പാലക്കാടൻ കാറ്റ് കരിമ്പനപ്പട്ടകളിൽ തട്ടി സങ്കടം പറയുന്നതുപോലെ ഒരു ശബ്ദം ചുറ്റുമുണ്ടായിരുന്നു. ഞാനും വേണിയും ആ പഴയ ഇടവഴിയിലൂടെ പതുക്കെ നടന്നു. പാടവരമ്പത്തെ ചെളിയിൽ കാൽ വഴുതാതെ അവൾ എന്റെ കൈകളിൽ പതുക്കെ പിടിച്ചു. അവളുടെ ആ സ്പർശനത്തിന് ഒരു പ്രത്യേക ചൂടുണ്ടായിരുന്നു.
പണ്ട് കണ്ട പാടങ്ങളല്ല ഇപ്പോൾ, പലയിടത്തും വലിയ കെട്ടിടങ്ങൾ ഉയർന്നു വന്നിരിക്കുന്നു. എങ്കിലും ആ തോടും അതിലെ തെളിനീരും പഴയതുപോലെ തന്നെ ഒഴുകുന്നുണ്ട്.
കവലയിൽ എത്തിയപ്പോൾ പലരും എന്നെ തിരിച്ചറിയാതെ നോക്കുന്നുണ്ടായിരുന്നു. പഴയ ചായക്കടക്കാരൻ നാണുവേട്ടൻ മാത്രം എന്നെ നോക്കി ഒന്ന് ചിരിച്ചു.
നാടൊക്കെ ഒരുവട്ടം ചുറ്റിക്കറങ്ങി ഞങ്ങൾ തിരികെ തറവാടിന്റെ അടുത്തേക്ക് നടന്നു. വെയിൽ പതുക്കെ ആറിത്തുടങ്ങിയിരുന്നു. വീടിന് മുന്നിലെത്തിയപ്പോൾ വേണി എന്റെ മുഖത്തേക്ക് നോക്കി. അവളുടെ ആ ഉണ്ടക്കണ്ണുകളിൽ എന്തോ ഒരു ഗൂഢത ഒളിഞ്ഞിരിപ്പുണ്ട്.
“ഹരിയേട്ടാ… നമുക്ക് ആ പഴയ കുളപ്പടവിലേക്ക് പോയാലോ? അവിടെ ഇപ്പോൾ നല്ല കാറ്റായിരിക്കും,” അവൾ ചോദിച്ചു.
എനിക്കും അത് ശരിയാണെന്ന് തോന്നി. തറവാടിന്റെ പിന്നിലെ ആ വലിയ കുളം എനിക്ക് പ്രിയപ്പെട്ട ഒരിടമായിരുന്നു. ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു. കുളപ്പടവിലെ ആ തണുത്ത കരിങ്കല്ലിൽ ഇരുന്നപ്പോൾ മനസ്സാകെ ഒന്ന് ശാന്തമായി. വെള്ളത്തിൽ മീനുകൾ തത്തിക്കളിക്കുന്നത് നോക്കി ഞങ്ങൾ കുറെ നേരം മിണ്ടാതെ ഇരുന്നു. ആ നിശബ്ദത എനിക്ക് അസഹനീയമായി തോന്നി. എന്റെ ഉള്ളിലെ ആ പഴയ ചോദ്യം വീണ്ടും പുറത്തുവന്നു.

എവിടെ 🤔
പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn
അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
upcoming ലിസ്റ്റില്‍ കാണുന്നില്ല
Why this delay for next chapter.