Black Dahlia 9 [Parvathi] 16

 

ലൈറ്റ് ഓഫ്‌ ചെയ്തതിനുശേഷം ദേവപ്രിയ നന്ദുവിന്റെ അരികിൽ വന്നുകിടന്നു…. അവന്റെ ഷർട്ടിൽ നിന്നും നേർത്ത വിയർപ്പിന്റെ ഗന്ധം ഉയരുന്നുണ്ടായിരുന്നു….

“നന്ദു…. ഡ്രസ്സ്‌ മാറ്റീട്ട് കിടക്ക്….”

പ്രിയ പറഞ്ഞതും അവൻ ഉറക്കത്തിലൊന്ന് മൂളി അവളുടെ മേലേക്ക് ചാഞ്ഞു,

 

“എടാ തുണി മാറീട്ട് കിടക്കാൻ….”

 

 

“മ്മ്ഹ്…..!

ദേവപ്രിയയുടെ ചെവിക്കരികിൽ നന്ദു വീണ്ടും മൂളി…. അവൻ പാതി ഉറക്കമായെന്ന് പ്രിയക്ക് തോന്നി…..

 

“ഞാൻ ഊരിതരട്ടെ….”

 

 

 

“മ്മ്ഹ്ഹ്……”

പാതി ബോധത്തിൽ നന്ദുവിന്റെ ശബ്ദം…. പ്രിയ നന്ദുവിനെ ശരീരത്തിൽ നിന്നും അടർത്തിമാറ്റി ബെഡിലേക്ക് കിടത്തി, അവന്റെ ടീഷർട്ട്‌ അഴിച്ച് ബിന്നിലേക്ക് എറിഞ്ഞു…..മുറിയിലെ ഇരുട്ടിൽ ഹരിനന്ദന്റെ അരക്കുമേലെ നഗ്നമായി…. അവന്റെ ശരീരം കാണാൻ തോന്നിയതും ദേവപ്രിയ കൈയെത്തി ബെഡ് ലാമ്പ് ഓൺ ചെയ്തു…. മുറിയിൽ നേർത്ത വെളിച്ചം നിറഞ്ഞു…..ക്ഷീണം കാരണം നന്ദു ഉറക്കമായിരുന്നു…..ദേവപ്രിയ അവന്റെ അരികിൽ ഇരുന്നു , നന്ദുവിന്റെ ശരീരത്തിലാകെ നിറഞ്ഞു കിടക്കുന്ന മുറിവ് ഉണങ്ങിയ പാടുകളിലൂടെ പ്രിയയുടെ വിരലുകൾ ഓടി നടന്നു….കഴുത്തിലൂടെ വയറിലൂടെ അവളുടെ വിരൽതുമ്പ് താഴേക്ക് നീങ്ങി നന്ദുവിന്റെ പാന്റിന്റെ കെട്ട് അഴിച്ചു, അവളവന്റെ പാന്റും സാവധാനം ഊരിയെടുത്ത് ബിന്നിൽ ഇട്ടു….

 

നന്ദുവിന്റെ ശരീരം കാണെ പ്രിയയുടെ ഹൃദയം മിടിച്ചു…. അവന്റെ ശരീരത്തിൽ വസ്ത്രമെന്നുപറയാൻ ഒരു ബോക്സർ മാത്രമേ അവശേഷിക്കുന്നുള്ളൂ, പ്രിയ ദീർഘമായി ശ്വസിച്ചു അവന്റെ ശരീരത്തോട് ചേർന്നു കിടന്നു, വലതുകൈ നന്ദുവിന്റെ ചതവുപറ്റിയ വയറിൽ തലോടി….പഴകിയ മുറിവുകളുടെ അടയാളങ്ങൾ വയറിലും തെളിഞ്ഞു കാണാം….

The Author

Parvathi

Leave a Reply

Your email address will not be published. Required fields are marked *