ദിവ്യാനുരാഗങ്ങൾ 1 [Athirakutti] 181

ഭക്ഷണമൊക്കെ കഴിച്ചിട്ട് അവൾ വന്നു സോഫയിൽ ഇരുന്നു. ഞാൻ പ്ലേറ്റ് ഒക്കെ കഴുകി ചായയും ഇട്ടു കൊണ്ട് വന്നു അവളുടെ അടുത്ത് തന്നെ ഇരുന്നു. ചായ ചൂടായതു കാരണം അവിടെ സൈഡിൽ വച്ചു. അവളെ എന്നോട് ചേർത്ത് പിടിച്ചു അടുത്തിരുന്നു.

“ചേട്ടായി…” അവളുടെ ചിണുങ്ങിയുള്ള വിളിയായിരുന്നു…

“ഉം…”

“ചേട്ടായിക്കെന്നെ എത്ര ഇഷ്ടമുണ്ട്?” അവളുടെ ചോദ്യം.

ഞാൻ: “പറഞ്ഞാൽ പൈങ്കിളിയാവും. എന്നാലും പറയാം. എനിക്കറിയില്ല. എനിക്കറിയില്ല അതിൻ്റെ ആഴം. പക്ഷെ അതിനു കടലിനേക്കാൾ ആഴമുണ്ടാവും. എനിക്കറിയില്ല അതിൻ്റെ വ്യാപ്തി. ആകാശത്തേക്കാൾ കൂടുതൽ വ്യാപ്തി ഉണ്ടാവും. എന്നെക്കാളും പ്രിയം ഇപ്പൊ എനിക്ക് നിന്നോടാണ്. നീ എന്നെ ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ എനിക്ക് എന്നോട് സ്നേഹം കൂടിയിട്ടുണ്ട്. നിന്നോടുള്ള സ്നേഹം എന്നും കൂടിക്കൊണ്ടേ ഇരിക്കുവാ. അതുകൊണ്ടു തന്നെ അതിനെ അളക്കാനുള്ള ഒരു വഴിയും എൻ്റെ പക്കം ഇല്ല പെണ്ണെ.”

അവൾ എന്നെ ഒന്ന് തല പൊക്കി നോക്കിയിട്ടു എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു. ഞാൻ തിരിച്ചു അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവൾ കണ്ണടച്ച് തന്നെ അങ്ങനെ ഇരുന്നു. മുകളിലേക്ക് മുഖമുയർത്തി ഇരിക്കുന്ന അവളുടെ അധരങ്ങളാണ് എന്നെ ആകർഷിച്ചത്.

എൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ സ്പർശിക്കാൻ അധികനേരം ഒന്നും വേണ്ടി വന്നില്ല. ഒരു മൂളലോടു കൂടി ശ്വാസം നീട്ടി വിടുകയും അതോടൊപ്പം ചുണ്ടുകൾ മെല്ലെ അകത്തി തരികയും ചെയ്തു അവൾ. എൻ്റെ വലതു കൈ അവളുടെ ഇടതു കാതുകളെ പൊതിഞ്ഞുകൊണ്ടു അവളുടെ തല എന്നോട് ചേർത്ത് പിടിച്ചു. അതോടൊപ്പം അവളുടെ കീഴ്ച്ചുണ്ടുകൾ ഞാൻ വായിലാക്കി നുണയാനും തുടങ്ങി. അവൾ കൂടുതൽ എന്നിലേക്ക്‌ അലിഞ്ഞു ചേരുന്നതുപോലെ തോന്നി.

അവളുടെ ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങി വന്ന തേൻ മുഴുവനും ഞാൻ കുടിച്ചു. കീഴ്ച്ചുണ്ടുകൾ നുകർന്നുകൊണ്ടിരിക്കെ അവൾ എൻ്റെ മേൽചുണ്ട് വായ്ക്കുള്ളിലാക്കി മെല്ലെ കടിച്ചു. രണ്ടുപേരുടെയും ശരീരം ചൂടായി തുടങ്ങിയിരിക്കുന്നു. എൻ്റെ കൈ അവളുടെ ഇടുപ്പിൽ ചെന്നെത്തി. മെല്ലെ അവളുടെ ടീഷർട് വലിച്ചു പൊക്കിക്കൊണ്ട് അവളുടെ വയർ കാണുന്ന പരുവത്തിൽ പിടിച്ചു. എന്നിട്ടു ഞാൻ സോഫയിൽ നിന്നും ഇറങ്ങി അവളുടെ എതിർവശമായി മുട്ടുകുത്തി ഇരുന്നു. ഒന്നും ഉരിയാടാതെ ഞാൻ അവളുടെ വയറിൽ ഒരു ഉമ്മ കൊടുത്തു. അവളുടെ പൊക്കിൾ പാവാടക്കുള്ളിലായിരുന്നു. അതിനു മുകളിലേക്ക് മാത്രമായിരുന്നു എനിക്ക് കാണാൻ സാധിക്കുന്നത്.

The Author

4 Comments

Add a Comment
  1. Please continue bro…

  2. നന്നായിട്ടുണ്ട് കേട്ടോ

  3. ഈ കഥ ഇറോടിക്ക് ലൗ സ്റ്റോറി ആക്കി എഴുതിയാൽ അടിപെളിയായിരിക്കും

  4. ഇത് കൊള്ളട്ടെ ആതിരക്കുട്ടിയെ… പ്രണയത്തിന്റെ സ്വാദിൽ കാമാഗ്നി ജ്വലിപ്പിച്ചു. ഇയ്യാളുടെ എഴുത്തുകൾ ഇഷ്ടപ്പെട്ടു വരുന്നു. ഇനിയും എഴുതുക.

Leave a Reply

Your email address will not be published. Required fields are marked *