ഞാൻ ഗൗരവത്തിൽ പറഞ്ഞു.
അതുകേട്ടപ്പോൾ അച്ചുവിന്റെ ചുണ്ടിൽ ഒരു നേർത്ത കള്ളച്ചിരി വിരിഞ്ഞു. അവൾ പതിഞ്ഞ സ്വരത്തിൽ പിറുപിറുത്തു,
“ആഹ്… അതേ… ദൈവം തന്നെയാ സഹായിച്ചത്. എല്ലാം കൃത്യസമയത്ത് തന്നെ നടന്നു.”
അവൾ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല.
“എന്താ നീ പറഞ്ഞത്?” ഞാൻ സംശയത്തോടെ ചോദിച്ചു.
“ഒന്നുമില്ല ഹരി… നീ വണ്ടി ഓടിക്ക്. എനിക്ക് നല്ല ഉറക്കം വരുന്നു,”
അവൾ കണ്ണ് ചിമ്മിക്കൊണ്ട് സീറ്റിലേക്ക് ഒന്നു കൂടി ചാഞ്ഞിരുന്നു.
വീട്ടിലെത്തിയപ്പോൾ സമയം ഒത്തിരിയായിരുന്നു. അകത്തു കയറിയ ഉടനെ അച്ചു നേരെ ബെഡ്റൂമിലേക്ക് നടന്നു. ഞാൻ അവളുടെ പിന്നാലെ ചെന്നു.
“അച്ചു… നാളെ എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ടൗൺ വരെ പോകണം. കാർ എനിക്ക് കിട്ടുമോ? അതോ സിദ്ധാർത്ഥിന് വണ്ടി ആവശ്യമുണ്ടോ?”
ഞാൻ ചോദിച്ചു.
അവൾ തന്റെ വസ്ത്രങ്ങൾ മാറുന്നതിനിടയിൽ ഒന്ന് ആലോചിച്ചു.
“അതിനെന്താ… കാർ നീ എടുത്തോ. , ഞാൻ അവനോട് സംസാരിച്ചോളാം,”
അവൾ വളരെ ലാഘവത്തോടെ പറഞ്ഞു.
അവൾ ഉടനെ തന്നെ ടവലുമായി ബാത്ത്റൂമിലേക്ക് കയറി. പത്തു മിനിറ്റോളം കഴിഞ്ഞ് അവൾ തിരികെ വന്നപ്പോൾ ആകെ നനഞ്ഞൊട്ടിയിരുന്നു. കുളി കഴിഞ്ഞതോടെ അവളുടെ മുഖത്തെ ആ വിളർച്ച മാറി ഒരു പ്രത്യേക തെളിച്ചം വന്നിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ ഒന്നും മിണ്ടാതെ ബെഡിലേക്ക് വീണു.

എവിടെ 🤔
പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn
അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
upcoming ലിസ്റ്റില്‍ കാണുന്നില്ല
Why this delay for next chapter.