എങ്കിലും, ഞാൻ അത് പുറത്തു കാണിച്ചില്ല. അവളുടെ സന്തോഷത്തിന് മുന്നിൽ എന്റെ പേടികൾക്ക് സ്ഥാനമില്ലെന്ന് ഞാൻ തന്നെ പറഞ്ഞു പഠിപ്പിച്ചു.
എയർപോർട്ടിലെ ആ വലിയ ഹാളിന്റെ ഗേറ്റിന് മുന്നിൽ ഞങ്ങൾ വന്നുനിന്നു. ചുറ്റും തിരക്കാണ്, പലരും യാത്ര പറയുന്നതിന്റെയും ചേർത്തണയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ. എന്റെ നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ തോന്നി. അച്ചുവിന്റെ കയ്യിൽ ഉണ്ടായിരുന്ന ലഗേജ് ബാഗ് ഞാൻ വാങ്ങി അവൾക്ക് കൊടുത്തു.
”ശരി ഹരി… ഞാൻ പോവാ,” അവൾ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു. പക്ഷെ അവളുടെ കണ്ണുകളിൽ നനവ് പടരുന്നത് ഞാൻ കണ്ടു.
”നന്നായിട്ട് പോയി വാ അച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ എന്നെ വിളിക്കണം, കേട്ടോ?”
ഞാൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു പറഞ്ഞു.
അവൾ തലയാട്ടി. എന്നിട്ട് എന്നെ വിട്ടിട്ട് പതിയെ സെക്യൂരിറ്റി ഗേറ്റിന് നേരെ നടന്നു. കുറച്ചു ദൂരം ചെന്നിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല. ഞാൻ അവളേയും നോക്കി അവിടെ തന്നെ നിന്നു. എന്റെ ഹൃദയം പതുക്കെ മിടിക്കുന്നത് എനിക്ക് അനുഭവപ്പെടാമായിരുന്നു.
പെട്ടെന്നാണ് അപ്രതീക്ഷിതമായി അവൾ തിരികെ ഓടി വന്നത്. ഞാൻ എന്താണെന്ന് ചോദിക്കാൻ നാക്കും പൊക്കും മുൻപേ, അവൾ എന്റെ കഴുത്തിൽ കൈകൾ ചുറ്റി വലിച്ച് എന്നെ തന്റെ അടുത്തേക്ക് ചേർത്തു. എന്റെ ചുണ്ടുകളിൽ അവൾ ഒരു നീണ്ട ഫ്രഞ്ച് കിസ്സ് നൽകി. ചുറ്റുമുള്ള ലോകം മറന്നുകൊണ്ടുള്ള ആ ചുംബനം എന്റെ ഉള്ളിൽ തീ കോരിയിട്ടു.

super
കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰
😍😍😍😍
Broo continue cheyy
adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu