രണ്ട് ഉമമി് മാരുടെയും താരാട്ടുപാട്ടു കേട്ട് ,കളിച്ചു ചിരിച്ചു വളരുന്ന ബുദൂറിനെ, ഒരു നിമിഷം പോലും പിരിയാനാവാതെ കുഞ്ഞു ഗാസിയുടെ ഊണും ഉറക്കവുമെല്ലാം അവളുടെ കൂടെ തന്നെയാണ്.. കുഞ്ഞി ബുദൂർ കരഞ്ഞാൽ ഗാസിയും കരയും…
ചിരിക്കുന്ന ബുദൂറിനെ നോക്കി ഗാസി, പൊട്ടിപൊട്ടി… ചിരിക്കും.
ഗാസിയുടെ കൈ പിടിച്ചാണ് ബുദൂർ പിച്ചവെച്ചു തുടങ്ങിയത്.
ഋതുക്കൾ മാറിമറിയുന്നതിനനുസരിച്ച് ഗാസിയിലും ബുദൂറിലും വളർച്ചയ്ക്കും വേഗത കൂടി.
12 വയസ്സ് കഴിഞ്ഞ ഗാസിയെ അക്ഷരാഭ്യാസവും ആയുധാഭ്യാസങ്ങളും പരിശീലിപ്പിക്കാൻ ഭാരത ദേശത്ത് നിന്നും ഒളിംപ്യയിൽ നിന്നും ബഗ്ദാദിൽ നിന്നുമെല്ലാം ഗുരുക്കൻമാരെ കൊട്ടാരത്തിൽ വരുത്തിച്ചിരുന്നു…
ഗാസിയുടെ, ആയോധനാഭ്യാസങ്ങൾ പരിശീലിക്കുന്നത് കാണുന്നതായിരുന്നു ബുദൂറിന്റെ പ്രധാന വിനോദം. താൻ പഠിക്കുന്നതെല്ലാം അവൻ ബുദൂറിനും പഠിപ്പിച്ചു…
ഒരുമിച്ചുണ്ട് ഒരുമിച്ചുറങ്ങിയവർ വളരുന്നതിനിടക്ക് പന്ത്രണ്ടാം വയസ്സിൽ ബുദൂർ വയസ്സറിയിച്ചയന്നാണ് കൊട്ടാരത്തിൽ ആദ്യമായി അവരെ വേർതിരിച്ച് കിടത്തിയത്…
രണ്ട് പേരും അന്ന് കരഞ്ഞ് തളർന്നാണ് ഉറങ്ങിയത്.
പിന്നീട് ഉറക്കമൊഴികെയുള്ള ബാക്കി കാര്യങ്ങൾ മാത്രം എപ്പോഴും അവർ രണ്ടും ഒരുമിച്ച് തന്നെയായിരുന്നു.
ഒരിക്കൽ കൊട്ടാരത്തിലെ പരിചാരികയും ഉമ്മി മാരുടെ തോഴിയുമായ ഫാത്തിമയോട്, ബുദൂർ തന്നെ ഗാസിയുടെ കൂടെ കിടത്താതിരിക്കാനുള്ള കാരണം അന്വേഷിച്ചു…
പൊതുവിലേ വായാടിയായ ഫാത്വിമ സ്ത്രീ പുരുഷ ബന്ധത്തെ പറ്റി വിശദമായ ഒരു വിവരണം തന്നെ നടത്തിയതിന് ശേഷം
” ആങ്ങളയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല… പെണ്ണിന്റെ മാദക ഗന്ധമേറ്റാൽ ഏതൊരാണും ചിലപ്പോൾ കയറു പൊട്ടിക്കും… ആദമിന്റെയും ഹവ്വയുടെയും മക്കൾ തമ്മിൽ വിവാഹിതരായാണ് മനുഷ്യരുടെ തലമുറകളുടെ തുടർച്ച ഉണ്ടാകുന്നത് … ആ പാരമ്പര്യ സ്വഭാവം നമ്മളിൽ ഉറങ്ങിക്കിടക്കുന്ന വിത്താണ്… അതിനെ ഉണർത്താതിരിക്കലാണ് ധർമ്മനിഷ്ഠ ”
ഫാത്വിമയുടെ സാരോപദേശം ബുദൂറിന്റെ മനസ്സിൽ വിപരീത ഫലമാണ് ഉണ്ടാക്കിയത്. അവളുടെ മനസ്സിൽ,
കുട്ടിക്കാലത്ത് ഉമ്മിമാർ പറഞ്ഞു കൊടുത്ത രാജാറാണി കഥകളിലെ നായകൻമാർക്കെല്ലാം പിന്നെ ഗാസിയുടെ മുഖമായി. അവനെ കാണുമ്പോഴെല്ലാം പേരറിയാത്ത ഒരു ലജ്ജ അവളെ കുളിരണിയിച്ചു.
ആകാശത്തേരിറങ്ങി വന്ന് ഒരു സുന്ദരരാജകുമാരൻ തന്നെ കൊണ്ട് പറന്ന് പോകുന്ന സ്വപ്നം ചിലപ്പോഴൊക്കെ അവൾ കാണാറുണ്ട്… ആ രാജകുമാരനെ ഗാസിയായി സങ്കൽപിച്ച് ദിവാസ്വപ്നങ്ങൾ നെയ്ത് കൂട്ടാൻ ബുദൂറിന് വലിയ ഇഷ്ടമാണ്
വേഗത്തിലോടുന്ന അറബി ക്കുതിരയിൽ ചാടിക്കയറി പൊടിപറത്തി പോകുന്ന,
ഓടുന്ന കുതിരയിൽ ഇരുന്ന് ലക്ഷ്യസ്ഥാനത്തേക്ക് ആയുധങ്ങൾ തറയ്ക്കുന്ന,
ലോക പ്രശസ്ത മല്ലൻമാരെ പോർക്കളത്തിൽ മലർത്തിയടിക്കുന്ന,
ഇമ്പമേറും സ്വരത്തിൽ പുല്ലാങ്കുഴൽ വായിക്കുന്ന,
ഗ്രീക്ക് ദേവൻമാരുടെ അഴകുള്ള,
ഗാസിയെ വെല്ലുന്ന ഒരു നായകനെയും, ഇന്നേവരേ കേട്ട ഒരു കഥയിലും യഥാർഥത്തിൽ അവൾ കണ്ടിട്ടേ ഇല്ലാലായിരുന്നു.
കാലചക്രത്തിന് വേഗത വളരെ കൂടുതലാണ്. നമ്മുടെ നാട്ടിലെ വർഷവും, വസന്തവും ചിങ്ങവും കന്നിയും ,തിരുവാതിരയും ചിത്തിര മഴയും
Poli next plss
എനിക്ക് പറയാൻ വാക്കുകൾ ഇല്ല
എത്രക്ക് ഗംഭീരം ആയിരത്തൊന്നു രാവുകൾ വായിച്ചപ്പോൾ ഉണ്ടായ അതേ അവസ്ഥ.
അങ്ങേക്ക് എന്റെ ഒരായിരം കൂപുകൈകൾ
നല്ല കിടിലൻ കഥ
Waiting for next part
Dear Brother, വളരെ നന്നായിട്ടുണ്ട്. തുടർന്ന് എഴുതണം. അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു.
Regards.
Kollam
Poli
Thanks
കിടിലനായിട്ടുണ്ട്
സമാനും ഇഫ്രീതും ഒക്കെ എവിടെ?
സമാനെ ഫസ്റ്റ് പാർട്ടിന് ശേഷം കണ്ടില്ല
ഇഫ്രീതിനെ ഈ പാർട്ടിലും കണ്ടില്ല
ഇതിന്റെ അടുത്ത പാർട്ട് പെട്ടെന്ന് തന്നെ കിട്ടും എന്ന് കരുതുന്നു
Waiting….
സമാൻ വന്ന ഒരു മിഷൻ ഉണ്ട്… സമാൻ കൊട്ടാരത്തിലെത്തി… ബുദൂർ എങ്ങിനെ അവിടെയെത്തി എന്നൊന്ന് ചെറുതായി പറയാം എന്ന് കരുതിയതാണ്…. പിടി വിട്ടു പോയി….2 മൂന്ന് പാർട്ട് കൊണ്ട് തിരിച്ചെത്തും.
Kollam poli sanam
Pinne last paranja thudarano ennullathu ok vallatha arojakam aY thonni
Waiting next part
താങ്ക്സ് …. ട്ടോ.
ഭയങ്കര മടിയാണ് എഴുതാൻ….. അതോണ്ടാ അങ്ങിനെ പറയുന്നത് ….പിന്നെ വളരെ സെൻസിറ്റീവും ആണ്…. ദേഷ്യവും സങ്കടവും പെട്ടെന്ന് വരുന്ന കൂട്ടത്തിലാണ്… സബ്‌മിറ്റ് ചെയ്തത് പബ്ലിഷ് ആയി കണ്ടില്ലെങ്കിൽ പോലും ചിലപ്പോൾ തളരും….
“ഞാൻ കൊള്ളാ…ല്ലേ…”
ഹ ഹ ഹ
Super
Thanks ….tto bro
മച്ചാനെ… ഉഷാറായിക്കണ്…..ബുദൂർ സ്വപ്നത്തിൽ കാണുന്ന ആകാശത്തു നിന്ന് ഇറങ്ങിവരുന്ന രാജകുമാരൻ ഇഫ്രീത് ആവും… അല്ലെ…. .എന്തായാലും സംഭവം നന്നായി….. വരും ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു…
അത്ര ചെറിയൊരു ബിറ്റ് ,ഒന്നാം പാർട്ടിൽ നിന്ന് എത്രയോ സ്കിഡ് ചെയ്ത് പോയ നാലാം പാർട്ടി നെ അവിടെ കണക്റ്റ് ചെയ്തിട്ടതാണ്. ശ്രദ്ധയോടെ യുള്ള താങ്കളുടെ വായനക്കും അഭിപ്രായത്തിനും നന്ദി
പണ്ട് 1001 രാവുകൾ വായിച്ചപ്പോൾ കിട്ടിയ ഒരു ഫീലാണ് ബ്രൊ നിങ്ങടെ എഴുത്തിനു….ഈ ടൈപ്പ് ഐഡിയ എവിടുന്നു വരുന്നു..കിടിലൻ….
Thanks …. Bro.
Kollaam……..
????
Thanks
Set aanu mhn… Next part udane kanoo
ഒരാഴ്ചക്കുള്ളിൽ വിടാം.. ട്ടോ..
Powli saaanam
??????
Happy onam
??????
ഒത്തിരി നന്ദി….
തുടർന്നെഴുതാനുള്ള പ്രചോദനമാണ് നിങ്ങളുടെയെല്ലാം കമൻറ്
Poli
ഇഫ്രീത് എവിടെ പോയി സഹോ
ഇഫ്രീത് വരും…. wait & Stay tuned
സൂപ്പറായിട്ടുണ്ട് ✌️
കഥയിൽ ഫസ്റ്റ് കാണിച്ച സമാനിൽ എപ്പോഴാണ് ബ്രോ കഥ എത്തുക
അവന്റെ കാഴ്ച്ചപ്പാടിൽ കാണുന്ന ജിന്ന് ലോകവും അവൻ അനുഭവിക്കുന്നത് അറിയാനും കാത്തിരിക്കുന്നു
അഭിപ്രായങ്ങൾക്ക് Thanks കഥ യിലെ ഹീറോയിന്റെ ഒരു ഫ്ളാഷ്ബാക്ക് ചെറുതായിട്ട് ഒന്ന് കൊടുക്കാം എന്ന് വിചാരിച്ചു… ഒന്ന് രണ്ട് പാർട്ടോടെ ഇഫ്രീത്തിന്റെ കൊട്ടാരത്തിൽ തിരിച്ചെത്തും എന്ന് കരുതുന്നു..
വളരെ നന്നായിട്ടുണ്ട്… ഈ പാർട്ടിനായി കാത്തിരിക്കുകയായിരുന്നു
സന്തോഷം…. എന്തേലും നിർദേശങ്ങളോ പോരായ്മകളോ ഉണ്ടെങ്കിൽ പറയണം.
ഓണാശംസകൾ
Thanks…. Same to you bro