പക്ഷേ ആ നിമിഷത്തെ എന്റെ മാനസികാവസ്ഥയിൽ അതൊന്നും കാര്യമായി ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല. മറുപടിക്ക് കാത്തുനിൽക്കാതെ അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.
ഏകദേശം അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ സ്റ്റേഷൻ വളപ്പിലേക്ക് ഞങ്ങളുടെ കാർ വരുന്നത് കണ്ടു. കാറിന്റെ ഹെഡ്‌ലൈറ്റ് ഓഫ് ആയതും ഡ്രൈവിംഗ് സീറ്റിൽ നിന്നും എസ്.ഐ ഗൗരവത്തിൽ ഇറങ്ങി വന്നു.
അയാൾ എന്നെ ഒന്ന് നോക്കി വഷളൻ ചിരിയോടെ മീശ പിരിച്ചു.
“നിന്റെ രേഖകളുമായി അകത്തേക്ക് വാടാ,”
അയാൾ അഹങ്കാരത്തോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.
പിന്നിലെ സീറ്റിൽ നിന്നും അച്ചു പതുക്കെ ഇറങ്ങി.
മഴ നനഞ്ഞ മുടിയിഴകൾ അവളുടെ മുഖത്തൊട്ടി നിൽക്കുന്നു. അവളുടെ കുപ്പായം ആകെ ചുളിഞ്ഞു പോയിരുന്നു. മുഖം വല്ലാതെ വിളറി വെളുത്ത്, ഏറെ ക്ഷീണിച്ചതുപോലെ തോന്നി. അവൾ തല താഴ്ത്തിയാണ് എന്റെ അടുത്തേക്ക് വന്നത്.
ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു.
“അച്ചു… നീ ഓക്കേ അല്ലേ? അയാൾ… അയാൾ നിന്നെ വല്ലതും ചെയ്തോ? എന്തെങ്കിലും കുഴപ്പമുണ്ടോ?”
ഞാൻ ആകുലതയോടെ അവളുടെ തോളിൽ പിടിച്ചു ചോദിച്ചു.
അവൾ എന്റെ കണ്ണുകളിലേക്ക് നോക്കാതെ പതുക്കെ തലയാട്ടി.
“ഇല്ല ഹരി… എനിക്ക് കുഴപ്പമൊന്നുമില്ല. മഴയായതുകൊണ്ട് വണ്ടി വരാൻ താമസിച്ചതാണ്. നീ വാ… നമുക്ക് രേഖകൾ കാണിക്കാം,”
അവൾ വളരെ തളർന്ന സ്വരത്തിൽ മറുപടി നൽകി. അവൾ നടക്കുമ്പോൾ കാലുകൾക്ക് നേരിയൊരു വിറയൽ ഉള്ളതുപോലെ എനിക്ക് തോന്നി.

എവിടെ 🤔
പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn
അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
upcoming ലിസ്റ്റില്‍ കാണുന്നില്ല
Why this delay for next chapter.