അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart] 454

“…ശെടാ…ന്റെ പെണ്ണിനൊരു ഉമ്മതരാനും പാടില്ലെന്ന് പറഞ്ഞ എങ്ങനെ ശെരിയാവും…ഒന്നൂല്ലേലും ഒരു വികലാംഗനെ കുറച്ചു നാളത്തെ ഉറക്കം കളഞ്ഞു നോക്കിയതല്ലേ അതിനുള്ള പ്രതിഫലം എങ്കിലും തരണ്ടേ…”

“..ഓ ഒരു വികലാംഗൻ…ഇപ്പഴേ ഇവിടൊക്കെ ഓടി നടക്കുന്ന നീയാണോ ഇത് പറയുന്നേ…പിന്നെ എന്റെ മോന് പ്രതിഫലം തരണോന്ന് തോന്നുന്നേൽ എന്നെ കെട്ടി പൊന്ന് പോലെ നോക്ക്…പ്രതിഫലം  മുഴുവനായും പലിശയായും ഞാൻ അന്നേരം വാങ്ങിക്കോളാ ട്ടോ…”

ശെ പെണ്ണ് വഴങ്ങുന്ന ചേലല്ല കണ്ടിട്ട്..ഇനി അവസാനത്തെ അടവ് തന്നെ ശരണം…വെറുതെയങ്ങ് ഇരക്കുക അത്രന്നെ!!

“..എന്റെ പൊന്നല്ലേ പ്ലീസ് പ്ലീസ് ഒരുമ്മ താടി പെണ്ണേ…പലിശ സഹിതം ഞാൻ തിരിച്ചും തന്നേക്കാം..നീ പറയുന്ന പലിശ…പ്ലീസ്….”ആ അവസാനത്തെ പ്ലീസിനൊരു വല്ലാത്ത നീട്ടുണ്ടായിരുന്നു എന്നുള്ളതാണ് സത്യം

എന്റെ സംസാരം കേട്ട് ചിരിയമർത്തി ഇരിക്കുന്ന അവളെ കണ്ടാൽ നെഞ്ചോട് ചേർത്തുവെച്ച് ഒരുപാട് സ്നേഹിച്ചു കൊല്ലാൻ തോന്നിപ്പോവും!!…ഒരു ചെറിയ കറുപ്പ് പൊട്ട് മാത്രമാണ് അവളുടെ മുഖത്തുള്ളത്…ഒരു കുഞ്ഞി പൊട്ട്  ആ പിരികങ്ങൾക്ക് നടുവിലായി വെക്കുന്നത് എനിക്ക് എത്രത്തോളം ഇഷ്ടമാണെന്ന് അവൾക്ക് നന്നായറിയാം…

“ഓ…ചെറുക്കൻ സമ്മതിക്കത്തില്ലല്ലോ…ആദ്യം നീയത് കഴിക്ക്….”കട്ട് ചെയ്‌ത ഫ്രൂട്സ് എടുത്ത് കാട്ടി

“ഉം..ഉം…ആദ്യം ഉമ്മ പിന്നെ ഇത്…” ഞാനത് പറഞ്ഞു ഇളിച്ചു കാട്ടി

“എന്താ ഒരു ഇളി..ഒന്നടങ്ങു ചെക്കാ ഒരുമ്മയല്ലേ…”അത് പറഞ്ഞവൾ കസേരയിൽ ന്ന് എണീറ്റ് ബെഡിലേക്ക് കയറിരുന്നിട്ട് രണ്ടു കയ്യും എന്റെ നേരെ നീട്ടി  വിളിച്ചു ഞാനൊന്ന് മുന്നോട്ടാഞ്ഞു അവളോട് അടുത്തപ്പോ എന്റെ ചെവികൾക്ക് ഇരുവശവും കൈകൊണ്ട് അവളിലേക്ക് പിടിച്ചടുപ്പിച്ച് എന്റെ നെറ്റിയിലവളൊരു നല്ല മുത്തം തന്നു ഞാനത് നന്നായി തന്നെ ആസ്വദിച്ചു…

മുത്തം തന്നു കഴിഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..നല്ല സന്തോഷമാണാ മുഖത്ത്….എന്റെ അടുത്തേക്ക് അല്പം കൂടെ അടുത്തിട്ടവളെന്നെ അവളുടെ നെഞ്ചിലേക്ക്  ചേർത്തു..കണ്ണുകളടച്ചു ഞാനാ നെഞ്ചിൽ കുറച്ചു നേരം കിടന്നു…ഒരു നൂൽ പോലെയുള്ളൊരു ചെയിനിൽ കോർത്തിട്ടിരിക്കുന്ന ചെറിയ ഒരു ലോക്കറ്റോട് കൂടിയ മാലയും ആ നെഞ്ചുകൾക്ക് ഭംഗി എടുത്തു കാട്ടുന്നുണ്ടായിരുന്നു…അവളുടെ മണം എന്നുമെനിക്ക് ഒരു വീക്നെസ്സ് ആയിരുന്നു ഇപ്പോഴത് ഒരുതരം ഭ്രാന്തായി മാറുന്നു…ജീവൻ പോകും വരെ ഈ പെണ്ണിന്റെ നെഞ്ചിൽ ഇങ്ങനെ ചായ്ഞ്ഞ് കിടക്കാൻ മനസ്സ് തുടിക്കുന്നു…

The Author

38 Comments

Add a Comment
  1. Devil With a Heart

    അവൾ ശ്രീലക്ഷ്മി അഞ്ചാം ഭാഗം ഇത്ര നാളുകൾ ആയിട്ട് 4/5 പേജ് അല്ലാതെ എനിക്കൊന്നും എഴുതാൻ കഴിയുന്നില്ല.. പക്ഷെ മറ്റു കുറെ കഥകൾ എഴുതി തുടങ്ങിയിട്ടുണ്ട്.. അതിലൊന്ന് “പൂവും പൂന്തേനും” എന്ന പേരിൽ രണ്ടു ഭംഗങ്ങളായി പോസ്റ്റ്‌ ചെയ്തിട്ടും ഉണ്ട് അത് കംപ്ലീറ്റ് ആയ കഥയാണ്.. ഇഷ്ടമുള്ളവർക്ക് അത് വായിക്കാം.. ഒരുപാട് പേര് ഇവിടെ എഴുതി തുടങ്ങിയിട്ട് പകുതിക്ക് നിർത്തി പോവുന്നുണ്ട് ആ ഒരു കൂട്ടത്തിൽ പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് തന്നെ ഈ സൈറ്റ് ഇവിടുള്ള കാലത്തോളം ഞാനും ഉണ്ടാവും… എഴുതി തുടങ്ങിയത് മുഴുവിപ്പിക്കും… പ്രത്യേകിച്ച് ഈ കഥ.. മറ്റൊരു കഥ ഒറ്റ പാർട്ടായിട്ട് ഇടുന്നുണ്ട് അടുത്ത് തന്നെ പോസ്റ്റ്‌ ചെയ്യും… പഴയ തലതൊട്ടപ്പന്മാർ ഇപ്പൊ ഇവിടെ കാണുന്നില്ല അതിന്റെ പോരായ്മ നല്ലപോലെ കാണുന്നുമുണ്ട് ഒന്നാമത്തെ കാര്യം ഇവിടെ എഴുതുന്നത് കൊണ്ട് ആർക്കും ഒരു ലാഭവും ഉണ്ടാകുന്നില്ല.. പലരും ജീവിതം ഒക്കെയായി ബിസി ആയിട്ടുണ്ട്… പക്ഷെ ഇവിടെ ഇടയ്ക്കൊക്കെ ഇങ്ങനെ ഞാൻ വന്നുപോയിക്കൊണ്ടിരിക്കും…

  2. ബാക്കിയും കൂടി

  3. Devil With a Heart

    നിർത്തി പോയിട്ടില്ല ഏപ്രിൽ വരുമെന്ന് പറഞ്ഞവരോട് ക്ഷമാ ചോദിക്കുന്നു ?..ഇതുവരെ എഴുതിയ ഭാഗങ്ങൾ വീണ്ടുമൊന്ന് വായിച്ചപ്പോൾ പൂർണ്ണതയില്ലാത്ത എഴുത്താണെന്ന് സ്വയം തോന്നി!!..ചുമ്മാ എന്തെങ്കിലും എഴുതരുത് എന്ന് കരുതിയതാണ് എഴുത്ത് തിടങ്ങിയത് പക്ഷെ എന്തോ ധൃതികൂട്ടി ഞാൻ കഥ നാശം ആക്കിയോ എന്നൊരു തോന്നൽ…അടുത്ത ഭാഗം എഴുതാൻ തുടങ്ങിയപ്പോ ഒരൊറ്റ വരിപോലുമെനിക്ക് പൂർണ്ണമാക്കാൻ കഴിഞ്ഞില്ല…എഴുതിയത് മുഴുവൻ clear ചെയ്തു..ഈ കഥ തുടരും പക്ഷെ എന്നെന്നു ചോദിച്ചാൽ ഉത്തരമില്ല വല്ലാത്ത ഒരു മൈൻഡ് ബ്ലോക്കിലാണ് ഞാൻ പക്ഷെ ഒരു കാര്യം പറയാം ഇതെഴുതി തീർക്കാതെ ഞാൻ മുങ്ങില്ല പോവില്ല!!! ?

  4. waiting……

    നിർത്തില്ല എന്ന് വിചാരിക്കുന്നു ?

  5. Next part എപ്പോഴാ ബ്രോ?

  6. Bro story polii annu next part eppol annu bro waiting for the next part any update

  7. ചാത്തൻ

    ❤️❤️

  8. Mwuthey..

    Avasaanam happy ending aayirikkane..

    Athae ollu aakae oru request ??

  9. നല്ല അവതരണം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു❤️.എന്തൊക്കയോ ദുരൂഹതകൾ മറഞ്ഞിരിക്കുന്നുഡ് എന്ന് മനസിലായി? എല്ലാം കൊണ്ട് അവസാനം.ഇത്ര പെട്ടന്ന് ഇവരുടെ വീടുകർ സമടിച്ചതെ കൊണ്ട് എന്തായാലും പണി വരും എന്ന് ഉറപ്പാ.എല്ലാം കൊണ്ട് അവസാനം happy ending ayirikanam enne ഒരു അപേക്ഷ ഉണ്ട്? (ആക്കണേ bro?) എത്രയും വെ
    ട്ടന്ന് അടുത്ത part ഇടാൻ സാധിക്കട്ടെ ഇഷ്ട്ടപ്പെട്ട കമ്മെട് ഇടുമ്പോൾ എല്ലാം പറയുന്ന കാര്യം കൂടി
    നിർത്തി പോവല്ലേ bro, പല കഥകളും നിർത്തി പോവുന്നത് കൊണ്ട് പറയന്നേ ആണ്

    1. Devil With a Heart

      ഡ്യൂഡേ ആദ്യമേ കമന്റ് ഇട്ടതിന് നന്ദി അറിയിക്കുന്നു…❤️❤️ അടുത്ത പാർട്ട് ഇതുവരെ ഒരു പേജ് പോലും എഴുതാൻ കഴിഞ്ഞിട്ടില്ല..താല്പര്യം ഇല്ലാഞ്ഞിട്ടല്ല എഴുതാനുള്ള സാഹചര്യം കിട്ടുന്നില്ല ഞാനൊക്കെ 2-3മണിക്കൂർ തലയും കുത്തി നിന്നാലെ ഒരു 3-4പേജിന്നുളളത് എഴുതാൻ പറ്റുള്ളൂ?…പകുതിക്ക് നിർത്തി പോകാൻ ആയിരുന്നെങ്കിൽ രണ്ടാമത്തെ ഭാഗം വെച്ച് തന്നെ ഇട്ടിട്ട് പോയേനെ?..ഈ കഥ ഇഷ്ടപ്പെടുന്ന കുറച്ച് പേര് തന്ന ‘❤️’ തന്നെ മതി അടുത്ത ഓരോ ഭാഗം തുടങ്ങിവെക്കാൻ…ചെറിയ ചെറിയ സസ്‌പെൻസുകൾ ഇട്ട് എഴുതാനാണ് പ്ലാൻ ഒരു 3-4 ഓ പാർട്ട് കൊണ്ട് ഇത് തീർത്ത് ഇവിടുന്ന് ഗുഡ്ബൈ പറഞ്ഞു പോകണം?..പിന്നെ എഴുതാനും പ്ലാനില്ല!!

      അടുത്ത ഭാഗം എന്തായാലും ഏപ്രിൽ ആവുമെന്നാണ് എന്റെ ഒരു കണക്കുകൂട്ടൽ?

      1. നിർത്തി പോവില്ല എന്ന് കേട്ടലോ അത് മതി.ഏപ്രിൽ last ഓക്കേ ആയാലും കുഴപ്പം ഇല്ല 3-5 മാസം ഓക്കേ ഗപ് വരുമ്പോൾ ആണ് വായിക്കാൻ ഒരു മടുപ്പ് വരുന്നത്.സസ്പെൻസ് ഓക്കേ വേണം എന്നാലും ഒരു ഗും ഒള്ളു ഏത് ?.പക്ഷേ ലാസ്റ്റ് എല്ലാം സെറ്റ് അയി പരിസമദികുനതെ കാണാൻ ആണ് എനിക്ക് ഇഷ്ടം? ഇതേ പോലെ ഉള്ള കഥകൾ വയികാൻ ഒള്ള പ്രചോദനവും അതാണ്.
        ഇത് കഴിഞ്ഞ് good by പറയണോ എന്നൊക്കെ പിന്നെ തീരുമാനിക്കാം…
        ആദ്യം ഇതേ കഴിയട്ടെ…….

      2. കഥാ സ്നേഹി

        ഇതുവരെ ഏപ്രിൽ ആയില്ലേ

  10. അടിപൊളിയേ

  11. Bro angane parayalle
    Flow nashtapedum
    Ippo thanne 1 St part totte vayiche veendum

    1. Devil With a Heart

      സമയം കിട്ടാത്തത് കൊണ്ടാണ് ബ്രോ…ഇല്ലെങ്കിൽ ഒരാഴ്ച കൂടുമ്പോ ഞാൻ ഇട്ടേനെ..ആഗ്രഹമുണ്ട് പക്ഷെ മൈൻഡ് ഒന്ന് സെറ്റ് ആവണം എഴുതാൻ അതിന് സമയം കിട്ടണില്ല..ഈ ഭാഗം തന്നെ ഒരുപാട് തിരക്കുകൾക്കിടയിൽ കിട്ടിയ സമയം കൊണ്ട് എഴുതി തീർത്തതാണ്..

  12. വളരെ വൈകിക്കല്ലേ. ???

    1. Devil With a Heart

      ശ്രമിക്കാം ബ്രോ ?

  13. Ipozha onn track il keriyath❤️

    1. Devil With a Heart

      മനസ്സിൽ ഉള്ളതിന്റെ നാലിൽ ഒന്ന് പോലും ആയിട്ടില്ലന്ന് കൂടെ ഓർമ്മിപ്പിക്കാണ് ട്ടാ?

  14. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️mis u ആമി ??

    1. Devil With a Heart

      ആരാ ആമി? ഇങ്ങടെ ആരോ ആണെന്ന് മനസ്സിലായി??

    1. Devil With a Heart

      ?❤️

  15. Nice bro♥️

    1. Devil With a Heart

      ?❤️

  16. കൊള്ളാം, എല്ലാം കൊണ്ടും set ആയല്ലോ ഇപ്പൊ.

    1. Devil With a Heart

      ആയോ എനിക്ക് തോന്നുന്നില്ല ബ്രോ?❤️

  17. കർണ്ണൻ

    Suprb bro

    1. Devil With a Heart

      ❤️❤️

  18. ??❤️???❤️?❤️❤️

    1. Devil With a Heart

      ??

  19. Nice story bro ഇതിൻ്റെ ലാസ്റ്റ് ഭാഗം കുറച്ചുകൂടി അവരെ ഒന്ന് pedipich നിർഥായിരുന്ന എന്നിട്ട് പറയയിരുന്ന്

    1. Devil With a Heart

      പിറകെ വരുന്ന ഭാഗങ്ങൾ വായിച്ചിട്ട് പറഞ്ഞാൽ പോരെ ബ്രോ അതൊക്കെ ?…കഥ ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം..?❤️

  20. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. Devil With a Heart

      ??

Leave a Reply

Your email address will not be published. Required fields are marked *