അത്ഭുത ബാലന്‍ വിഷ്ണു 10 [നിഷ] 20

ഓഹോ –അതാ മോളെ പറഞ്ഞത് അവന്‍ കഴിവുള്ളവനാണ്‌. അതാണ് അവനെ കൊണ്ട് എല്ലാവരും പണി ചെയ്യിക്കുന്നത്.കൂടാതെ പറഞ്ഞ സമയത്ത് പണി തീര്‍ത്തുകൊടുക്കും .

മോളെ ആ സ്ഥലം ആരതാണെന്ന് നമുക്ക് അന്യേഷിക്കണം ,കൂടാതെ അടുത്തു ആരെങ്കിലും അടുത്തു പശുവുണ്ടോ എന്നും നോക്കണം .

ഞാന്‍ ഇക്കാനെ ഒന്ന് വിളിക്കട്ടെ എന്താണ് അവിടുത്തെ പ്രശ്നം ഒന്നും അറിയില്ല.

ശെരി ഞാന്‍ നിസ്ക്കരിക്കട്ടെ

സീനത്ത് അകത്തേക്ക് കയറി അബ്ദുവിന് ഫോണ്‍ ചെയ്തു.

അവര് തമ്മിലുള്ള സംഭാഷണം

സീനത്തെ വാസു പോയോ?

മ്- പോയി .

ഇക്കയ്ക്ക് ജോലിയില്‍ വല്ല പ്രശ്നവും ഉണ്ടോ?.

മോളെ കമ്പനി വേറെ ജോലി നോക്കാന്‍ പറഞ്ഞു,അല്ലെങ്കില്‍ നീണ്ട ലീവ് എടുത്തു നാട്ടിലേക്കു പോകാന്‍ പറഞ്ഞു.

അള്ളോ അപ്പൊ വാസുവേട്ടന്‍ പറഞ്ഞുത് ശെരിയാണല്ലോ റബ്ബേ !

എന്തുപറ്റി മോളെ ?

നിങ്ങള് വിളിക്കുന്നതിന്റെ മുന്നേ ഞങ്ങള്‍ പറമ്പില്‍ പോയിരുന്നു. ഉപ്പയും ഉണ്ടായിരുന്നു. അവിടെ നിന്ന് അവര് പറബ് ചുറ്റും നടന്നു അത് ആരതായിരുന്നു സ്ഥലം എന്ന് ചോതിച്ചു.

ഞങ്ങള്‍ക്കറിയില്ല എന്ന് പറഞ്ഞു.പിന്നെ ആര്‍ക്കെങ്കിലും പോള്ളല് ഏറ്റിട്ടുണ്ടോ എന്ന് ചോതിച്ചു .

ഇക്കയുടെ കാല് പൊള്ളിയത്‌ പറഞ്ഞു.

ഇക്ക പറയുന്നപോലെ ഞാന്‍  പണിയെടുത്തിട്ടു കുളമാക്കുന്ന കാര്യവും പറഞ്ഞു. പിന്നെ അവിടുന്ന് പോരുന്ന സമയത്ത് എന്‍റെ കൈ നോക്കികൊണ്ട്‌ രണ്ടു പ്രാവശ്യം അബോര്‍ഷനായതും പറഞ്ഞു.

ഇതെല്ലം കേട്ടപ്പോള്‍ ഞാന്‍ പേടിച്ചുപോയി നമുക്ക് എന്തൊക്കെയോ പ്രശ്നം ഉണ്ടെന്നു കരുതി കരഞ്ഞുപോയി.

പേടിക്കണ്ട നാലുമാസം വരെ ഈ പ്രശ്നം ഉണ്ടാവും അതുകഴിഞ്ഞാല്‍ നല്ല കാലമാണെന്ന് പറഞ്ഞു.

The Author

നിഷ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *