അത്ഭുത ബാലന്‍ വിഷ്ണു 10 [നിഷ] 16

അതാണ് 5 മാസം കഴിഞ്ഞിട്ട് പണി തുടങ്ങിയാല്‍ മതി എന്ന് പറഞ്ഞത്.

പിന്നെ പറമ്പില്‍ നിന്ന് ഒരു ചെടിയുടെ കമ്പ് ഒടിച്ചു കൊണ്ട് വന്നിരുന്നു അത് റൂമില്‍ വയ്ക്കാന്‍ പറഞ്ഞു. അത് 4 ദിവസം ആകുമ്പോഴേക്കും വടി വീഴും  അത് നോക്കിവേക്കാന്‍ പറഞ്ഞിട്ടുണ്ട്  4 ദിവസം കഴിഞ്ഞിട്ട് അവര് വരാം എന്ന് പറഞ്ഞിട്ടുണ്ട്.

പിന്നെ പറബില്‍ പശുവിനെ കെട്ടി തീറ്റിക്കാനോ,ചാണകം വിതറാനോ പറഞ്ഞിട്ടുണ്ട്.

ഇതെല്ലം കേട്ട അബ്ദു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് പേടിക്കണ്ട സീനത്തെ ഞാന്‍ നാട്ടിലേക്കു വരുന്നുണ്ട്.

ഈ കാര്യം ഒന്നും ആരോടും പറയണ്ട-ഉപ്പയോടും പറഞ്ഞേക്ക്.

പിന്നെ വേറെ ഏതെങ്കിലും കമ്പനിയില്‍ കയറാന്‍ പറ്റുമോ എന്നും നോക്കുന്നുണ്ട്. ശെരി ഇക്കാ എന്നാലും നിങ്ങള് ഇങ്ങോട്ട് വരന്‍ നോക്കി എനിക്ക് എന്തോ പേടി തോന്നുന്നു.

നീ പേടിക്കണ്ട എല്ലാം ശെരിയാകും എന്നല്ലേ വാസു പറഞ്ഞത്.നമുക്ക് അത് വിശ്വസിക്കാം.

മ്- എന്നാ മോളെ ഞാന്‍ വയ്ക്കട്ടെ അസ്ലാമലൈക്കും

വാലൈക്കും മുസ്ലാം.

വാസു നേരെ വീട്ടിലേക്ക് ആണ് പോയത്.

വീട്ടിലേക്ക് കയറി ചെന്നപ്പോള്‍ ഉമ്മറത്ത് സൗമ്യയുടെ അച്ഛനും അമ്മയും എന്റെ അച്ഛനും അമ്മയും ഇരുന്ന് സംസാരിക്കുന്നു.

എന്നെ കണ്ടതോടുകൂടി അമ്മായി അച്ഛനും അമ്മായിയമ്മയും അമ്മയും എഴുന്നേറ്റ്.

നിങ്ങൾ എപ്പോഴാണ് എത്തിയത് എന്ന് ചോദിച്ചുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് കയറി.

ഞങ്ങൾ കാലത്ത് തന്നെ എത്തി.

യാത്രയൊക്കെ സുഖമായിരുന്നോ?.

നിങ്ങളെല്ലാവരും ഭക്ഷണം കഴിച്ചോ?

അകത്തുനിന്ന് സൗമ്യയും അവളുടെ അനിയത്തി സമൃതയും നബീസയും സുഹറയും കൂടി പുറത്തേക്ക് വന്നു.

The Author

നിഷ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *