കിലും എന്നെങ്കിലും ഒരിക്കെ മോളും നീയും എന്നെ സ്നേഹിക്കുന്ന ഒരു കാലം വരുമെന്ന് കൊതിച്ചിരുന്നു….
പക്ഷെ ഇത്ര പെട്ടെന്ന് ഇതൊന്നും എനിക്ക് ചിന്തിക്കാൻ കൂടി പറ്റിയില്ല….
…..ഇനി പറ നിന്നെ എനിക്ക് വീണ്ടും കാട്ടി തന്ന നമ്മുടെ മോളെ അല്ലെ ഞാൻ
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli