ഇന്നലെ ഇവിടെ നടന്നത് വെറും ഒരു സാധാരണ പാർട്ടിയല്ല എന്ന് എൻ്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.
. ഈ ബെഡ് ഷീറ്റിൽ പടർന്നു കിടക്കുന്ന ഈ ഗന്ധങ്ങൾ ആരുടേതാണ്? എൻ്റെ മനസ്സാകെ പുകയുകയായിരുന്നു. രാത്രിയുടെ മറവിൽ ഇവിടെ എന്തൊക്കെയാണ് നടന്നത്?
ഞാൻ ആ ബെഡ് ഷീറ്റ് വീണ്ടും മെഷീനിലേക്ക് തന്നെ ഇട്ടു. കുളിക്കാൻ കയറിയെങ്കിലും വെള്ളം ദേഹത്ത് വീഴുമ്പോൾ എനിക്ക് യാതൊരു തണുപ്പും തോന്നിയില്ല. എൻ്റെ ഉള്ളിലെ ചിന്തകൾ അത്രമേൽ ചൂടുള്ളതായിരുന്നു.
അച്ചുവിനെ ഞാൻ അത്രമാത്രം വിശ്വസിച്ചിരുന്നു. പക്ഷേ, ഈ കണ്ട തെളിവുകൾ എന്നെ വല്ലാതെ ഭയപ്പെടുത്തി.
പാലക്കാട് നിന്നും വേണിയുടെ ആ സ്നേഹം അനുഭവിച്ചു വന്ന എനിക്ക്, സ്വന്തം വീട്ടിലെ ഈ ദുരൂഹതകൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അച്ചു തിരികെ വരുന്ന നിമിഷത്തിനായി ഞാൻ കാത്തിരുന്നു. സത്യങ്ങൾ ഓരോന്നായി പുറത്തു കൊണ്ടുവരണമെന്ന് ഞാൻ ഉറപ്പിച്ചു. ഓരോ നിമിഷവും എൻ്റെ ഉള്ളിലെ സംശയം ഒരു വലിയ ഭാരമായി വളരുകയായിരുന്നു.
.കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മനസ്സാകെ ഒരു ഭാരമായിരുന്നു. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടിയും താടിയും ഒതുക്കുമ്പോഴും ആ മെഷീനിൽ കണ്ട കാഴ്ചകൾ മനസ്സിൽ നിന്ന് മായുന്നില്ല.
അച്ചുവിനെക്കുറിച്ച് മോശമായി ചിന്തിക്കാൻ എനിക്ക് വയ്യായിരുന്നു, പക്ഷേ തെളിവുകൾ ഓരോന്നായി എന്റെ മുന്നിൽ വന്നു വീഴുകയാണ്. ഈറൻ മാറിയ ശേഷം കയ്യിലിരുന്ന ടവൽ ഞാൻ ബെഡിലേക്ക് ഒരേറ് കൊടുത്തു. പക്ഷേ അത് ബെഡിൽ തങ്ങിനിൽക്കാതെ തെന്നി താഴേക്ക് വീണു.

ഈ വിഷുകൈനീട്ടത്തിന് ഒരു പാട് നന്ദി,
വിഷു ആശംസകൾ🌹
Fire വെറും Fire അല്ല Wild Fire….
ഇനിയങ്ങോട്ട് എന്തു… നിങ്ങളൊരു ജിന്നാണ് ഭായ്….
onnum parayanilla really great work aane
ഒടുവിൽ കുട്ടേട്ടൻ കനിഞ്ഞു! 😊🙏
വേഗം വായിക്കട്ടെ ❤️❤️❤️