ഞാന്‍ കഴിച്ചു കൈ കഴുകി പുറത്തെക്കുചെന്നു അവരുടെ അടുത്തു താഴെയിരുന്നു.
പിന്നാലെ സൗമ്യയും വന്നു എന്‍റെ അടുത്തിതിരുന്നു.
അവരോടു വര്ത്തമാനങ്ങള്‍ പറഞ്ഞു.
മോനെ നിങ്ങൾ എന്ന അങ്ങോട്ട് നില്‍ക്കാന്‍ വരുന്നത്. അത് ഒരു ചടങ്ങാണ്,
അച്ഛാ ഞാൻ പറഞ്ഞില്ലായിരുന്നോ നിങ്ങൾ വിളിക്കേണ്ട ആവശ്യമില്ല ഞങ്ങൾ അങ്ങോട്ട് വരുമെന്ന്പറഞ്ഞില്ലായിരുന്നോ?.
ഡാ അതിനു അവര് മോളെ കാണാന്‍ വന്നതാണ് ആകൂട്ടത്തില്‍ വിളിക്കുകയും ആവാം.
ഇതുകേട്ട് എല്ലാവരും ചിരിച്ചു.
ചിരിക്കണ്ട അവര്‍ക്ക് എന്നോട് സ്നേഹം ഉള്ളതുകൊണ്ടല്ലേ അവര് വന്നത്.
ഓഹോ അപ്പോള്‍ ഇവിടെ ആര്‍ക്കും നിന്നോട് സ്നേഹം ഇല്ലേ
അവള്‍ എന്‍റെ കവിളില്‍ നുള്ളികൊണ്ട് അങ്ങനെ ഇല്ലെങ്കില്‍ ഞാന്‍ കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ വീട്ടിലേക്ക് പോയിരുന്നു .
ഇത് കേട്ട് എല്ലാവരും ചിരിച്ചു.
നിങ്ങൾക്ക് ഏത് സമയവും ഇങ്ങോട്ടും വരാം ഞങ്ങൾഅതുപോലെ സമയം കിട്ടുമ്പോള്‍ അങ്ങോട്ടും വരും
ഒന്നാമത് കല്യാണസമയത്ത് പണിസ്ഥലത്തു പോയിട്ടില്ലയിരുന്നു മൂന്നു നാല് സ്ഥലത്ത് പണി നടക്കുന്നുണ്ട്.രാവിലെ മുതല് ഓട്ടം തന്നെ യായിരുന്നു.
പിന്നെ ഞങ്ങൾ അങ്ങോട്ട് വരുന്നത് അടുത്താഴ്ച അവധി ദിവസം നോക്കി വരാം. അപ്പോഴല്ലേ എല്ലാവരും ഉണ്ടാവുകയുള്ളൂ.
അങ്ങനെ ഞങ്ങൾ കുറെ വർത്തമാനം പറഞ്ഞു.
ഞാൻ പോയി ചായ എടുക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി പിന്നാലെ അമ്മയും സൗമ്യയും അടുക്കളയിലേക്ക് പോയി. ഞാനും അച്ഛനും ജോലി കാര്യവും മറ്റുമായി കുറേ സംസാരിച്ചിരുന്നു. അപ്പോഴേക്കും സുഹറയും സമൃതയും തിരികെ വന്നു.
